മമ്മൂക്കയുടെ കയ്യിൽ ഒരു ക്യാമറ ഉണ്ടായിരുന്നു; എന്നോട് ഓടി വന്ന് 'ഐ ലവ് യു' എന്ന് പറയാൻ പറഞ്ഞു: സ്ക്രീൻ ടെസ്റ്റ് നടത്തിയത് മമ്മൂക്കയായിരുന്നു...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂക്കയുടെ കയ്യിൽ ഒരു ക്യാമറ ഉണ്ടായിരുന്നു; എന്നോട് ഓടി വന്ന് ‘ഐ ലവ് യു’ എന്ന് പറയാൻ പറഞ്ഞു: സ്ക്രീൻ ടെസ്റ്റ് നടത്തിയത് മമ്മൂക്കയായിരുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 08:11 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ റൊമാന്റിക് ചിത്രങ്ങളുടെ ആദ്യനിരയിൽ തന്നെ ഇടം പിടിക്കുന്ന സിനിമയാണ് ‘അനശ്വരം’. മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. മലയാള സിനിമയിലേക്ക് നടി ശ്വേതാ മേനോന്റെ അരങ്ങേറ്റം കൂടിയായിരുന്നു അനശ്വരം. ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവരാൻ ശ്വേതയ്‌ക്ക് സാധിച്ചു. തന്റെ ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് താരം. തന്റെ സ്ക്രീൻ ടെസ്റ്റ് നടത്തിയത് മമ്മൂട്ടിയാണെന്ന് നടി പറയുന്നു.

“അനശ്വരം സിനിമ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. മമ്മൂക്കയുടെ നായികയായി ബോംബെയിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരാഴ്ചയോളം അഭിനയിച്ചു. എന്താണെന്നറിയില്ല, അതു പിന്നീട് നിർത്തിവച്ചു. സംവിധായകൻ ജോമോന്റെ സുഹൃത്താണ് ഞങ്ങളുടെ ഫാമിലി ഡോക്ടർ. ആ സമയമാണ് ഡോക്ടർ എന്റെ കാര്യം പറയുന്നത്. ‘നമ്മുടെ ഒരു കുട്ടിയുണ്ട്. അവക്ക് അഭിനയം ഒന്നുമറിയില്ല, മലയാളവും അറിയില്ല’. അപ്പൊ മമ്മൂക്ക ചോദിച്ചു, ‘മലയാളി ആണല്ലോ’. അങ്ങനെ മമ്മൂക്കയുടെ കോളാണ് അച്ഛന് വരുന്നത്. എന്റെ നായികയായി അഭിനയിക്കാനാണെന്ന് മമ്മൂക്ക പറഞ്ഞപ്പോൾ അച്ഛന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ഫോണിൽ സംസാരിച്ചപ്പോൾ ഒന്ന് തമ്മിൽ കാണണം എന്ന് മാത്രം പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി ഞാൻ കണ്ടു. എന്റെ സ്ക്രീൻ ടെസ്റ്റ് മമ്മൂക്കയാണ് ചെയ്തത്. അദ്ദേഹം എന്നോട് ഇംഗ്ലീഷിൽ ആണ് മുഴുവൻ സംസാരിച്ചത്”.

“മമ്മൂക്കയുടെ കയ്യിൽ ഒരു ക്യാമറ ഉണ്ടായിരുന്നു. ഒരു സ്ഥലം കാണിച്ചു തന്നിട്ട് അവിടെ നിന്നും ഓടി വരാൻ പറഞ്ഞു. എന്നിട്ട് ക്യാമറയിൽ നോക്കി ‘ഐ ലവ് യു ഡാനി, ഐ ലവ് യു സോ മച്ച്’ എന്നു പറയാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ക്യാരക്ടറുടെ പേരാണ് ഡാനി എന്നൊന്നും എനിക്കറിയില്ല. ഇംഗ്ലീഷ് അല്ലേ, എത്ര തവണ വേണമെങ്കിലും ഐ ലവ് യു എന്ന് പറയാം. പിന്നെ പറയുന്നതൊക്കെ ചെയ്തു. എല്ലാം കഴിഞ്ഞിട്ടാണ് ഞാൻ അറിയുന്നത് അത് ലൊക്കേഷൻ ആണെന്ന്. വൈകുന്നേരം ആറുമണിക്ക് വീണ്ടും വീട്ടിലേക്ക് ഫോൺ വന്നു. പ്രൊഡക്ഷൻ മാനേജരുടെ കോൾ ആയിരുന്നു. ‘മാഡത്തിനെ പിക്കപ്പ് ചെയ്യാൻ നാളെ രാവിലെ എട്ടുമണിക്ക് വണ്ടി വരും’ ഇതായിരുന്നു പറഞ്ഞത്. അങ്ങനെയാണ് സിനിമയിലേക്കുള്ള കടന്നുവരവ്. അന്നെനിക്ക് 14 വയസ്സായിരുന്നു”.

“വേറെ ഒരു ഭാഗ്യം കൂടി എനിക്ക് ലഭിച്ചിട്ടുണ്ട്. ആ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ സമയത്തെ എല്ലാ മാഗസീനുകളിലും ഞാനും മമ്മൂക്കയും ഒരുമിച്ചുള്ള കവർ ഫോട്ടോ ആയിരുന്നു. എനിക്ക് തോന്നുന്നു, ഒരു പുതുമുഖ നായികയ്‌ക്കും അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. താരാപദം എന്ന പാട്ട് ഷൂട്ട് ചെയ്യുന്നത് ഒറിജിനൽ ട്രാക്കിൽ ആയിരുന്നില്ല. ചെന്നൈയിലാണ് അത് ഷൂട്ട് ചെയ്തത്. സിനിമയിലെ ഫസ്റ്റ് ഷോട്ട്, സുകുമാരി ആന്റിയും ശങ്കരാടി ചേട്ടനും മമ്മൂക്കയും ഉള്ള സീനായിരുന്നു. എനിക്ക് ഒരുപാട് ഭാഗ്യം തന്ന വ്യക്തിയാണ് മമ്മൂക്ക. ആദ്യത്തെ സംസ്ഥാന അവാർഡ് അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ ആയിരുന്നു”-ശ്വേതാ മേനോൻ പറഞ്ഞു.

 

Tags: malayalam filmMAMMOOTTYShwetha MenonSUBAnashwaram
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies