ഇലോൺ മസ്കിന്റെ സ്പേസ് എക്സും നാസയും വീണ്ടും കൈക്കോർക്കുന്നു. ക്ഷീരപഥത്തിനും അതിനപ്പുറമുള്ള മൃദുവായ ഗാമാ രശ്മികളും അവയുടെ ഉറവിടങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി കോംപ്ടൺ സ്പെക്ട്രോമീറ്റർ ആൻഡ് ഇമേജർ (COSI) എന്ന ദൂരദർശനി വിക്ഷേപിക്കും. ഇതിനായി 69 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പുവച്ചു.
2027 ഓഗസ്റ്റിലായിരിക്കും വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാൽക്കൺ9 റോക്കറ്റിലിലേറി യുഎസിലെ സ്പേസ് കനവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാകും വിക്ഷേപണം. 2025-ൽ വിക്ഷേപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
കാലിഫോർണിയ സർവകലാശാല, ബെർക്ക്‌ലി സ്‌പേസ് സയൻസസ് ലബോറട്ടറി, കാലിഫോർണിയ സർവകലാശാല, സാൻ ഡീഗോ, നേവൽ റിസർച്ച് ലബോറട്ടറി, നാസയുടെ ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെൻ്റർ, നോർത്ത്‌റോപ്പ് ഗ്രുമ്മൻ എന്നിവയുടെ സഹകരണത്തോടെയാകും വിക്ഷേപണം.















