വിദ്യാർത്ഥികൾ വെറും മണ്ണുണ്ണികൾ; രാജൻ ഗുരുക്കളുടെ കുമ്പസാരത്തിന് പിന്നാലെ ഇടത് ബുദ്ധിജീവികൾ തമ്മിൽ പോര്; ചർച്ചയായി സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥികൾ വെറും മണ്ണുണ്ണികൾ; രാജൻ ഗുരുക്കളുടെ കുമ്പസാരത്തിന് പിന്നാലെ ഇടത് ബുദ്ധിജീവികൾ തമ്മിൽ പോര്; ചർച്ചയായി സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യസ സമ്പ്രദായത്തിന്റെ ​ഗുണനിലവാര തകർച്ചയെ ചൊല്ലി ബന്ധപ്പെട്ട് ഇടത് ബുദ്ധിജീവകൾ തമ്മിൽ പോര്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ രാജൻ ഗുരുക്കളുടെ തുറന്ന് പറച്ചിലാണ് പോരിന് വഴിവെച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മണ്ണുണ്ണികളെ സൃഷ്ടിക്കുന്നവെന്നായിരുന്നു രാജൻ ഗുരുക്കളുടെ പരാമർശം. ചെയര്‍മാന്റെ കുമ്പസാരത്തിന് പിന്നാലെ ഇടത് അദ്ധ്യാപക സംഘടനകളും ബുദ്ധിജീവികളും രം​ഗത്ത് വന്നു. ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചടച്ച് സ്ഥലം കാലിയാക്കണമെന്നാണ് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) ഭീഷണി മുഴക്കി.

എഴുത്ത് എന്ന മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം തകർച്ച രാജൻ ഗുരുക്കൾ ചൂണ്ടിക്കാട്ടിയത്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നമ്മുടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പുറകിലാണ്. വിദ്യാർത്ഥികൾ സ്വയം പഠിക്കുന്നില്ലെന്നും സ്പൂൺ ഫീഡിങിലൂടെ അവർ മണ്ണുണ്ണികളായി മാറുന്നു. അപൂര്‍വ്വം പേരൊഴിച്ചാല്‍ എന്തെങ്കിലും മികവ് തെളിയിച്ചവര്‍ വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് പരിശീലനം ലഭിച്ചവരാണെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. ഇതിലെ മണ്ണുണ്ണി പരാമര്‍ശമാണ് ഇടത് അനുഭാവികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇതിനെ എതിർത്തുകൊണ്ടാണ് ‘ആരാണ് ഗുരുക്കളേ മണ്ണുണ്ണികൾ?’ എന്ന പേരിൽ ഇടത് ബുദ്ധിജീവി എന്ന് വിശേഷിപ്പിക്കുന്ന പി കെ പോക്കർ ലേഖനമെഴുതി. ആർഎൽവി രാമകൃഷ്ണനെ, സത്യഭാമ അവഹേളിച്ചത്തിന് സമാനമായ രാജൻ ഗുരുക്കളുടേതെന്നാണ് പി.കെ പോക്കറിന്റ വാദം.

കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കുളങ്ങരയും കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ രം​ഗത്ത് വന്നിരുന്നു. കടുത്ത ഭാഷയിലാണ് കേരളത്തിലെ യൂണിവേഴ്സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം വിമർശിച്ചത്. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് മകൾക്ക് നേരിട്ട ദുരനുഭവം വിശദീകരച്ച് കൊണ്ടായിരുന്നു അദ്ദേ​ഹത്തിന്റെ വിമർശനം. ഇന്റർനാഷണൽ സിലബസ് എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഇരിക്കുന്നതെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ഇവരാണ് നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്കരിക്കാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ആയിരുന്ന സാബു തോമസിനെ മുന്നിലിരുത്തി കൊണ്ടായിരുന്നു അദ്ദേഹം ഉന്നത വിദ്യാഭ്യാസ രം​ഗത്തിനെതിരെ തുറന്നടിച്ചത്.

Tags: santhosh george kulangaraRajan GurikkalMannunni
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies