'ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യം; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കും'; സെർജി ലാവ്‌റോവിനോട് വിഷയം ഉന്നയിച്ച് എസ് ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യം; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കും’; സെർജി ലാവ്‌റോവിനോട് വിഷയം ഉന്നയിച്ച് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 06:46 am IST
Facebook
Twitter
WhatsAppTelegram

അസ്താന: റഷ്യ-യുക്രെയ്ൻ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ഉന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയാണ് സെർജി ലാവ്‌റോവുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്. സംഘർഷത്തിനിടെ അവരുടെ സൈന്യത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട് പോയ ഇന്ത്യക്കാർ നേരിടുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് വളരെ ശക്തമായും വ്യക്തമായും ഉന്നയിച്ചതായും ജയശങ്കർ വ്യക്തമാക്കി.

” റഷ്യയിൽ ഒറ്റപ്പെട്ട് പോയ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ വളരെ ശക്തവും വ്യക്തവുമായി ഉന്നയിച്ചു. നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ നിർബന്ധിതരായിട്ടുണ്ട്. അവർ തിരികെ എത്തിയാൽ മാത്രമാണ് സ്ഥിതിഗതികളെ കുറിച്ച് കൂടുതൽ പറയാൻ സാധിക്കുകയുള്ളു. കാര്യങ്ങൾ എന്ത് തന്നെയായാലും, മറ്റൊരു രാജ്യത്തിന്റെ യുദ്ധമുഖത്ത് ഇന്ത്യൻ പൗരന്മാരെ കാണുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്. നല്ലൊരു സുഹൃത്തും പങ്കാളിയുമെന്ന നിലയിൽ ഈ വിഷയത്തിൽ റഷ്യയുടെ സഹകരണം തേടിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കും.

സെർജി ലാവ്‌റോവ് ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട്. അവിടെയുള്ള എല്ലാവരേയും തിരികെ എത്തിക്കുന്നത് വരെ ഫോളോ അപ്പ് ഉണ്ടാകും. അത് താൻ ഏറ്റെടുക്കുകയാണെന്നും” ജയശങ്കർ വ്യക്തമാക്കി. വിദേശത്ത് മികച്ച ജോലി വാഗ്ദാനം ചെയ്യുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ കെണിയിൽ കുടുങ്ങിയാണ് ഇവർ ഇത്തരത്തിൽ റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ടിംഗ് സ്റ്റാഫായി ചേർന്നത്. ജോലിയുടെ പേരിൽ കബളിപ്പിക്കപ്പെട്ട് 20ഓളം പേർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 10 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി ഏപ്രിലിൽ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങളും ജയശങ്കർ മാദ്ധ്യമങ്ങളുമായി പങ്കുവച്ചു.ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കുമിടയിൽ വിവിധ വിഷയങ്ങളിൽ ഉണ്ടായ പുരോഗതിയെക്കുറിച്ച് ഇരുനേതാക്കൾക്കും സംസാരിക്കാനുള്ള അവസരമാണിതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ” വാർഷിക ഉച്ചകോടിയിൽ ഇത്തവണ ചെറിയൊരു കാലതാമസം ഉണ്ടായി. ഒരുമിച്ച് പ്രവർത്തിച്ച ചരിത്രമുള്ള രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയും. അതുകൊണ്ട് തന്നെ വാർഷിക ഉച്ചകോടിയുടെ ആവശ്യകതയെ കുറിച്ച് വളരെ വ്യക്തമായി തന്നെ അറിയാം. റഷ്യയുമായുള്ള സാമ്പത്തികബന്ധത്തെ ഇന്ത്യ വളരെഅധികം വിലമതിക്കുന്നുണ്ട്, ഈ ബന്ധം നല്ല രീതിയിലാണ് വളർന്നു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റഷ്യൻ പ്രസിഡന്റ് പുടിനും നേരിട്ട് സംസാരിക്കാനുള്ള നല്ലൊരു അവസരമാണിതെന്നും” ജയശങ്കർ പറയുന്നു.

Tags: Kazakhstan's Asthana.RussiaS JaishankarSergey LavrovExternal Affairs MinisterIndiasco meet
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies