തൃശൂർ മേയറെ മാറ്റാൻ കത്ത് നല്കണം; EP ജയരാജൻ കൺവീനറായിരിക്കാൻ അർഹനല്ല; പിണറായിക്കും രൂക്ഷ വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ തുടരുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ മേയറെ മാറ്റാൻ കത്ത് നല്കണം; EP ജയരാജൻ കൺവീനറായിരിക്കാൻ അർഹനല്ല; പിണറായിക്കും രൂക്ഷ വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ തുടരുന്നു

പാർട്ടിയും സർക്കാരും പിണറായിയിൽ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയരീതി അപകടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 07:01 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഈ പി ജയരാജനുമെതിരെ സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അതി രൂക്ഷ വിമർശനം. ഈ പി ജയരാജൻ വഞ്ചകനാണെന്നും സർക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്നും കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

“ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറായിരിക്കാൻ അർഹനല്ല. അദ്ദേഹത്തിന്റെ സമീപനം മുന്നണിയെ വഞ്ചിക്കുന്ന ഒന്നായി മാറി. ഇ.പി. ജയരാജനെ മുന്നണി കൺവീനർസ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ. ആവശ്യപ്പെടാതിരുന്നത് പാർട്ടി നേതൃത്വത്തിന്റെ പരാജയമാണ്
പാർട്ടിയുടെയും മുന്നണിയുടെയും സർക്കാരിന്റെയും രീതി തിരഞ്ഞെടുപ്പുപരാജയത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഇതിൽ മാറ്റമുണ്ടാകണം. പാർട്ടിയും സർക്കാരും മുന്നണിയും മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്‌ട്രീയരീതി അപകടകരമാണെന്ന് തിരിച്ചറിയണം.” ചർച്ചയിൽ സി പി ഐ നേതാക്കൾ കുറ്റപ്പെടുത്തി.

“‘എല്ലാം ഞാനാണ്‌’ എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റി. സർക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന ബോധ്യം ഇല്ലാതാക്കി. അദ്ദേഹത്തിന്റെ ശൈലിമാറ്റുക പ്രായോഗികമല്ല. പിണറായി വിജയൻ അങ്ങനെയാണ്. അതിൽ വേണ്ടത് സി.പി.എം.തന്നെ ചെയ്യട്ടെ”. ഒടുവിൽവിമർശകർ അഭയം കണ്ടെത്തിയത് ഈ നിഗമനത്തിലാണ്.

ആ‍ർ.ലതദേവി, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവരാണ് ഇ.പിക്കെതിരെ കടുത്ത നിലപാടെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

സ്വന്തം പാർട്ടിയുടെ മന്ത്രിമാരുടെ പ്രവർത്തന രീതിക്കെതിരെയും യോഗത്തിൽ നേതാക്കൾ ആഞ്ഞടിച്ചു.”സി.പി.ഐ. മന്ത്രിമാരുടെ പ്രവർത്തനവും മെച്ചപ്പെട്ടതല്ല. സി.പി.ഐ. മന്ത്രിമാർതന്നെ പാർട്ടി നിർവാഹകസമിതിയിലിരിക്കുന്നത് സംഘടനയെ ദുർബലമാക്കി. നേരത്തേ മന്ത്രിമാരെ സംസ്ഥാന നിർവാഹകസമിതിയിൽനിന്ന് മാറ്റുന്ന രീതി സ്വീകരിച്ചിരുന്നു. ഇത്തവണ അതിൽ മാറ്റംവരുത്തിയതിന്റെ കോട്ടം പാർട്ടിക്കുണ്ടായി. അതിനാൽ, മന്ത്രിമാരെ പാർട്ടി നിർവാഹകസമിതിയിൽനിന്ന് മാറ്റണം.”

നവകേരളസദസിലെ ധൂർത്തിനെതിരെയും സി പി ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു.

“നവകേരളസദസ്സുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്നുമാത്രമല്ല, ജനങ്ങളെ എതിരാക്കുകയാണ് ചെയ്തത്. ഇടതുമുന്നണി ഒന്നിച്ച് ഒരു പ്രചാരണജാഥയാണ് നടത്തിയിരുന്നെങ്കിലും രാഷ്‌ട്രീയമായ നേട്ടമുണ്ടാകുമായിരുന്നു. ക്ഷേമപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുമ്പോൾ സർക്കാരിന്റെ യാത്ര ധൂർത്താണെന്ന ബോധമാണ് ജനങ്ങളിലുണ്ടാക്കിയതെന്നും വിമർശനമുയർന്നു.”

തൃശ്ശൂർ മേയർക്കെതിരെ മനോഭാവത്തെക്കുറിച്ച് അതിരൂക്ഷമായാണ് സിപിഐ ക്കാർ പ്രതികരിച്ചത്. ഇത്തരമൊരു മേയറെ നിലനിർത്തി കോർപ്പറേഷൻ ഭരണം തുടരുന്നതിൽ അർഥമില്ല. മേയറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ. സി.പി.എമ്മിനുമുമ്പിൽ വെക്കണമെന്ന് തൃശ്ശൂരിലെ നേതാക്കൾ ആവശ്യപ്പെട്ടു.ഇതിനായി മുന്നണിക്ക് കത്ത് നൽകണമെന്നും ആവശ്യമുയർന്നു. ബിജെപിക്കും സുരേഷ്ഗോപിക്കും അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്നതാണ് തൃശൂർ മേയർ എം കെ വർഗീസിന്റെ കുറ്റം.

Tags: e p jayarajanpinarayi viajayanCentral minister Suresh GopiMK Varghese
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies