83 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വിട്ടു; പകരം 34 കാരി തെരഞ്ഞെടുത്തത് ഈ ജോലി..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

83 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വിട്ടു; പകരം 34 കാരി തെരഞ്ഞെടുത്തത് ഈ ജോലി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ഉയർന്ന വരുമാനമോ, മനസന്തോഷം നൽകുന്ന ജോലിയോ? ഏത് തെരഞ്ഞെടുക്കുമെന്നത് പലപ്പോഴും നമ്മെ എല്ലാം അലട്ടുന്ന കാര്യമാണ്. ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുത്താൽ അതിൽ കാര്യമായ വരുമാനം കണ്ടെത്താൻ സാധിക്കില്ല. എന്നാൽ ഉയർന്ന വരുമാനമുള്ള ജോലി സ്വീകരിച്ചാലോ അതോടെ സമാധാനവും പോകും. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ഏതൊരാളും ഇത്തരം അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും. ഉയർന്ന ശമ്പളം വേണ്ടെന്ന് വച്ച് മനസിന് സന്തോഷം നൽകുന്ന ജോലികളിൽ ഏർപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ 83 ലക്ഷം രൂപ ശമ്പളം വേണ്ടെന്ന് വച്ച 34 കാരിയെ കുറിച്ച് അറിഞ്ഞോളൂ..

83 ലക്ഷം രൂപ വേണ്ടെന്നു വച്ചെന്ന് കേൾക്കുമ്പോൾ ആരായാലും ഒന്ന് ഞെട്ടും. പക്ഷേ സംഗതി ശരിയാണ്. യുഎസ് പൗരയും 34 കാരിയുമായ വലേരി വാൽകോർട്ടാണ് പ്രതിവർഷം തനിക്ക് ലഭിച്ചിരുന്ന 83 ലക്ഷം രൂപ വേണ്ടെന്ന് വച്ച്, സ്വന്തം ഇഷ്ടപ്രകാരമുള്ള ജോലി തെരഞ്ഞെടുത്തത്. ഗൂഗിൾ, ആമസോൺ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളിലായിരുന്നു വലേരി ജോലി ചെയ്ത് വന്നിരുന്നത്. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ വലേരിയ്‌ക്ക് മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. പിന്നെ ഒന്നും ആലോചിച്ചില്ല, തനിക്ക് ലക്ഷങ്ങൾ നൽകുന്ന ജോലി വിടാൻ തന്നെ അവർ തീരുമാനിച്ചു. എന്നാൽ പിന്നീട് തെരഞ്ഞെടുത്തതാകട്ടെ പേസ്ട്രികൾ നിർമിക്കുന്ന ജോലിയും.

പേസ്ട്രികൾ നിർമിക്കാൻ പഠിക്കുന്നതിനായി ഫ്രാൻസിലെ ഒരു സ്‌കൂളിലേക്ക് ആപ്ലിക്കേഷൻ അയച്ച് അഡ്മിഷനും അവർ എടുത്തിരുന്നു. തുടർന്ന് ഇവിടെ വച്ച് പേസ്ട്രികൾ നിർമിക്കാൻ പഠിക്കുന്നതിനിടയിൽ ചെലവുകൾ നികത്തുന്നതിനായി ചില പാർട്ട് ടൈം ജോലികളിലും അവർ ഏർപ്പെട്ടു. ആദ്യം ഒരു ഇന്റേണായി പേസ്ട്രി കമ്പനിയിൽ കയറിയ അവർ വൈകാതെ തന്നെ അവിടുത്തെ ഫുൾ ടൈം ജീവനക്കാരിയായി മാറുകയുമായിരുന്നു.

കോർപ്പറേറ്റ് മേഖലയെ അപേക്ഷിച്ച് വരുമാനം കുറവാണെങ്കിലും ഇന്ന് മാനസിക സമ്മർദ്ദങ്ങൾ ഇല്ലെന്നും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് വലേരി പറയുന്നു. യുഎസിൽ ഉണ്ടായിരുന്നതിനേക്കാൾ മനോഹരമാണ് തന്റെ ജീവിതമെന്നും ഇനിയും പേസ്ട്രി നിർമാണത്തിൽ വൈവിധ്യങ്ങൾ കണ്ടുപിടിക്കുന്നതിന് ശ്രമിക്കുമെന്നും അവർ പറഞ്ഞു.

Tags: USPastry Making
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies