വന്ദനം പോലെ, ലിജോയുടെ ഡബിൾ ബാരൽ പോലെ, ചിലപ്പോൾ ആ സിനിമയും ഭാവിയിൽ സ്വീകരിക്കപ്പെടും: രചന നാരായണൻ കുട്ടി
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വന്ദനം പോലെ, ലിജോയുടെ ഡബിൾ ബാരൽ പോലെ, ചിലപ്പോൾ ആ സിനിമയും ഭാവിയിൽ സ്വീകരിക്കപ്പെടും: രചന നാരായണൻ കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 09:38 pm IST
FacebookTwitterWhatsAppTelegram

വന്ദനം സിനിമപോലെ കുറച്ച് കാലം കഴിയുമ്പോൾ മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയെയും പ്രേക്ഷകർ സ്വീകരിക്കുമെന്ന് നടി രചന നാരായണൻകുട്ടി. സ്പൂഫ് ആണെന്ന് പറഞ്ഞ് ചിത്രം മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ കുറച്ചും കൂടി വിജയിക്കുമായിരുന്നെന്നും നടി പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളും വർഷങ്ങൾ കഴിഞ്ഞിട്ടാണ് ജനങ്ങൾ സ്വീകരിക്കുന്നതെന്നും നടി വിലയിരുത്തി. ഒരു അഭിമുഖത്തിനിടയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘സിനിമാ പ്രേക്ഷക എന്ന നിലയിൽ ഏറ്റവും അധികം കാണാൻ ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രമാണ് ആറാട്ട്. അതിൽ അഭിനയിച്ച ഒരു വ്യക്തി എന്ന നിലയിൽ അല്ല. സിനിമ തിയേറ്ററിൽ വിജയിച്ചിരുന്നില്ല. പക്ഷെ, ഒടിടിയിൽ വന്നതിന് ശേഷം ഒരുപാട് പേർ വിളിച്ചിരുന്നു. സിനിമ ഇപ്പോഴാണ് കാണുന്നത്, അന്ന് കണ്ടാൽ മതിയായിരുന്നു എന്നാണ് അന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞത്.

അതൊരു നല്ല മോഹൻലാൽ സിനിമയാണ്. മാർക്കറ്റിം​ഗ് ചെയ്ത സമയത്ത് സ്പൂഫ് ആണെന്ന് തന്നെ പറഞ്ഞ് ചെയ്താൽ മതിയായിരുന്നു എന്നെനിക്ക് തോന്നിയിരുന്നു. മലയാളിക്ക് സ്പൂഫ് എന്താണെന്ന് അറിയില്ലലോ… സ്പൂഫെന്ന് പറഞ്ഞ് റിലീസ് ചെയ്തിരുന്നെങ്കിൽ തിയേറ്ററിൽ കുറച്ച് കൂടി സ്വീകാര്യത ലഭിക്കുമായിരുന്നു.

പിന്നെ, സിനിമയൊക്കെ ഒരു ഭാ​ഗ്യമാണ്. ചിലപ്പോൾ വളരെ നല്ല സിനിമകൾ തന്നെ തിയേറ്ററിൽ പരാജയപ്പെടാറുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് വന്ദനം. ഇന്ന് എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമയാണ് വന്ദനം. പക്ഷെ, തിയേറ്ററിൽ വിജയിച്ചിട്ടില്ല. ചിലപ്പോൾ, ആറാട്ടും കുറെ കാലം കഴിയുമ്പോൾ നല്ല സിനിമയാണെന്ന് ജനങ്ങൾ പറയും.

ലിജോ ജോസഫിന്റെ സിനിമകളും ഇതുപോലെയാണ്. ലിജോ ചേട്ടൻ ഒരുപാട് നല്ല സിനിമകൾ എടുത്തിട്ടുണ്ട്. പക്ഷെ, പ്രേക്ഷകർ പറയും അത് പോരെന്ന്. ഉദാഹരണത്തിന് ഡബിൾ ബാരൽ റിലീസ് ആയ സമയത്ത് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ, പ്രേക്ഷകർ കുറെ കാലം കഴിഞ്ഞപ്പോൾ സ്വീകരിച്ചു. ലിജോ ചേട്ടന്റെ എല്ലാ സിനിമകളും അങ്ങനെ തന്നെയാണ്.’- രചന നാരായണൻകുട്ടി പറഞ്ഞു.

Tags: SUBrachana narayan kuttyarattu moviedouble barrel movievandanam movie
ShareTweetSendShare

More News from this section

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies