ആറാം യൂറോയ്ക്ക് പറങ്കിപ്പടയുടെ നായകൻ; പോർച്ചു​ഗലിന് വെല്ലുവിളിയുമായി പാട്രിക് ഷിക്കിന്റെ ചെക്ക്; ഇന്ന് തീപ്പൊരി ചിതറും 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആറാം യൂറോയ്‌ക്ക് പറങ്കിപ്പടയുടെ നായകൻ; പോർച്ചു​ഗലിന് വെല്ലുവിളിയുമായി പാട്രിക് ഷിക്കിന്റെ ചെക്ക്; ഇന്ന് തീപ്പൊരി ചിതറും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 05:06 pm IST
Facebook
Twitter
WhatsAppTelegram

ആറാം യൂറോയ്‌ക്ക് ഇറങ്ങുന്ന പറങ്കിപ്പടയുടെ നായകനും സംഘത്തിനും ഇന്ന് ആദ്യ മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചു​ഗലിന് ചെക്ക് റിപബ്ലിക്കാണ് എതിരാളി. രാത്രി 12.30നാണ് മത്സരം. ഒരു പക്ഷേ പോർച്ചു​ഗലിന്റെ‌‌‌ കപ്പിത്താന് ഇത് അവസാന യൂറോയാകും. അതിനാൽ ആവനാഴിൽ എല്ലാ അസ്ത്രങ്ങളും ഇതിഹാസ താരം കളത്തിൽ പുറത്തെടുക്കുമെന്ന് ഉറപ്പ്. 39-ാം വയസിലും മിന്നും ഫോമിൽ കളിക്കുന്ന റൊണോ ഇപ്പോഴും എതിരാളികൾക്ക് വെല്ലുവിളിയാണ്. യൂറോയിൽ 14 ​ഗോളുകൾ നേടി ടോപ് സ്കോറർ ലിസ്റ്റിൽ മുന്നിലുള്ള സിആർ7 അൽ നസറിനായി 35 ഗോളുകളും ഈ സീസണിലും നേടി.

2016 ൽ ഫ്രാൻസിനെ വീഴ്‌ത്തി കപ്പുയർത്തിയ പോർച്ചു​ഗലിന് ലോകകപ്പിലെ വേദന മറക്കാനുള്ള അവസരം കൂടിയാണിത്. റോബർട്ടോ മാർട്ടിനെസ് പരിശീലകനായ ശേഷം പോർച്ചു​ഗൽ യോ​ഗ്യത മത്സരങ്ങളിൽ നൂറ് ശതമാനം വിജയവുമായാണ് യൂറോയ്‌ക്കെത്തിയത്.ഓരോ പൊസിഷനിലേക്കും ലോകോത്തര താരങ്ങളുടെ വലിയൊരു പട്ടിക തന്നെ പോർ​ച്ചു​ഗലിനുണ്ട്. അവസാന ഇലവനെ തീരുമാനിക്കാൻ പരിശീലകന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും.

മുന്നേറ്റത്തിൽ റൊണോയ്‌ക്കൊപ്പം അവസരം കാത്ത് ബെർണാഡോ സിൽവയും, ഡിയോഗോ ജോട്ട, ഗോൺസലോ റാമോസ്, ജോവോ ഫെലിക്‌സുമുണ്ട്. മദ്ധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസ് ആദ്യ ഇലവനിലെത്തും റൂബെൻ നെവെസ്, വിറ്റിൻഹയും പിന്നാലെയെത്തും. പ്രതിരോധത്തിൽ വെറ്ററൻ പെപെയും റൂബൻ ഡയസും ഉറപ്പാണ്. ജോവോ കാൻസലോ,ഡിയോഗോ ഡലോട്ട് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
ഡിയോഗോ കോസ്റ്റയോ റൂയി പട്രീസിയോയോ വലകാക്കും.

മറുവശത്ത് ചെക്കിന്റെ തുറുപ്പ് ചീട്ടാണ് പാട്രിക് ഷിക്ക്. ബെക്കാമിനെയും റൂണിയെയും അനുസ്മരിപ്പിക്കുന്ന ഷിക്കിന്റെ നീക്കങ്ങളാകും ചെക്ക് റിപ്ലബിക്കിന്റെ കുതിപ്പിന് ഇന്ധനമാകുക. ഫിഫ റാങ്കിൽ 36-ാം സ്ഥാനത്തുള്ള ചെക്കിന് ഇത് അഭിമാന പോരാട്ടമാണ്.1996 ൽ റണ്ണേഴ്സ് അപ്പായിരുന്ന ചെക്ക് 2004 ൽ സെമി ഫൈനലിലെത്തി, യൂറോ 2020 ഉൾപ്പെടെ അവരുടെ അവസാന മൂന്ന് ടൂർണമെൻ്റുകളിൽ രണ്ടിലും ക്വാർട്ടർ കടക്കാൻ അവർക്കായിരുന്നു. കടലാസിൽ ചെറുതെങ്കിലും കരുത്തിൽ പോർച്ചു​ഗലിനെ വെല്ലുവിളിക്കാൻ പോന്നൊരു ടീമാണ് ചെക്കിനുള്ളത്. ലെപ്‌സിഗ് സ്റ്റേഡിയത്തിൽ ആവേശ പോരാട്ടം തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Tags: PORTUGALcristiano ronaldoCzech RepublicEuro Cup 2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies