"99 കിട്ടിയത് 100ൽ അല്ല, 543-ലാണ്; റെക്കോർഡ് തോൽവിയാണിതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ": കോൺ​ഗ്രസ് പാർട്ടി പരാദ സസ്യമായെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“99 കിട്ടിയത് 100ൽ അല്ല, 543-ലാണ്; റെക്കോർഡ് തോൽവിയാണിതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ”: കോൺ​ഗ്രസ് പാർട്ടി പരാദ സസ്യമായെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 06:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കഴിഞ്ഞുപോയതെന്ന് മോദി പറഞ്ഞു. പരാജയം അം​ഗീകരിച്ച് ജനവിധി മാനിച്ച് പ്രവർത്തിക്കാൻ തയ്യാറായിരുന്നുവെങ്കിൽ കോൺഗ്രസ് മെച്ചപ്പെടുമായിരുന്നു. പക്ഷെ, ശീർഷാസനത്തിൽ കിടക്കുന്ന തിരക്കിലാണവർ. പോരാത്തത്തിന് ബിജെപിയെ കോൺ​ഗ്രസ് തോൽപ്പിച്ചുവെന്ന് ജനങ്ങളുടെ മുൻപിൽ വരുത്തി തീർക്കാനുള്ള പങ്കപ്പാടാണ് അവർ കാണിക്കുന്നതെന്നും മോദി വിമർശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും എൻഡിഎ നേട്ടമുണ്ടാക്കി. ഒഡിഷയിൽ സർക്കാരുണ്ടാക്കി. ആന്ധ്രയിൽ എൻഡിഎ ക്ലീൻ സ്വീപ് നേടി. സിക്കിമിലും അരുണാചലിലും ഭരണം നിലനിർത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്​ഗഡിലും വിജയം നേടി. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിന്റെ എംപി ഇന്ന് നമ്മോടൊപ്പം ഇരിക്കുന്നുണ്ട്. വരുന്ന മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും എൻഡിഎ വിജയം കൊയ്യും.

2014 മുതൽ പ്രതിപക്ഷത്ത് ഇരിക്കാനാണ് കോൺ​ഗ്രസിനോട് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇന്നത്തെ പോലെ ബഹളം തുടരാനാണ് ജനവിധി. തുടർച്ചയായി മൂന്ന് വട്ടവും 100 തികയ്‌ക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല. 1984ന് ശേഷം പത്ത് ലോക്സഭാ തെരഞ്ഞെടുപ്പുകൾ രാജ്യത്ത് നടന്നു. ഒരു തെരഞ്ഞെടുപ്പിലും 200 സീറ്റ് നേടാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല. ഇന്നും നൂറിൽ താഴെയാണ് കോൺ​ഗ്രസിന്റെ സീറ്റുനില. 100ൽ 99 എന്നതല്ല 543ൽ 99 എന്നതാണ് കോൺ​ഗ്രസിന്റെ അവസ്ഥയെന്നും മോദി പറഞ്ഞു.

” ഒരിക്കൽ ഒരു ആൺകുട്ടി പരീക്ഷയ്‌ക്ക് 99 മാർക്ക് വാങ്ങി. എല്ലാവർക്കും മാർക്ക് കാണിച്ചുകൊടുത്തു. 99 എന്ന് കേട്ടപ്പോൾ എല്ലാവരും അവനെ അഭിനന്ദിച്ചു. അവൻ മധുരം വിതരണം ചെയ്തു. ഇതുകണ്ട് വന്ന അദ്ധ്യാപിക അവനോട് ചോദിച്ചു, എന്തിനാണ് ഈ പ്രഹസനമെന്ന്. കാരണം അവൻ 100ൽ അല്ല 99 നേടിയത്. 543ൽ ആയിരുന്നു 99 മാർക്ക്. പരാജയത്തിന്റെ റെക്കോർഡാണ് സ്വന്തമാക്കിയതെന്ന് ആ കുട്ടിയോട് ആരാണ് ഒന്ന് പറഞ്ഞുകൊടുക്കുക. “- കോൺഗ്രസിനെ മോദി പരിഹസിച്ചു.

കോൺ​ഗ്രസ് ഒരു പരാദസസ്യമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് പാർട്ടികളുടെ സഹായത്തോടെ മാത്രം നിലനിൽക്കുന്ന ​ഗതികേടാണ് കോൺ​ഗ്രസിന്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും 26 ശതമാനമാണ് കോൺ​ഗ്രസിന്റെ വോട്ട്. മുന്നണിയായി നിൽക്കുന്നയിടത്ത് അത് 50 ശതമാനമായി. അങ്ങനെ കോൺ​ഗ്രസ് ഒരു പരാദജീവിയായി.- പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiLok Sabha
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies