ഇടുക്കിയിലെ മൃ​ഗാശുപത്രികളിൽ ഡോക്ടർമാരില്ല; വളർത്തുമൃ​ഗങ്ങളുമായി എത്തുന്നവർ പ്രതിസന്ധിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടുക്കിയിലെ മൃ​ഗാശുപത്രികളിൽ ഡോക്ടർമാരില്ല; വളർത്തുമൃ​ഗങ്ങളുമായി എത്തുന്നവർ പ്രതിസന്ധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 09:47 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: ഇടുക്കിയിലെ മൃ​ഗാശുപത്രികളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഒമ്പത് മൃ​ഗാശുപത്രികളിലാണ് ഡോക്ടർമാരില്ലാത്തത്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, വിരമിക്കൽ എന്നിവയിലൂടെ ഒഴിവ് വന്ന സ്ഥാനത്ത് പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഡോക്ടർമാരില്ലാത്തതോടെ വളർത്തുമൃ​ഗങ്ങളുമായി അടിയന്തര ചികിത്സക്കെത്തുന്നവർ ബുദ്ധിമുട്ടുകയാണ്.

ഡോക്ടർമാരില്ലാത്ത ആശുപത്രികളിൽ ആറെണ്ണവും നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തുകളിലാണ്. നെടുങ്കണ്ടത്ത് ആറ് മാസമായി ഡോക്ടറില്ല. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസ് തസ്തികയിലെ ഡോക്ടർ അടുത്തിടെയാണ് വിരമിച്ചത്. കല്ലാറിലെ ആശുപത്രിയിലെയും സ്ഥിതി സമാനമാണ്. കട്ടപ്പനയിൽ വിരമിച്ച സീനിയർ ഡോക്ടറുടെ പോസ്റ്റും ഒഴിഞ്ഞികിടക്കുകയാണ്. സ്ഥാനകയറ്റം ലഭിച്ച അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർക്ക് പകരവും നിയമനം നടത്തിയിട്ടില്ല.

വളർത്തുമൃ​ഗങ്ങൾക്ക് എന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങൾ വന്നാൽ കിലോമീറ്ററോളം സഞ്ചരിച്ചാണ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതെന്നും എന്നാൽ അവിടെ എത്തുമ്പോൾ ഡോക്ടർ ഉണ്ടാകില്ലെന്നും ക്ഷീര കർഷകർ പറഞ്ഞു. സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന തങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടാണെന്നും കർഷകർ പ്രതികരിച്ചു. എന്നാൽ, ഒഴിവുകൾ ഉടൻ നികത്തുമെന്നാണ് മൃ​ഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം.

Tags: IdukkiDOCTORShospital
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies