മഹാഭാരതത്തിലെ അശ്വത്ഥാമാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസം എന്തുകൊണ്ട്.? ഈ യോദ്ധാവിനു ലഭിച്ച ശാപംഎന്താണ്? കൽക്കി 2898 എഡി പറയുന്നത് ശരിയോ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഹാഭാരതത്തിലെ അശ്വത്ഥാമാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസം എന്തുകൊണ്ട്.? ഈ യോദ്ധാവിനു ലഭിച്ച ശാപംഎന്താണ്? കൽക്കി 2898 എഡി പറയുന്നത് ശരിയോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 09:03 pm IST
FacebookTwitterWhatsAppTelegram

നാഗ് അശ്വിന്റെ ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ഡചിത്രം തീയറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്‍. കൽക്കിയിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച മഹാഭാരത ഇതിഹാസത്തിലെ അശ്വത്ഥാമാവ് എന്ന പോരാളിയുടെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ബോക്സ് ഓഫീസ് ഹിറ്റായതോടെ യഥാർത്ഥത്തിൽ ആരാണ് അശ്വത്ഥാമാവ് എന്നുള്ള അന്വേഷണം സൈബർ ലോകത്ത് തകൃതിയായി നടക്കുകയാണ്.

മഹാഭാരത ഇതിഹാസത്തിലെ പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യരുടെയും ഗുരുപത്നികൃപിയുടെയും മകനാണ് അശ്വത്ഥാമാവ്. കൃപർ എന്ന ആചാര്യന്റെ സഹോദരിയാണ് കൃപി.ദ്രോണപുത്രൻ, ഗുരുപുത്രൻ, കൃപികുമാരൻ, ആചാര്യപുത്രൻ, ദ്രൗണി എന്നീ പേരുകളിൽ അദ്ദേഹത്തെ ഇതിഹാസങ്ങളിൽ പരാമർശിക്കുന്നു.

തന്റെ അസാധാരണമായ ജനനം കൊണ്ടും നേതാവിനോടുള്ള അചഞ്ചലമായ വിശ്വസ്തത കൊണ്ടും, എതിർപക്ഷത്തോടുള്ള വിവാദപരമായ പക കൊണ്ടും അടയാളപ്പെടുത്തിയ മഹാഭാരതത്തിലെ ഏറ്റവും ആകർഷകമായ വ്യക്തിത്വമാണ് അദ്ദേഹം. ഈ പ്രത്യേകതകൾ ഒക്കെ അശ്വത്ഥാമാവിനെ സങ്കീർണ്ണമായ ഒരു കഥാപാത്രമാക്കി മാറ്റുന്നു.

ഇപ്പോൾ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള പ്രസിദ്ധമായ തപകേശ്വർ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് അശ്വത്ഥാമാവ് ജനിച്ചത്. തപകേശ്വർ ക്ഷേത്രത്തിന് 6000 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ദ്വാപരയുഗത്തിൽ ഈ ക്ഷേത്രം ഒരു വനത്തിലെ ഗുഹയായിരുന്നു.ശിവന്റെ അതേ വീര്യമുള്ള ഒരു പുത്രനെ ലഭിക്കാൻ വേണ്ടി ദ്രോണാചാര്യൻ ശിവനെ പ്രീതിപ്പെടുത്തുന്നതിനായി വർഷങ്ങളോളം കഠിനമായ തപസ്സു ചെയ്തു. അതിനാൽ ഈ ഗുഹയെ ദ്രോണ ഗുഹ എന്നാണ് വിളിക്കുന്നത്. ഗുഹയിൽ പ്രകൃതിദത്തമായ ഒരു ശിവലിംഗമുണ്ട് , അത് പിന്നീട് പ്രാദേശിക ജനങ്ങളുടെ ആരാധനാലയമായി മാറി.

അശ്വത്ഥാമാവ് ദിവ്യാനുഗ്രഹങ്ങളോടെയാണ് ഈ ഗുഹയിൽ ജനിച്ചത്. നിലവിളിക്കുന്നതിനു പകരം കുതിരയെപ്പോലെ ചിനച്ചു കൊണ്ടാണ് അദ്ദേഹം ഭൂജാതനായത്. അതോടെ അദ്ദേഹത്തിന് ‘കുതിരയുടെ ശബ്ദമുള്ളവൻ’ എന്നർത്ഥം വരുന്ന അശ്വത്ഥാമാവ് എന്ന പേര് ലഭിച്ചു. ജനനസമയത്ത്, അശ്വത്ഥാമാവിന്റെ നെറ്റിയിൽ ഒരു ദിവ്യ രത്നം ഉണ്ടായിരുന്നു. ആ ചൂഡാമണി അദ്ദേഹത്തെ അജയ്യനും അനശ്വരനുമാക്കി. മനുഷ്യനെക്കാൾ താഴ്ന്ന എല്ലാ ജീവജാലങ്ങളുടെയും മേൽ അദ്ദേഹത്തിന് അധികാരം നൽകിയത് ആ രത്നമാണ്. ഇത് ഉള്ളത് കൊണ്ട് വിശപ്പ്, ദാഹം, ക്ഷീണം, വാർദ്ധക്യം, രോഗങ്ങൾ, ആയുധങ്ങൾ എന്നിവയിൽ നിന്ന് അദ്ദേഹത്തിന് സംരക്ഷണവുമായി.

ദ്രോണർ പാണ്ഡവർക്കും കൗരവർക്കും ഒപ്പം പരിശീലിപ്പിച്ച അശ്വത്ഥാമാവ് ഒരു ശക്തനായ യോദ്ധാവായി ഉയർന്നു. അശ്വത്ഥാമാവിന് നാരായണാസ്ത്രം , ബ്രഹ്മാസ്ത്രം , ബ്രഹ്മശിരസ്ത്രം തുടങ്ങി നിരവധി ദിവ്യായുധങ്ങൾ അദ്ദേഹത്തിന് സ്വായത്തമായി. പ്രത്യേകിച്ച് നാരായണാസ്ത്രത്തിലും ബ്രഹ്മാസ്ത്രത്തിലും അദ്ദേഹത്തിന് അപാരമായ വൈദഗ്‌ദ്ധ്യം ഉണ്ടായിരുന്നു. മൂത്ത കൗരവ രാജകുമാരനായ ദുര്യോധനനോട് അചഞ്ചലമായ വിശ്വസ്തത പുലർത്തിയ അശ്വത്ഥാമാവ് അദ്ദേഹവുമായി ശക്തമായ ആത്മബന്ധം പങ്കിട്ടു.

മഹാഭാരത യുദ്ധത്തിൽ കൗരവരെ പിന്തുണച്ച അദ്ദേഹം കൗരവ സൈന്യത്തിന്റെ അവസാനത്തെ സേനാധിപതി കൂടിയായിരുന്നു. യുദ്ധത്തിന്റെ 18-ാം ദിവസം, ദുര്യോധനന്റെ അവസ്ഥ കണ്ടു ക്രൂദ്ധനായ ദ്രൗണി പാണ്ഡവർക്ക് പകരം ദ്രൗപദിയുടെ അഞ്ച് പുത്രന്മാരെ കൊന്നു. അങ്ങിനെ ദുര്യോധനന്റെ അവസാന ആഗ്രഹം നിറവേറ്റാൻ നോക്കി. അതിനു ശേഷം അശ്വത്ഥാമാവ് വേദവ്യാസ മുനിയുടെ ആശ്രമത്തിൽ പോയി ഇരുന്നു.

അദ്ദേഹത്തെ അന്വേഷിച്ച് പാണ്ഡവർ വേദവ്യാസ മുനിയുടെ ആശ്രമത്തിൽ എത്തിയപ്പോൾ, അശ്വത്ഥാമാവ് പാണ്ഡവരുടെ നേരെ ബ്രഹ്മാസ്ത്രം തൊടുത്തു. അത് മഹർഷി തടഞ്ഞു, ദിശ മാറ്റാൻ ആവശ്യപ്പെട്ടു. അപ്പോൾ അശ്വത്ഥാമാവ് ആ ബ്രഹ്മാസ്ത്രം അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗർഭപാത്രത്തിനു നേരെ തിരിച്ചു. ഇതുകണ്ട് ക്ഷുഭിതനായ ശ്രീകൃഷ്ണൻ ഉത്തരയുടെ ഗര്ഭത്തിലെ ശിശുവിനെ പുനരുജ്ജീവിപ്പിച്ചു. എന്നിട്ട് അശ്വത്ഥാമാവിന്റെ നെറ്റിയിലെ രത്നം പറിച്ചെടുത്തു.എന്നിട്ട് നെറ്റിയിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുമായി കലിയുഗത്തിന്റെ അവസാനം വരെ, നിത്യ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ജീവിക്കാൻ ശപിച്ചു. ഈ ശാപത്താൽ അശ്വത്ഥാമാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണ് സങ്കൽപം.

അശ്വത്ഥാമാവ് ഇപ്പോഴും നർമ്മദാ ഘട്ടിന് ചുറ്റും അലഞ്ഞു നടക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു മത ഗ്രന്ഥങ്ങൾ അനുസരിച്ച്, വിഷ്ണുവിന്റെ പത്താമത്തെയും അവസാനത്തെയും അവതാരമായ കൽക്കി, കലിയുഗത്തിന്റെ അന്ത്യം കുറിക്കും. അശ്വത്ഥാമാവ് അനശ്വരനാണെന്നും ഇന്നും അദ്ദേഹം ഒരു രഹസ്യസ്ഥലത്ത് താമസിച്ച് പരമശിവനെക്കുറിച്ച് തപസ്സു ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നു.

മഹാനായ യോദ്ധാവ് അശ്വത്ഥാമാവ് അനശ്വരനായത് ഏതെങ്കിലും വരം കൊണ്ടല്ല. എന്നത് ഒരത്യേകം പ്രസ്താവ്യമാണ്.അദ്ദേഹത്തെ പക എന്ന വികാരത്തിന്റെ പ്രതിപുരുഷൻ ആയി കണക്കാക്കപ്പെടുന്നു. അദ്ദേഹം ചിരഞ്ജീവിയും കൂടിയാണ്.

Tags: SUBAmithabh Bachankalki 2898 adAshwatthama
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies