ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകൾക്ക് തന്നെ ദോഷം ചെയ്തേക്കും: സുപ്രീംകോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകൾക്ക് തന്നെ ദോഷം ചെയ്തേക്കും: സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 03:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി അനുവദിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി. ആർത്തവ അവധി സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്നും അകറ്റി നിർത്തപ്പെടാൻ കാരണമാകുമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഇത് കോടതികൾ പരിശോധിക്കേണ്ട വിഷയമല്ലെന്ന് വ്യക്തമാക്കി.

ആർത്തവ അവധിക്കുള്ള നയങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തോടും സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിന്മേലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പരാമർശം. “അത്തരം അവധികൾ നിർബന്ധമാക്കുന്നത് സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്ന് അകറ്റുന്നതിലേക്ക് നയിക്കും. കോടതി അത് ആഗ്രഹിക്കുന്നില്ല. സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള നടപടികൾ അവർക്ക് തന്നെ ദോഷകരമായി ഭവിച്ചേക്കാം,” ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്‌നം ഒന്നിലധികം നയപരമായ വശങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിന് ഈ വിധി തടസ്സമാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ഈ വർഷം ഫെബ്രുവരിയിൽ, വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കും ആർത്തവ അവധിക്ക് ചട്ടങ്ങൾ രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. വിഷയം സർക്കാരുകളുടെ നയരൂപീകരണത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അന്നും കോടതി പറഞ്ഞിരുന്നു.

നിലവിൽ ബിഹാറും കേരളവും മാത്രമാണ് രാജ്യത്ത് ആർത്തവ അവധിക്ക് വ്യവസ്ഥയുള്ള രണ്ട് സംസ്ഥാനങ്ങൾ. ബിഹാറിൽ വനിതാ ജീവനക്കാർക്ക് രണ്ട് ദിവസത്തെ അവധി അനുവദിക്കുന്നുണ്ടെങ്കിൽ, കേരളത്തിൽ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ അവധിയാണ് നൽകുന്നത്.

Tags: Supreme CourtMenstrual LeaveLadies
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies