പൊള്ളുന്ന വേനലിൽ ഉരുകുന്ന യുപി; എങ്കിലും വൈദ്യുതി വിതരണം എവിടെയും തടസപ്പെട്ടില്ല; യോ​ഗിയെ പ്രശംസിച്ച് കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊള്ളുന്ന വേനലിൽ ഉരുകുന്ന യുപി; എങ്കിലും വൈദ്യുതി വിതരണം എവിടെയും തടസപ്പെട്ടില്ല; യോ​ഗിയെ പ്രശംസിച്ച് കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 03:21 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ പ്രശംസിച്ച് കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ്. യുപിയിൽ യോ​ഗിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഇമ്രാൻ മസൂദ് പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. റോഡുകൾ നിർമിക്കപ്പെടുന്നു, ജനങ്ങൾക്ക് ആവശ്യമായ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നു, കടുത്ത ഉഷ്ണതരം​ഗത്തിനിടയലും എല്ലാവർക്കും വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ആരെങ്കിലും നന്നായി ജോലി ചെയ്താൽ അതിനെ അഭിനന്ദിക്കുക തന്നെ വേണം. പ്രശംസിക്കുന്നതിനെ പ്രശ്നമായി കാണരുത്.

കൊടുംചൂടിൽ യുപി വെന്തുരുകുമ്പോഴും സംസ്ഥാനത്തെവിടെയും വൈദ്യുതി വിതരണം തടസപ്പെട്ടില്ല. അതുകൊണ്ട് വൈദ്യുതി വകുപ്പിലെ ഉദ്യോ​ഗസ്ഥരെ പ്രശംസിക്കുക തന്നെ വേണമെന്നും കോൺ​ഗ്രസ് എംപി കൂട്ടിച്ചേർത്തു.

തന്റെ രാഷ്‌ട്രീയം ആർക്കും എതിരല്ല. വസ്തുതകൾ വിളിച്ചുപറയാൻ തനിക്ക് മടിയില്ല. യുപിയിലേക്ക് നോക്കിയാൽ ഇവിടെ റോഡുകൾ നന്നായി നിർമ്മിച്ചിരിക്കുന്നത് കാണാം. എന്നിട്ടും റോഡുകൾ മര്യാദയ്‌ക്ക് പണിതിട്ടില്ലെന്ന് താൻ പറഞ്ഞാൽ, വൈദ്യുതി വിതരണം അമ്പേ പരാജയമായിരുന്നുവെന്ന് താൻ വാദിച്ചാൽ, പറയുന്നത് കള്ളമാണെന്ന് ആളുകൾ വിളിച്ചുപറയും. രാഷ്‌ട്രീയത്തിന് പോസിറ്റീവ് കാഴ്ചപ്പാടാണ് ആവശ്യം.

നാട്ടിൽ പോസിറ്റീവായ ഒരു പ്രവർത്തനം ആരെങ്കിലും കാഴ്ചവച്ചാൽ അതിനെ പ്രശംസിക്കണം. പ്രതിപക്ഷമെന്നാൽ എപ്പോഴും വിമർശിച്ചുകൊണ്ടേയിരിക്കണം എന്നൊന്നില്ല. നെ​ഗറ്റിവിറ്റിയിലൂടെയല്ല, ശുഭാപ്തിവിശ്വാസത്തിലൂടെ രാഷ്‌ട്രീയം പ്രവർത്തിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്. ശരിയായ കാര്യങ്ങൾ സർക്കാർ ചെയ്യുമ്പോൾ പിന്തുണച്ചില്ലെങ്കിൽ സാഹ​ചര്യങ്ങൾ എങ്ങനെ മെച്ചപ്പെടുമെന്നും ഇമ്രാൻ മസൂദ് ചോദിച്ചു.

യുപിയിലെ സഹറാൻപൂരിൽ നിന്നുള്ള കോൺ​ഗ്രസ് എംപിയാണ് ഇമ്രാൻ മസൂദ്. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു.

Tags: Yogi AdityanathUttar PradeshCongress MPImran Masoodpower supply
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies