24 മണിക്കൂറിനിടെ അതിർത്തി മേഖലയിൽ കണ്ടെത്തിയത് 66 യുദ്ധ വിമാനങ്ങൾ; തായ്‌വാന് ചുറ്റും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി ചൈന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

24 മണിക്കൂറിനിടെ അതിർത്തി മേഖലയിൽ കണ്ടെത്തിയത് 66 യുദ്ധ വിമാനങ്ങൾ; തായ്‌വാന് ചുറ്റും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 07:32 am IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: കഴിഞ്ഞ 24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നത്. തങ്ങളുടെ അതിർത്തി മേഖലയ്‌ക്ക് ചുറ്റുമായി ചൈന അഭ്യാസ പ്രകടനങ്ങൾ നടത്തുകയാണെന്ന പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് തായ്‌വാനെ ചൈനീസ് വിമാനങ്ങൾ വളഞ്ഞത്. കഴിഞ്ഞ സെപ്തംബറിൽ 103 യുദ്ധവിമാനങ്ങൾ തായ്‌വാന് ചുറ്റും കണ്ടെത്തിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്ക്.

ചൈനയുടെ 66 വിമാനങ്ങളും ഏഴ് കപ്പലുകളുമാണ് 24 മണിക്കൂർ സമയത്തിനിടെ കണ്ടെത്തിയത്. ഇതിൽ 56 വിമാനങ്ങൾ തായ്‌വാൻ കടലിടുക്കുമായി വേർതിരിക്കുന്ന സെൻസിറ്റീവ് മീഡിയൻ ലൈൻ മുറിച്ച് കടന്നു. തായ്‌വാന്റെ തെക്കേ അറ്റത്തായി 61 കിലോമീറ്റർ പരിധിക്കുള്ളിൽ വരെ ചില വിമാനങ്ങൾ എത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പ്രതിരോധ സേന പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ 62 സൈനിക വിമാനങ്ങളും 27 കപ്പലുകളും കണ്ടെത്തിയിരുന്നു.

തായ്‌വാനിലെ അമേരിക്കയുടെ പുതിയ അംബാസഡർ കഴിഞ്ഞ ദിവസം തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ് ടെയുമായി കൂടിക്കാഴ്ച നടത്തുകയും, തായ്‌വാന് എല്ലാ രീതിയിലും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനോടുള്ള ചൈനയുടെ പ്രതികരണമെന്നാണ് വിദഗ്ധർ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. തായ്‌വാൻ തങ്ങളുടെ കീഴിൽ വരുന്ന പ്രദേശമാണെന്നാണ് ചൈനയുടെ വാദം. ഒരിക്കലും തായ്‌വാനെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.

ചൈനയുടെ കപ്പലുകൾ തായ്‌വാന് ചുറ്റും നിരീക്ഷണം നടത്തുന്ന കാര്യം ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തായ്‌വാന് ചുറ്റും ചൈന സൈനിക നീക്കം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരന്തരമായി മേഖലയിലേക്ക് വിമാനങ്ങളും യുദ്ധക്കപ്പലുകളും അയക്കുകയും ചെയ്യുന്നുണ്ട്. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ആവർത്തിച്ചു. ദേശീയതയും പരമാധികാരവും സംരക്ഷിക്കാനുള്ള ചൈനീസ് ജനതയുടെ ദൃഢനിശ്ചയമാണിതെന്നും ലിൻ ജിയാൻ പറയുന്നു.

 

Tags: ChinaamericataiwanFEATURED2Defence minister Wellington KooChinese Ministry
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies