അമർനാഥ് യാത്ര : തീർത്ഥാടകരുടെ രണ്ടാം ബാച്ച് ജമ്മുവിൽ നിന്ന് പുറപ്പെട്ടു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് യാത്ര : തീർത്ഥാടകരുടെ രണ്ടാം ബാച്ച് ജമ്മുവിൽ നിന്ന് പുറപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

ജമ്മു: അമർനാഥ് യാത്ര തുടരുന്നതിനിടെ തീർഥാടകരുടെ രണ്ടാം ബാച്ച് സേനയുടെ അകമ്പടിയോടെ താഴ്‌വരയിലേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് 200 വാഹനങ്ങളുടെ അകമ്പടിയോടെയാണ് താഴ്‌വരയിലേക്ക് 1,881 യാത്രക്കാരുടെ രണ്ടാം ബാച്ച് പുറപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ഭഗവതി നഗറിലെ യാത്രി നിവാസ് ബേസ് ക്യാമ്പിൽ നിന്ന് 4,603 തീർത്ഥാടകരുടെ ആദ്യ ബാച്ച് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു.

ഇവരിൽ 1,069 യാത്രക്കാർ 104 വാഹനങ്ങളിലായി ബാൾട്ടൽ ബേസ് ക്യാമ്പിലേക്കു പോയപ്പോൾ 812 പേർ 96 വാഹനങ്ങളിലായി നുൻവാൻ (പഹൽഗാം) ബേസ് ക്യാമ്പിലേക്കു പുറപ്പെട്ടു. രണ്ട് വാഹനവ്യൂഹങ്ങൾക്കും സുരക്ഷാ സേനയുടെ അകമ്പടിയുണ്ട്.

52 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര രക്ഷാബന്ധൻ, ശ്രാവണ പൂർണിമ എന്നീ ഉത്സവങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 19 ന് അവസാനിക്കും. 48 കിലോമീറ്റർ നീളമുള്ള പരമ്പരാഗത പഹൽഗാം-ഗുഹാക്ഷേത്ര പാതയോ അല്ലെങ്കിൽ 14 കിലോമീറ്റർ നീളമുള്ള ബാൽട്ടാൽ പാതയോ ആണ് യാത്രക്കാർ സ്വീകരിക്കുന്നത്. പഹൽഗാം വഴിയുള്ളവർ ഗുഹാക്ഷേത്രത്തിലെത്താൻ നാല് ദിവസമെടുക്കും, ബാൽട്ടാൽ വഴി പോകുന്നവർ ഗുഹാക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയ ശേഷം അതേ ദിവസം തന്നെ തിരികെയെത്തും.

സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിൽ മഞ്ഞുകൊണ്ടുള്ള ഒരു ശിവലിംഗമുണ്ട്. അത് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കൊപ്പം കുറയുകയും കൂടുകയും ചെയ്യും. അപകടരഹിതമായ യാത്ര ഉറപ്പാക്കാൻ രണ്ട് യാത്രാ റൂട്ടുകളിലും രണ്ട് ബേസ് ക്യാമ്പുകളിലും ഗുഹാ ദേവാലയത്തിലും വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ജൂലൈ 3 മുതൽ അധിക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. രണ്ട് റൂട്ടുകളിലും യാത്രക്കാർക്ക് ഹെലികോപ്റ്റർ സേവനവും ലഭ്യമാണ്.

Tags: Amarnath YatraShri Amarnath Cave TempleAmarnath Yatra 2024
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies