കഴിഞ്ഞ 10 വർഷം സ്റ്റാർട്ടർ മാത്രം; പ്രധാന സദ്യ വരുന്നതേയുള്ളൂ: രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി; ബഹളത്തിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിഞ്ഞ 10 വർഷം സ്റ്റാർട്ടർ മാത്രം; പ്രധാന സദ്യ വരുന്നതേയുള്ളൂ: രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി; ബഹളത്തിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ട്- രണ്ടര ദിവസത്തിനുള്ളിൽ 70 ഓളം എംപിമാരാണ് ചർച്ചയിൽ പങ്കെടുത്തതെന്നും രാഷ്‌ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ച സമ്പന്നമാക്കിയതിൽ എല്ലാ എംപിമാരോടും നന്ദി പറയുന്നതായും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെയും പാർലമെന്റിന്റെയും ചരിത്രത്തിൽ ദശാബ്ദങ്ങൾക്ക് ശേഷമാണ് മൂന്നാമതും ഒരേ സർക്കാരിന് തുടരാനുള്ള അവസരം ജനങ്ങൾ നൽകിയരിക്കുന്നത്. ദുഷ്പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു. കേന്ദ്രസർക്കാരിന്റെ പ്രകടനത്തെയാണ് അവർ പരി​ഗണിച്ചത്. പത്ത് വർഷം തുടർച്ചയായി ഭരിച്ചതിന് ശേഷം കേന്ദ്രസർക്കാരിന് അനുകൂലമായ ജനവിധിയുണ്ടാകുന്നത് 60 വർഷങ്ങൾക്ക് ശേഷമാണ്. ഇതൊരു സാധാരണ സംഭവമല്ല. എന്നിട്ടും ചിലയാളുകൾ ജനവധിയെ ബ്ലാക്കൗട്ട് ചെയ്യാൻ മനഃപൂർവം ശ്രമിക്കുകയാണ്.

കേവലം കുറേ അനുച്ഛേദങ്ങളുടെ സമാഹാരമല്ല ഭരണഘടന. ബാബ സഹേബ് അംബേദ്കർ നൽകിയ ഭരണഘടന കൊണ്ട് താൻ ഉൾപ്പടെയുള്ള പലർക്കും ഇന്ന് പല പദവികളിലും എത്താൻ കഴിഞ്ഞു. രാജ്യത്തെ ഓരോ പ്രവർത്തനങ്ങൾക്കും ലൈറ്റ് ഹൗസ് പോലെ പ്രവർത്തിച്ച് ഭരണഘടന നേർവഴി കാണിക്കുന്നു. ഭരണഘടനാ ദിനം ആചരിക്കാൻ ആരംഭിച്ചത് പോലും എൻഡിഎ സർക്കാരാണ്. റിപ്പബ്ലിക്കിന്റെ 50-ാം വാർഷികം രാജ്യം മുഴുവൻ ആഘോഷിക്കും. ആത്മനിർഭര ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനാണ് രാജ്യത്തെ കോടാനുകോടി ജനങ്ങൾ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തത്. ഓട്ടോമാറ്റിക്കായും റിമോട്ട് കൺട്രോൾ ഉപയോ​ഗിച്ചും സർക്കാർ നടത്തിയവരാണ് കോൺഗ്രസുകാർ. എന്നാൽ കഠിനാധ്വാനത്തിൽ ഒരു കുറവും എൻഡിഎ സർക്കാർ വരുത്തിയില്ല. കഴിഞ്ഞ പത്തുവർഷത്തെ പ്രകടനം സ്റ്റാർട്ടർ മാത്രമാണ്. പ്രധാന സദ്യ വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന അഞ്ചുവർഷം ദാരിദ്ര്യനിർമാർജനത്തിൽ ഊന്നി പ്രവർത്തിക്കും. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ എൻഡിഎ സർക്കാർ വിജയിക്കുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നരേന്ദ്രമോദിയുടെ പ്രസം​ഗം തുടങ്ങിയപ്പോൾ മുതൽ ബഹളം ആരംഭിച്ച പ്രതിപക്ഷം ഇടയ്‌ക്ക് വച്ച് സഭയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.

Tags: Narendra Modirajya sabha
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies