20 സെന്റ് നെൽപാടത്തിന് നടുവിൽ അയ്യപ്പൻ; ശബരിമല നിറപുത്തരിക്കായി വ്യത്യസ്തമായ രീതിയിൽ കൃഷിയിറക്കി കർഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

20 സെന്റ് നെൽപാടത്തിന് നടുവിൽ അയ്യപ്പൻ; ശബരിമല നിറപുത്തരിക്കായി വ്യത്യസ്തമായ രീതിയിൽ കൃഷിയിറക്കി കർഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 02:23 pm IST
Facebook
Twitter
WhatsAppTelegram

നെൽപാടത്ത് അയ്യപ്പ രൂപമൊരുക്കി കർഷകൻ. ശബരിമല നിറപുത്തരിക്കായി ഇറക്കിയ കൃഷിയിലാണ് ഈ കരവിരുതുള്ളത്. പത്തനംതിട്ട ആറന്മുള-ചെങ്ങന്നൂർ പാതയോരത്ത് ഇടയാറന്മുള ചെറുപുഴയ്‌ക്കാട്ട് ദേവീ ക്ഷേത്ര വളപ്പിലാണ് ഭക്തിനിർഭരമായ കൃഷി.

അപൂർവങ്ങളായ അഞ്ച് നെൽ വിത്തിനങ്ങളിലാണ് കർ‌ഷകനായ എം.എസ് സുനിൽ കുമാർ അയ്യപ്പരൂപം സൃഷ്ടിച്ചെടുത്തത്. നസർബാത്ത് എന്ന നെൽ ചെടിയുടെ കൃഷ്ണവർണമാണ് അയ്യപ്പരൂപത്തിന്റെ ആധാരം. നസ‍ർ ബാത്ത്, ജപ്പാൻ വയലറ്റ്, എഎസ്ടി, രക്തശാലി, മണിരത്ന എന്നിവ ഇടക്കലർത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്. ചുമർചിത്ര കലാകാരൻ അഖിൽ ആറന്മുളയാണ് 20 സെന്റിലെ ഈ വിസ്മയത്തിന്റെ രൂപകൽപന.

വയലറ്റ് നിറത്തിലുള്ള ഭം​ഗിയാർന്ന നെല്ലോലകളുള്ള ജപ്പാൻ വയലറ്റ് സംഘടിപ്പിക്കുകയായിരുന്നു സുനിൽ കുമാറിന് മുൻപിലുണ്ടായിരുന്ന വെല്ലുവിളി. ഏറെ പണിപ്പെട്ട് ഡൽഹിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുഖേനെയാണ് വിത്ത് സം​ഘടിപ്പിച്ചത്. ഒരുക്കിയെടുത്ത പാടം ആദ്യം നനച്ചു. പിന്നാലെ ചോക്ക് പൊടിയിൽ രൂപം തീർത്തു. അതേ തരത്തിൽ പാടമൊരുക്കി വിത്തിറക്കി. വിളവെടുപ്പിന് 140 ദിവസം വേണ്ടതിനാൽ നസർ ബാത്താണ് ആദ്യം വിതച്ചത്. പിന്നാലെ ബാക്കിയുള്ളവയും വിതച്ചു.

വിഷുവിന് വിതച്ച ഗുജറാത്തിലെ കാർഷിക സർവകലാശാലയുടെ നസർ ബാത്ത്, തമിഴ്‌നാട് അംബാസമുദ്രം കാർഷിക സർവകലാശാലയിലെ പച്ചരി ഇനത്തിൽപ്പെട്ട എഎസ്ടി, ജപ്പാനിൽനിന്നുള്ള ജപ്പാൻ വയലറ്റ്, രക്തശാലി, മനുരത്‌ന എന്നിവ ഒരേ സമയം കതിരിട്ട് തുടങ്ങി. നസർ ബാത്ത് നെല്ലാണ് വയലറ്റ് നിറം നൽകുന്നത്. ഉത്തരേന്ത്യക്കാരനാണ് നസർ ബാത്ത്. ഒന്നാം വിള നെല്ലിനൊപ്പം കളയായി വളരുന്ന നെല്ലിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

 

Tags: ayyappanSabarimala Niraputhari
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies