ലാലേട്ടനെ കാണാൻ വീണ്ടുമെത്തി രാജാവിന്റെ മകനിലെ രാജുമോൻ
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലാലേട്ടനെ കാണാൻ വീണ്ടുമെത്തി രാജാവിന്റെ മകനിലെ രാജുമോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 10:21 am IST
Facebook
Twitter
WhatsAppTelegram

‘ ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന് ‘ ഈ ഡയലോഗുകൾ ഒരിക്കലെങ്കിലും പറയാത്ത മലയാളി ഉണ്ടാവില്ല . വിൻസന്റ് ഗോമസായി എത്തിയ മോഹൻലാലിന്റെ കഥാപാത്രത്തോട് നായികയായ അംബികയുടെ മകൻ ചോദിച്ച ചോദ്യം . കോഴിക്കോട് കോട്ടൂളി സ്വദേശി പ്രശോഭായിരുന്നു ചിത്രത്തിലെ രാജുമോന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

1980 കളിൽ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ഈ ബാലതാരം .13 ലധികം സിനിമകളിൽ ബാലതാരമായിരുന്നു പ്രശോഭ് . ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിലെ അഭിനയത്തിന് 1984ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയിരുന്നു.

സിനിമയിലേക്കെത്തിയത് വളരെ യാദൃച്ഛികമായിട്ടായിരുന്നുവെന്ന് പ്രശോഭ് പറയുന്നു . ‘ വല്യച്ഛൻ കൂടിയായ ബാലൻ കെ. നായർ സെറ്റിൽ നിന്നും ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കു വന്നു. ഉച്ചയ്‌ക്കു ശേഷമുള്ള ഷോട്ടിൽ ഒരു കുട്ടിയെ വേണമായിരുന്നു, പോകുമ്പോൾ എന്നെയും കൂടെക്കൂട്ടി. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യചുവട് . പിന്നീടാണ് കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലേക്കെത്തുന്നത്. ആ സിനിമയ്‌ക്കു ശേഷം ബാലതാരത്തെ ആവശ്യമുണ്ടെന്നു പറഞ്ഞ് കുറേ വിളി വന്നു.‘ – പ്രശോഭ് പറയുന്നു.

സിനിമ വിട്ടശേഷം സിനിമയിൽ ആരുമായും ബന്ധമില്ലായിരുന്നു. മകൾ വലിയ ലാലേട്ടൻ ഫാനാണ്. ലാലേട്ടനെ കാണാൻ ആഗ്രഹമുണ്ടെന്നു അവൾ പറയുമായിരുന്നു. ലാലേട്ടൻ എന്നെ കണ്ടാൽ തിരിച്ചറിയുമോ എന്ന പേടികൊണ്ട് ഞാൻ അതിന് ശ്രമിച്ചില്ല. എന്നാൽ എന്റെ സുഹൃത്ത് വഴി മകൾ അതിനുള്ള ശ്രമം നടത്തി. ഒടുവിൽ അവളുടെ നിർബന്ധത്തിൽ എറണാകുളത്ത് ഒരു സെറ്റിലേക്ക് ഞങ്ങൾ പോയി. അവിടെ വച്ച് സുഹൃത്ത് രാജാവിന്റെ മകനിലെ രാജുമോനാണ് എന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തി, വലിയ സന്തോഷത്തോടെയാണ് ലാലേട്ടൻ അപ്പോൾ പെരുമാറിയത്. പഴയ കാര്യങ്ങളേക്കുറിച്ച് ഒരുപാട് സംസാരിക്കുകയും വീട്ടിലെ വിശേഷങ്ങൾ തിരക്കുകയുമൊക്കെ ചെയ്തു.

ഇന്ന് സിനിമയൊക്കെ വിട്ട് ഇപ്പോൾ ഫോട്ടോഗ്രഫിയും ബിസിനസുമൊക്കെയായി തിരക്കിലാണ് പ്രശോഭ് . ഭാര്യ അനുരാധയ്‌ക്കും മകൾക്കുമൊപ്പം കൊച്ചി ഇടപ്പള്ളിയിലാണ് താമസം.

Tags: rajavinte makanprasobh
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

ഭാര്യയെ അതിക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റാന്നിയിൽ 54കാരനായ ഭർത്താവ് അറസ്റ്റിൽ, കോടതി റിമാൻഡ് ചെയ്തു

കോഴിക്കോട് ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി; റാസൽഖൈമ സ്വദേശിനി കുടുംബസമേതം കേരളത്തിലെത്തിയത് വിനോദസഞ്ചാരത്തിന്

2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്‌ക്കിടയിലും സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു

ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമർശനം; അനൂപ് ചന്ദ്രന്റെ നിലപാട് തള്ളി കുടുംബം, പ്രതികാര നടപടിയെന്ന് നടൻ

മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

രാഷ്‌ട്രപതി ഭവൻ ഉദ്യാനം വീണ്ടും പൊതുജനങ്ങൾക്ക് തുറക്കുന്നു; മറ്റന്നാൾ മുതൽ പ്രവേശനം, സെപ്റ്റംബർ 15 വരെ സന്ദർശിക്കാം

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിച്ച കാറും പിടിയിൽ

സാധാരണക്കാരായ സമുദായാംഗങ്ങൾക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല; നായർ സമുദായം ഇത്രയും അധഃപതിച്ചത് സുകുമാരൻ നായരുടെ കാലത്ത്’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies