ഫുട്‌ബോൾ മാന്ത്രികന് ഇന്ന് 37-ാം ജന്മദിനം; മാസ്സാണ് ലയണൽ മെസി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫുട്‌ബോൾ മാന്ത്രികന് ഇന്ന് 37-ാം ജന്മദിനം; മാസ്സാണ് ലയണൽ മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 11:50 am IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോൾ മാന്ത്രികൻ ലയണൽ മെസിക്ക് ഇന്ന് 37-ാം ജന്മദിനം. മറ്റാർക്കും അതിവേഗം എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലാണ് ഇന്ന് മെസി. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം വാഴ്‌ത്തപ്പെടലുകൾക്ക് വിധേയനായ, കളിയിലെ ദൈവതുല്യനായ താരം. പുതുതലമുറയുടെ ഭാഷ കടമെടുത്താൽ മാസ്സാണ് മിശിഹ.

ഇനിയൊരാൾ കീഴടക്കാൻ സാധ്യത കുറഞ്ഞ ഒരു പിടി റെക്കോർഡുകളാണ് മെസി ഇക്കാലയളവിൽ തന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. 1987 ജൂൺ 24-ം തീയതി അർജന്റീനയിലെ റൊസാരിയോയിലായിരുന്നു ലയണൽ ആന്ദ്രെസ് മെസിയുടെ ജനനം. ചെറുപ്രായത്തിൽ തന്നെ പന്തുതട്ടി തുടങ്ങിയ മെസിയെ പത്താം വയസിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തേടിയെത്തി. ശരീര വളർച്ചയ്‌ക്ക് അത്യാവശ്യമായ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം അവനെ പിടികൂടി. അസാമാന്യ പ്രതിഭയായിരുന്ന മെസിയുടെ ഫുട്ബോൾ ജീവിതം അവന്റെ കൗമാര പ്രായത്തിനും മുന്നേ അവസാനിച്ചേക്കുമെന്ന അവസ്ഥയിലെത്തി. എന്നാൽ മെസിയെന്ന അത്ഭുത ബാലനെക്കുറിച്ചറിഞ്ഞ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ മെസിയെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

ബാഴ്സയുടെ കരാർ ലഭിച്ച മെസി തന്റെ പന്ത്രണ്ടാം വയസിൽ സ്പെയിനിലേക്ക് പറന്നു. ബാഴ്സലോണയുടെ അക്കാദമി ടീമിനായി അത്ഭുതപ്രകടനങ്ങൾ നടത്തുന്ന അവന്റെ വീരകഥകൾ ലോകമെങ്ങും പടർന്നു. തന്റെ മികവിന് അംഗീകാരമെന്നോണം പതിനേഴാം വയസിൽ അവന് ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് വിളി വന്നു. 2005 ഓഗസ്റ്റ് 17-ം തീയതി ഹംഗറിക്കെതിരെ കളിച്ചു കൊണ്ട് അർജന്റീനയുടെ സീനിയർ ടീമിലേക്കും മെസി അരങ്ങേറ്റം കുറിച്ചു.

2008 ലെ ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം സ്വർണം നേടിയ താരം, 2014ൽ ബ്രസീലിൽ വെച്ച് നടന്ന ഫിഫ ലോകകപ്പിൽ തന്റെ ടീമിനെ ഫൈനലിലെത്തിച്ചു. ആ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി. 2015, 2016 വർഷങ്ങളിൽ അർജന്റീന കോപ്പ അമേരിക്ക ഫൈനലിലെത്തുമ്പോഴും അതിന് പിന്നിലെ പ്രധാന കാരണക്കാരനായി മെസിയുണ്ടായിരുന്നു. ദേശീയ ടീമിന് വേണ്ടി പ്രധാന കിരീടം നേടിയിട്ടില്ലെന്ന വിമർശനങ്ങൾക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും പിന്നാലെയുള്ള ലോകകപ്പും നേടിയാണ് മെസി മറുപടി നൽകിയത്.

മറ്റാർക്കും അതിവേഗം എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലാണ് മെസി. എട്ട് ബലൻ ഡി ഓർ പുരസ്‌കാരങ്ങൾ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ, ഒരു യൂറോപ്യൻ ക്ലബ്ബ് സീസണിൽ കൂടുതൽ ഗോളുകൾ, അർജന്റീനയ്‌ക്ക് വേണ്ടി കൂടുതൽ ഗോളുകൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ സ്വന്തം പേരിൽ എഴുതിച്ചേർത്തു.

കാലിൽ പന്ത് കിട്ടുന്നിടത്തോളം കാലം അവൻ ഈ കണക്കുകൾ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കും, നേട്ടങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. പണ്ട് കുട്ടിക്കാലത്ത് ഉയരക്കുറവുകൊണ്ട് തനിക്ക് നഷ്ടമായ റൊസാരിയോയിലെ തെരുവുകൾ ഇന്ന് അവന് വേണ്ടി നീലയണിഞ്ഞു. അവനെ സ്വീകരിക്കാൻ വീഥികൾ മനുഷ്യസാഗരമായി മാറി..

Tags: footballLIONAL MESSI
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies