സമ്പൂർണ്ണ വാരഫലം 2024 ജൂൺ 23 മുതൽ ജൂൺ 29 വരെയുള്ള (1199 മിഥുനം 09 – മിഥുനം 15 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ).
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം 2024 ജൂൺ 23 മുതൽ ജൂൺ 29 വരെയുള്ള (1199 മിഥുനം 09 – മിഥുനം 15 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ).

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനനസമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വരുന്ന ആഴ്ച ജീവിതത്തിൽ നിരവധി പുതിയ അവസരങ്ങളും സാധ്യതകളും കൊണ്ടുവരുന്ന ഒരു പ്രധാന കാലഘട്ടമായിരിക്കും. കർമ്മ മേഖലയിൽ പുതിയ വാതിലുകൾ തുറക്കപ്പെടുകയും, ദീർഘകാലമായി സ്വപ്നം കണ്ടിരുന്ന പോലെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. മുന്നിൽ വന്നു കിട്ടുന്ന പുതിയ പ്രൊജക്ടുകളിൽ സംശയിച്ചു നിൽക്കാതെ മുൻകൈയെടുത്തു പങ്കാളിയാകുകയും ഭാവിലേക്ക് മുതൽകൂട്ടാവുന്ന തരത്തിൽ കരിയർ ഗ്രാഫ് ഉയർത്താനും ഈ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. സർഗ്ഗാത്മകതയും കഠിനാധ്വാനവും തെളിയിക്കാനുള്ള സമയമാണിത്. സർക്കാർ, അർദ്ധസർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവോടുകൂടിയ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കരിയറിൽ ഉയർച്ച കൈവരിക്കാനുമുള്ള ഒരു നല്ല അവസരമായിരിക്കും.

കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ അവസാനിക്കുകയും പ്രിയപ്പെട്ടവരുമായി അടുക്കാനും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനും സാധിക്കും. പ്രണയ ബന്ധത്തിലുള്ളവർക്ക് വിവാഹം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടായിരിക്കും. ഇത് പുതിയൊരു ജീവിതത്തിന്റെ തുടക്കവും ബന്ധങ്ങളുടെ ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനുമുള്ള അവസരവുമാണ്. എന്നിരുന്നാലും, ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമിത ചെലവുകൾ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കാൻ ഇടയാക്കാം. അതിനാൽ, ചെലവുകൾ നിയന്ത്രിക്കുകയും ആവശ്യത്തിന് മാത്രം പണം ചെലവഴിക്കുകയും ചെയ്യുക. അനാവശ്യമായ പിടിവാശിയും കോപവും പലവിധ നഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, അവ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മര്യാദ പാലിക്കുകയും സംയമനം പുലർത്തുകയും ചെയ്യുക. അവിഹിത ബന്ധങ്ങളിൽ ജാഗ്രത പുലർത്തിയില്ല എങ്കിൽ പ്രശ്നങ്ങളിൽ പെട്ടേക്കാം. അത്തരം സ്വകാര്യ ബന്ധങ്ങൾ, ഏതു നിലവാരത്തിൽ ആയാലും പൊങ്ങച്ചം പറയാൻ ഉള്ളതല്ല എന്നും, രഹസ്യാത്മക സ്വഭാവം ആണ് ആ ബന്ധങ്ങളുടെ വിജയം എന്നും ഓർക്കുക.

മദ്യം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ളവർ അവക്കൊക്കെ അവധി നൽകുക. ഹൃദ്രോഗ സാധ്യതകൾ ഉള്ളവർ ഈ വാരം കൂടുതൽ ജാഗ്രത പാലിക്കണം. പൊതുവേ, ഈ വരുന്ന ആഴ്ച നിങ്ങളുടെ ജീവിതത്തിൽ പുരോഗതിക്കും നേട്ടങ്ങൾക്കും വേണ്ടിയുള്ള സമയമാണ്. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. കഠിനാധ്വാനം, സർഗ്ഗാത്മകത, പോസിറ്റീവ് മനോഭാവം എന്നിവയിലൂടെ വിജയം കൈവരിക്കാനാകും.

ശനിദേവൻ വക്രഗതിയിലാകുന്ന ഈ ആഴ്ചാവസാനം മുതൽ, വരാനിരിക്കുന്ന നാലു മാസക്കാലം മേടക്കൂറുകാർക്ക് വെല്ലുവിളികൾ നിറഞ്ഞതായിരിക്കാം. അതിനാൽ ജാഗ്രത പുലർത്തുകയും ആവശ്യമായ പരിഹാരങ്ങൾ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

മേടക്കൂറിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ ആഴ്ച വെല്ലുവിളികളും നേട്ടങ്ങളും കൈകോർത്ത് വരുന്ന ഒരു സമയമാണ്. ആഴ്ചയുടെ തുടക്കം ചില വൈകാരിക ഉയർച്ചതാഴ്‌ച്ചകളോടും ചില വെല്ലുവിളികളോടും കൂടിയതായിരിക്കും. മനസ്സിനെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പഴയ പ്രശ്നങ്ങൾ വീണ്ടും ഉയർന്നുവരുകയോ അപ്രതീക്ഷിതമായ വെല്ലുവിളികൾ നേരിടേണ്ടിവരികയോ ചെയ്യാം. ഈ സമയത്ത്, ക്ഷമയോടെ പ്രവർത്തിക്കുകയും വികാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഏതെങ്കിലും രേഖകളിൽ ഒപ്പിടുമ്പോൾ അതീവ ജാഗ്രത പുലർത്തുകയും എല്ലാ വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുകയും ചെയ്യുക. അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടുകയോ ആരുടെയെങ്കിലും ജാമ്യം നിലക്കുകയോ ചെയ്യരുത്. അത് പോലീസ് കേസിലേക്ക് മാറി നിയമപരമായ സങ്കീർണതകളിൽ കലാശിച്ചേക്കാം. എന്നാൽ ആഴ്ച മധ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ അവസാനിക്കുകയും പരസ്പര സ്നേഹവും ധാരണയും വർദ്ധിക്കുകയും ചെയ്യും. തൊഴിൽ രംഗത്ത് വിജയം കൈവരിക്കാനും മേലധികാരികളുടെ പ്രശംസ നേടാനും സാധ്യതയുണ്ട്. പുതിയ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും അംഗീകാരം നേടാനും അവസരങ്ങൾ ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ സാമ്പത്തിക വരുമാനമോ ലാഭമോ തേടിയെത്താം. ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിക്കാനും പ്രിയപ്പെട്ടവരുമായി ഒരുമിച്ച് ഭക്ഷണം കഴിക്കാനുമുള്ള അവസരങ്ങൾ ലഭിക്കും. ബന്ധുജനങ്ങളുമായി കൂടുതൽ അടുക്കാനും സന്തോഷകരമായ സമയം പങ്കിടാനും സാധിക്കും.

പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും അവസരം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അപ്രതീക്ഷിതമായി നല്ല സ്ഥാനമാനങ്ങളും സാമ്പത്തിക പുരോഗതിയുള്ള സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരം ഉണ്ടാകും. കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി പേരും പ്രശസ്തിയും സാമ്പത്തിക നേട്ടവും കൈവരിക്കാനും സാധിക്കും.

രാഷ്‌ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേതൃപദവിയിലേക്ക് ഉയരാനുള്ള സാധ്യതയുണ്ട്, അതുവഴി കീർത്തിയും അംഗീകാരവും നേടാനാകും. ഈ സമയത്ത് നേതൃത്വപാടവം പ്രകടിപ്പിക്കാനും പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും ശ്രമിക്കുക.

ശനിദേവൻ വക്രഗതിയിലാകുന്ന ഈ ആഴ്ചാവസാനം മുതൽ, വരുന്ന നാലു മാസക്കാലം പിതാവിനോ പിതൃസ്ഥാനീയർക്കോ രോഗങ്ങളോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അവരുടെ ജാതകപരിശോധന നടത്തുന്നത് ഉചിതമായിരിക്കും. നിയമപരമായ തർക്കങ്ങളിൽ പ്രതികൂലഫലം ഉണ്ടാകാനിടയുള്ളതിനാൽ, സാധ്യമെങ്കിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ വ്യവഹാരങ്ങൾ നാലു മാസത്തേക്ക് മാറ്റിവയ്‌ക്കുകയോ ചെയ്യുന്നതാണ് ഉത്തമം. എന്നിരുന്നാലും, ഈ വക്രഗതിയിൽ ശനിദേവൻ ചിലർക്ക് തൊഴിൽ മേഖലയിൽ അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരവും നൽകുന്നു.

ഇടവക്കൂറിലുള്ള കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

 

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം 2024 ജൂൺ 23 മുതൽ ജൂൺ 29 വരെയുള്ള (1199 മിഥുനം 09 – മിഥുനം 15 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)……

 

മിഥുനം രാശി: (മകയീരം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

വരും ആഴ്ചയുടെ തുടക്കം ചില വെല്ലുവിളികളും പരീക്ഷണങ്ങളും നിറഞ്ഞതായിരിക്കും. സ്വത്തു സംബന്ധമായ തർക്കങ്ങളും സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളും കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളിൽ ക്ഷമയോടെയും വിവേകത്തോടെയും പ്രവർത്തിക്കുകയും സാധ്യമെങ്കിൽ വിധി വരുന്നതിനു മുൻപ് തന്നെ ഒരു ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്യുന്നത് നഷ്ടങ്ങളുടെ വ്യാപ്തി കുറയ്‌ക്കും. നിയമോപദേശം തേടുകയും സാഹചര്യം സമചിത്തതയോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ആരോഗ്യപരമായും ഈ ആഴ്ച വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. പനി, ചുമ, ദഹനക്കേട് തുടങ്ങിയ നിസാരവും എന്നാൽ ഗൗരവം ആകാവുന്നതുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും വേണം. ഭക്ഷണത്തിൽ ശ്രദ്ധ പുലർത്താത്തതും ശുചിത്വമില്ലാത്തതും ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും. സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയത്ത് ജോലിയിൽ കൂടുതൽ ശ്രദ്ധയും സമർപ്പണവും കാണിക്കേണ്ടത് അത്യാവശ്യമാണ്. മേലുദ്യോഗസ്ഥരുടെ അപ്രീതി നേരിടേണ്ടി വരാനും ജോലി നഷ്ടപ്പെടാനോ തരംതാഴ്‌ത്തലിനോ സാധ്യതയുണ്ട്.

ജീവിതപങ്കാളിക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖങ്ങൾ വരാനും മരണമോ മരണതുല്യമായ അവസ്ഥയോ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളിൽ ധൈര്യം നഷ്ടപ്പെടുത്താതെ ക്ഷമയോടെയും പിന്തുണയോടെയും കാര്യങ്ങൾ നേരിടേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, ഈ വെല്ലുവിളികൾക്കൊക്കെ താൽക്കാലിക സ്വഭാവമേ ഉള്ളൂ. വാരാവസാനത്തോടെ കാര്യങ്ങൾ മെച്ചപ്പെടുകയും ആരോഗ്യവും സാമ്പത്തിക സ്ഥിതിയും വീണ്ടെടുക്കുകയും ചെയ്യും. ഈ സമയത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ സ്ഥിരോത്സാഹത്തോടെ പ്രശ്നങ്ങളെ നേരിടുക എന്നതാണ്. പതിവു ചിട്ടകളിൽ ശ്രദ്ധ പാലിക്കുക, ആരോഗ്യത്തിൽ ശ്രദ്ധിക്കുക, ആവശ്യമെങ്കിൽ മാനസിക വിദഗ്‌ദ്ധരുടെ സഹായം തേടുക എന്നിവയിലൂടെ ഈ വെല്ലുവിളികളെ അതിജീവിക്കാനും അനുകൂല ഫലങ്ങൾ കൈവരിക്കാനും സാധിക്കും.

ശനിദേവൻ വക്രഗതിയിലാകുന്ന ഈ ആഴ്ചാവസാനം മുതൽ വരുന്ന നാലു മാസക്കാലം അവിവാഹിതർക്ക് അത്ര അനുകൂലമല്ല. വിവാഹാലോചനകൾ പുരോഗമിച്ച് വിവാഹ നിശ്ചയത്തിലെത്തുന്നതിന് തടസ്സങ്ങൾ നേരിട്ടേക്കാം. വിവാഹ നിശ്ചയം വരെ എത്തി മുടങ്ങാനുള്ള സാഹചര്യം ഉണ്ടാവാൻ സാധ്യതയുണ്ട്. കൂടാതെ, അന്യസ്ത്രീ ബന്ധങ്ങൾ, ചർമ്മ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

മിഥുനക്കൂറിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം 2024 ജൂൺ 23 മുതൽ ജൂൺ 29 വരെയുള്ള (1199 മിഥുനം 09 – മിഥുനം 15 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)…...

 

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

വരും ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കം സന്തോഷകരമായ അനുഭവങ്ങളാൽ നിറഞ്ഞതായിരിക്കും. കുടുംബാംഗങ്ങളുമായും പങ്കാളിയുമായും ഉള്ള ബന്ധം മെച്ചപ്പെടുകയും സ്നേഹവും ഐക്യവും വർദ്ധിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസ്സ് വിപുലീകരിക്കാനും അനുകൂലമായ സമയമാണിത്. ലാഭകരമായ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകാം. പുതിയ വീട് വാങ്ങാനോ നിർമ്മിക്കാനോ ഉള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. താമസസ്ഥലം മാറ്റാനുള്ള ആഗ്രഹം സഫലമാകാം.

എന്നാൽ, ആഴ്ച മധ്യത്തോടെ ചില വെല്ലുവിളികളും ഉണ്ടാകും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചെറിയ തർക്കങ്ങൾ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. സംയമനം പാലിക്കുകയും വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ക്ഷമയും സഹിഷ്ണുതയും കാണിക്കുന്നത് ബന്ധങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടാകാം. അവരുടെ ആരോഗ്യത്തിലോ പഠനത്തിലോ ഉള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ സാമ്പത്തിക നഷ്ടം നേരിടാൻ സാധ്യതയുണ്ട്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിൽ ജാഗ്രത പുലർത്തുകയും വിദഗ്ധ ഉപദേശം തേടുകയും ചെയ്യുക. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടാകാനും അത് കോടതി വ്യവഹാരങ്ങളിലേക്ക് നീളാനും സാധ്യതയുണ്ട്.

ഈ വാരം സന്തോഷകരമായ നിമിഷങ്ങളും അതേപോലെ വെല്ലുവിളികളും നിറഞ്ഞതായിരിക്കും. ബിസിനസ്സ്, കുടുംബം, സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധൈര്യത്തോടെയും ശ്രദ്ധയോടെയും മുന്നോട്ടുപോകുക. നന്നായി സ്നേഹവും കരുതലും പങ്കുവച്ചാൽ ഈ വെല്ലുവിളികൾക്ക് മികച്ച പരിഹാരം കണ്ടെത്താനാകും.

ശനിദേവൻ വക്രഗതിയിലാകുന്ന ഈ ആഴ്ചാവസാനം മുതൽ, വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരം ലഭിച്ചേക്കാം. വിദേശത്ത് പഠിക്കാനോ താമസിക്കാനോ ജോലി ചെയ്യാനോ ഉള്ള അവസരങ്ങൾ തുറന്നു വന്നേക്കാം. എന്നാൽ, ചിലർക്ക് ഭാര്യയുടെ ആരോഗ്യസ്ഥിതിയിൽ ചെറിയ തടസ്സങ്ങളോ അസുഖങ്ങളോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അന്യസ്ത്രീ ബന്ധങ്ങൾ മൂലം അപകീർത്തിയോ സാമ്പത്തിക നഷ്ടമോ ഉണ്ടാകാനും സാധ്യതയുണ്ട്, അതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്.

കർക്കിടകക്കൂറിലുള്ള പുണർതം നക്ഷത്രക്കാർ വെള്ളിയാഴ്ചയും പൂയം, ആയില്യം നക്ഷത്രക്കാർ ശനിയാഴ്ചയും ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies