കുവൈത്ത് അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളി പാർപ്പിടകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ എട്ടുപേർ കസ്റ്റഡിയിൽ. ഇതിൽ മൂന്നു പേർ ഇന്ത്യക്കാരാണെന്ന് അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കുവൈത്തി പൗരനും നാല് ഈജിപ്ത് സ്വദേശികളുമാണ് മറ്റുള്ളവർ.കോടതി നിർദേശ പ്രകാരം നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ അറസ്റ്റിലായവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. 12നാണ് ലോകത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. മരിച്ച സുരക്ഷാ ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് അഗ്നിശമന സേന നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.തീപിടിത്തത്തിൽ 24 മലയാളികളടക്കം 46 ഭാരതീയരാണ് മരിച്ചത്. 3 ഫിലിപ്പീനോകളുമടക്കം 49 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു