എനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ല, സമൂഹമാദ്ധ്യമ ഇടപെടൽ നടത്തുന്ന ആളുമല്ല; വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി വത്സൻ തില്ലങ്കേരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ല, സമൂഹമാദ്ധ്യമ ഇടപെടൽ നടത്തുന്ന ആളുമല്ല; വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 08:06 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. സുരേഷ് ഗോപി കഴിഞ്ഞ ദിവസം കണ്ണൂരിൽ സന്ദർശനം നടത്തിയതും മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ വീട്ടിൽ പോയതും പരാമർശിച്ചാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

കണ്ണൂർ എസ്പിക്കാണ് പരാതി നൽകിയത്. തനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ലെന്ന് വത്സൻ തില്ലങ്കേരി ജനം ടിവിക്ക് നൽകിയ ടെലിഫോൺ പ്രതികരണത്തിൽ വ്യക്തമാക്കി. സമൂഹമാദ്ധ്യമ ഇടപെടൽ നടത്തുന്ന ആളുമല്ല. സുരേഷ് ഗോപിയുടെ സന്ദർശനത്തെ എതിർക്കുന്നുവെന്ന തരത്തിൽ ഇകെ നയനാരുടെ ഫോട്ടോ ഉൾപ്പെടെ വെച്ചാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ വിജയം ഇവിടുത്തെ രണ്ട് മുന്നണികൾക്കും ഞെട്ടൽ ഉണ്ടാക്കി. സുരേഷ് ഗോപിക്ക് കൈവന്ന സ്വീകാര്യതയും അദ്ദേഹത്തിന് ലഭിച്ച കേന്ദ്രമന്ത്രി പദവിയും ഇടത് വലത് രാഷ്‌ട്രീയക്കാരെ ഞെട്ടിച്ചു. എൽഡിഎഫ്, യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജനപ്രീതി തകർക്കാനും വിജയത്തിന്റെ പൊലിമ കുറയ്‌ക്കാനും ആസൂത്രിതമായ പരിശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് സംഘപരിവാറും സുരേഷ് ഗോപിയും വെവ്വേറെയാണെന്ന പ്രചാരണം നടത്തുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

പോരാളി ഷാജിമാർ ഒളിവിൽ നിന്നും പുറത്തുവരമെന്ന് എംവി ജയരാജൻ പറഞ്ഞു. വടകരയുമായി ബന്ധപ്പെട്ടും വ്യാജ പ്രചാരണം ഉണ്ടായി. കാഫിർ പ്രയോഗം നടത്തിയ പ്രൊഫൈൽ ഏതെന്ന് കണ്ടെത്താൻ പോലും പൊലീസ് ശ്രമം നടത്തിയിട്ടില്ല. അല്ലെങ്കിൽ അക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് വളമാകുന്നത് പൊലീസിന്റെ ഇത്തരം നിസ്സംഗതയാണെന്നും വത്സൻ തില്ലങ്കേരി ആരോപിച്ചു.

തന്റെ പേരിൽ നേരത്തെ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയിരുന്നു. അന്നേ എസ്പിക്ക് പരാതി നൽകി. പക്ഷെ ആ പ്രൊഫൈൽ ഇപ്പോഴും അവിടെ നിലനിൽക്കുകയാണ്. പൊലീസിന് നീക്കം ചെയ്യാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: valsan thillankeriവത്സൻ തില്ലങ്കേരികേന്ദ്രമന്ത്രി സുരേഷ് ഗോപിഫേസ്ബുക്ക് പോസ്റ്റ്Suresh Gopi
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies