''അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു''; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ജോ ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ജോ ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 06:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ മോശം പ്രകടനം ഉണ്ടായത് തനിക്ക് ജലദോഷം ആയതിനാലാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോ ബൈഡൻ പറഞ്ഞു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടൊപ്പം നടന്ന ആദ്യ സംവാദത്തിൽ തന്നെ ബൈഡന് അടിപതറുന്ന കാഴ്ചയാണ് കാണാനായത്. ബൈഡന്റെ പ്രകടനത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലും അതൃപ്തി ശക്തമായിരുന്നു.

ഈ സംവാദത്തിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഈ വിഷയത്തിൽ വിശദീകരണം നൽകുന്നത്. ” എനിക്ക് അന്നേ ദിവസം അസുഖമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ അവസ്ഥയും വളരെ മോശമായിരുന്നു. ആരോഗ്യപരിശോധനയും നടത്തിയിരുന്നു. കടുത്ത ജലദോഷമാണ് ഉണ്ടായിരുന്നത്. സംവാദത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്നും” ബൈഡൻ പറയുന്നു. അതേസമയം സംവാദത്തിനിടെ ബൈഡൻ നടത്തിയ ചില പരാമർശങ്ങൾ ട്രംപ് അനുകൂലികളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഡെമോക്രാറ്റുകൾക്ക്‌ ഇനി സാധ്യതയില്ലെന്ന രീതിയിൽ നടത്തിയ ചില പരാമർശങ്ങളാണ് പ്രചരിക്കപ്പെട്ടത്.

ചർച്ചയ്‌ക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ ട്രംപിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ട്രംപിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കാനുള്ള സാധ്യത ഡെമോക്രാറ്റ് പാർട്ടി തേടിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. 81കാരനായ ജോ ബൈഡന് മികച്ച പ്രകടനം നടത്താനാകുമോ എന്ന് പാർട്ടിക്കുള്ളിൽ തന്നെ വലിയ ചർച്ചകൾ ഉയർന്നിരുന്നു, ഇതിനിടെയാണ് ആദ്യ സംവാദത്തിൽ തന്നെ ട്രംപിന് മുന്നിൽ അടിപതറുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്. സംവാദത്തിന് പിന്നാലെ വിസ്‌കോൺസിനിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും താൻ മത്സരരംഗത്ത് തുടരുമെന്ന് ബൈഡൻ ആവർത്തിച്ചിരുന്നു. ബൈഡനെ പരാജയപ്പെടുത്തുമെന്നും, അധികാരത്തിൽ തുടരുമെന്നും ബൈഡൻ ആവർത്തിക്കുകയും ചെയ്തിരുന്നു.

 

Tags: WHITE HOUSEdonald trumpus presidentjoe bidenFEATURED2Election campaignAmerican history
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies