ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടിയിട്ടില്ല; ആരോപണങ്ങൾ തള്ളി വൈറ്റ് ഹൗസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടിയിട്ടില്ല; ആരോപണങ്ങൾ തള്ളി വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 10:08 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാർക്കിൻസൺസ് രോഗത്തിന് ചികിത്സ നടത്തുന്നതിൽ വിദഗ്ധനായ ഒരു ഡോക്ടർ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ മാർച്ച് വരെ വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നതായി ന്യൂയോർട്ട് ടൈസം റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ബൈഡൻ യോഗ്യനല്ലെന്ന് ഡെമോക്രാറ്റുകൾക്കിടയിൽ തന്നെ പരസ്യ വിമർശനം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ട്രംപിനൊപ്പം നടത്തിയ പരസ്യ സംവാദത്തിൽ വീഴ്ച വന്നതും, ചില സമയങ്ങളിലെ അപൂർവ്വ രീതിയിലുള്ള പെരുമാറ്റവും മൂലം ബൈഡന് വെളിപ്പെടുത്താൻ സാധിക്കാത്ത രീതിയിലുള്ള അസുഖം ബാധിച്ചെന്ന രീതിയിൽ ആരോപണം ഉയരാന്‍ കാരണമായിരുന്നു. പിന്നാലെയാണ് ബൈഡന് പാർക്കിൻസൺസ് ബാധിച്ചുവെന്ന് വാർത്ത പുറത്ത് വന്നത്. ബൈഡൻ പാർക്കിൻസൺസിന് ഇതുവരെ ചികിത്സ തേടിയിട്ടില്ലെന്നും, അതിന്റെ പേരിൽ യാതൊരു വിധത്തിലുള്ള മരുന്നുകളും കഴിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി വ്യക്തമാക്കി.

നാഷണൽ മിലിറ്ററി മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റും, മൂവ്മെന്റ് ഡിസോർഡേഴ്‌സ് സ്‌പെഷ്യലിസ്റ്റുമായ ഡോ കെവിൻ കാനാർഡ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള സമയത്തിനിടെ എട്ട് തവണ വൈറ്റ് ഹൗസിൽ സന്ദർശനം നടത്തിയെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസിലെ സന്ദർശക രേഖകളിൽ കെവിന്റെ പേര് ചേർത്തിരിക്കുന്നതും മാദ്ധ്യമങ്ങൾ തെളിവായി പുറത്ത് വിട്ടിട്ടുണ്ട്. പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയെക്കുറിച്ച് ഗവേഷണം നടത്തിയ വ്യക്തി കൂടിയാണ് കെവിൻ.

ജനുവരിയിൽ വൈറ്റ് ഹൗസിൽ വച്ച് തന്നെ ഫിസിഷ്യനുമായി കെവിൻ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പാർക്കിൻസൺസ് രോഗത്തിന് ബൈഡൻ ചികിത്സ തേടിയിട്ടില്ലെന്ന് ജീൻ പിയറി പറയുമ്പോഴും, സന്ദർശനത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിടാൻ ഇവർ തയ്യാറായിട്ടില്ല. മാദ്ധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഏവരുടേയും സ്വകാര്യതയെ മാനിക്കുന്നുവെന്നാണ് ഇതിന് വിശദീകരണമായി ഇവർ പറയുന്നത്.

Tags: WHITE HOUSEjoe bidenFEATURED2Parkinson's:NeurologistNew York Times
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies