മാരുതി നെക്‌സ വാങ്ങാൻ നിങ്ങൾക്ക് പദ്ധതിയുണ്ടോ? എങ്കിൽ അധികം താമസിപ്പിക്കേണ്ട. ഉടൻ തന്നെ അടുത്തുള്ള മാരുതി ഷോറൂമിലേക്ക് വെച്ച് പിടിച്ചോളൂ.. പുത്തൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ജിംനി, ഗ്രാൻഡ് വിറ്റാര, ഫ്രോങ്‌ക്‌സ് തുടങ്ങിയ നെക്‌സ എഡിഷനുകൾക്ക് വൻ ഓഫറുകളാണ്. ഇൻവിക്‌റ്റോ എംപിവി ഒഴികെയുള്ള കാറുകൾക്കാണ് വിലക്കിഴിവ്.
ഈ ഓഫറുകൾ ജൂലൈ 1 മുതൽ ജൂലൈ 15 വരെ മാത്രമേ കാണുകയുള്ളൂ. മോഡൽ തിരിച്ചുള്ള ഓഫർ വിശദാംശങ്ങൾ നോക്കാം…,
- മാരുതിയുടെ ഫിനാൻസിംഗ് ഓപ്ഷൻ വഴി മാരുതി ജിംനിക്ക് പരമാവധി 2.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
- ഗ്രാൻഡ് വിറ്റാരയ്‌ക്ക് 1.03 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
- ബലേനോയും ഫ്രോങ്‌സും യഥാക്രമം 40,000 രൂപയും 35,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ടിൽ ലഭ്യമാണ്.
- XL6, Ciaz എന്നിവയിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്.
- മാരുതി ഇൻവിക്ടോയ്‌ക്ക് ഒരു കിഴിവും ലഭിക്കുന്നില്ല.