ആ ബസ് അപകടം, ലാൽ സർ ഇല്ലായിരുന്നുവെങ്കിൽ ഈ കഥകളിക്കാരി ഉണ്ടാവുമായിരുന്നില്ല; ഭാഗ്യം കൊണ്ട് ഞാൻ നടന്നു; സ്നേഹ ശ്രീകുമാർ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ ബസ് അപകടം, ലാൽ സർ ഇല്ലായിരുന്നുവെങ്കിൽ ഈ കഥകളിക്കാരി ഉണ്ടാവുമായിരുന്നില്ല; ഭാഗ്യം കൊണ്ട് ഞാൻ നടന്നു; സ്നേഹ ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

മറിമായം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ് കവർന്ന താരമാണ് സ്നേഹ ശ്രീകുമാർ. സ്നേഹയുടെ ചിരി മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒരുപക്ഷേ ആ ചിരി നിലനിൽക്കുന്നതിന് മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു കാരണമാണ്. മോഹൻലാൽ ഭീമനായി അഭിനയിച്ച ഛായാമുഖി എന്ന നാടകത്തിൽ ഹിഡിംബിയായി അഭിനയിച്ചത് സ്നേഹയായിരുന്നു. അന്ന് നാടകം കളിക്കാനായി പോകുമ്പോൾ സംഭവിച്ച ബസ് അപകടവും മോഹൻലാലിന്റെ ഇടപെടലും ഓർത്തെടുക്കുകയാണ് താരം. മോഹൻലാൽ ഇല്ലായിരുന്നുവെങ്കിൽ ഒരു കഥകളി കലാകാരിയായി താൻ ഉണ്ടാവുമായിരുന്നില്ല എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്നേഹ ശ്രീകുമാർ പറഞ്ഞു.

“മോഹൻലാൽ സാറിന്റെയും മുകേഷേട്ടന്റെയും ഒപ്പം ഛായാമുഖി എന്ന നാടകത്തിലാണ് അഭിനയിച്ചത്. ഭീമനും ഹിഡിംബിയുമായാണ് മോഹൻലാൽ സാറും ഞാനും അഭിനയിച്ചത്. ചിലർക്ക് ചില മണ്ടത്തരങ്ങൾ അനുഗ്രഹമാകും എന്നു പറയാറില്ലേ. അതിൽ പെട്ടവരാണ് ഞാനൊക്കെ. യാദൃശ്ചികമായിട്ടാണ് ഈ നാടകത്തിലേക്ക് വിളി വരുന്നത്. വീട്ടിൽ ഇഷ്ടമല്ലായിരുന്നു, എനിക്ക് പേടിയുമായിരുന്നു. അത്രയ്‌ക്ക് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആൾക്കാർക്കൊപ്പം അഭിനയിക്കാൻ പേടിയായിരുന്നു. എന്നാൽ ആ നാടകത്തിന്റെ സംവിധായകൻ കഥകളിയുമായി ബന്ധപ്പെട്ടുള്ള ആളായിരുന്നു. അതുകൊണ്ടാണ് ആ നാടകം അഭിനയിക്കാൻ ഞാൻ പോയത്. അവിടെ ചെല്ലുമ്പോൾ മഹാ നടന്മാരാരും ഉണ്ടായിരുന്നില്ല. അവരെല്ലാം നേരത്തെ തന്നെ റിഹേഴ്സൽ ചെയ്ത് പഠിച്ചു പോയിരുന്നു. പിന്നീട് ഒരു ദിവസം ലാൽ സർ വരുന്നു എന്ന് പറഞ്ഞു. അപ്പോഴൊന്നും എനിക്ക് വലിയ ഫാൻ മൊമന്റ് ഒന്നും തോന്നിയിരുന്നില്ല”.

“ഷോ നടക്കുമ്പോഴാണ് ഞാൻ ഫാൻ മൊമന്റ് തിരിച്ചറിഞ്ഞത്. രണ്ട് ഷോയാണ് നടത്തിയത്. ഒന്ന് മാധ്യമങ്ങൾക്ക് മുന്നിൽ, മറ്റൊന്ന് ഒറിജിനൽ. ഞാൻ ഭീമന്റെ കവിളിൽ പിടിക്കുന്ന ഒരു രംഗമുണ്ട്. ആ കവിളിൽ പിടിച്ച് ഞാൻ നോക്കിയപ്പോൾ, ‘ഇതല്ലേ ചിത്രത്തിലെ മോഹൻലാൽ’ എന്ന് എനിക്ക് തോന്നി. അപ്പോഴാണ് ഫാൻ മൊമന്റ് ഞാൻ തിരിച്ചറിഞ്ഞത്. ‘ഈ മോഹൻലാലിന്റെ കവിളത്താണോ ഞാൻ പിടിച്ചിരിക്കുന്നത്’ എന്നെല്ലാമാണ് എന്റെ മനസ്സിലൂടെ പോയത്. ഭാഗ്യത്തിന് ആ കഥാപാത്രത്തിന്റെ അവസാന നിമിഷമായിരുന്നു. അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അദ്ദേഹത്തിൽനിന്ന് ഒരുപാട് ഞാൻ കണ്ടു പഠിച്ചു. ടൈമിംഗ്, സെറ്റിൽ എങ്ങനെ പെരുമാറണം, കൃത്യസമയത്ത് വരിക എന്നതെല്ലാം ലാലേട്ടനിൽ നിന്ന് കണ്ടുപടിച്ചു. ഓർമ്മശക്തിയിൽ അദ്ദേഹത്തെ മറികടക്കാൻ നമുക്ക് പറ്റില്ല”.

“കഥകളിയെ പറ്റിയാണ് എന്നോട് കൂടുതലും ലാൽ സർ സംസാരിച്ചിരുന്നത്. അദ്ദേഹം വാനപ്രസ്ഥം ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങൾ. എനിക്ക് പഠിക്കാൻ പറ്റിയിട്ടില്ല, കഥകളി ഒരിക്കലും വിട്ടു കളയരുത് എന്നായിരുന്നു ലാൽ സർ പറഞ്ഞത്. വർഷങ്ങൾക്കുശേഷം ഇതേ ഛായാമുഖിക്ക് ഞങ്ങൾ പോയപ്പോൾ ഒരു ആക്സിഡന്റ് ഉണ്ടായി. എനിക്ക് നട്ടെല്ലിന് പ്രശ്നം, സർജറി വേണ്ടിവരും എന്നു പറഞ്ഞു. സത്യം പറഞ്ഞാൽ, അത് മോഹൻലാൽ സാറിന്റെ ട്രൂപ്പ് അല്ലായിരുന്നുവെങ്കിൽ ഇന്ന് ഈ കഥകളിക്കാരി ഉണ്ടാവുമായിരുന്നില്ല. സർജറിയിലേക്ക് പോയാൽ നമുക്ക് തിരിച്ചു വരാൻ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹമാണ് ഡോക്ടറോട് പറഞ്ഞ് ആയുർവേദം ട്രൈ ചെയ്യാൻ തീരുമാനമെടുത്തത്. ഭാഗ്യം കൊണ്ട് ഞാൻ നടന്നു. എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ലാൽ സർ. അന്ന് ഞാൻ സിനിമയിലോ സീരിയലിലോ ഒന്നും അഭിനയിച്ചിട്ടില്ല. എന്നിട്ടും ഇടവേള ബാബു ചേട്ടൻ എല്ലാം വിളിച്ച് അന്വേഷിച്ചിരുന്നു. അന്നു തൊട്ടുള്ള ബന്ധമാണ്.  ഞാൻ അമ്മയിലെ മെമ്പർ പോലുമല്ല, എന്നിരുന്നാലും എന്ത് ആവശ്യമുണ്ടെങ്കിലും എനിക്ക് ബാബു ചേട്ടനെ വിളിക്കാം”-സ്നേഹ ശ്രീകുമാർ പറഞ്ഞു.

Tags: mohanlalmalayalam film industrySUBSNEHA SREEKUMAR
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies