റാഞ്ചി: ഝാർഖണ്ഡിൽ ബഹുനിലക്കെട്ടിടം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു .ദിയോഘർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടമാണ് ഞായറാഴ്ച പുലർച്ചെ 6 മണിയോടെ തകർന്നു വീണത്. അപകടത്തിൽ പരിക്കേറ്റ 3 പേർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അപകടം നടന്ന സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്. “ആറ് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിന്ന് പുറത്തെടുത്താത്തയും അതിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും , ദിയോഘർ സിവിൽ സർജൻ രഞ്ജൻ സിൻഹ പറഞ്ഞു. പരിക്കേറ്റ മറ്റ് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കെട്ടിടാവശിഷ്ടങ്ങൾക്കിയയിൽ ഇനിയും കുറച്ചുപേർ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതായും ദിയോഘർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ റിത്വിക് ശ്രീവാസ്തവ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എൻ ഡി ആർ എഫ് ഇൻസ്പെക്ടർ രന്ദിർ കുമാർ അഭിപ്രായപ്പെട്ടു.