സിപിഎം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്; ക്രമക്കേട് പുറത്തുവന്നത് ഓഡിറ്റിംഗിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്; ക്രമക്കേട് പുറത്തുവന്നത് ഓഡിറ്റിംഗിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 01:53 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: സിപിഎം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. മാക്‌സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് പന്ത്രണ്ടേകാൽ കോടി രൂപയുടെ ക്രമക്കേട് നടത്തിയതായാണ് റിപ്പോർട്ടിൽ. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ 22.53 കോടി രൂപ ചെലവഴിച്ചു. 31 കോടി രൂപ ചെലവിൽ വാങ്ങിയ റിസോർട്ടും അമ്യൂസ്‌മെന്റ് പാർക്കും മാക്‌സി മൂന്നാർ എന്ന സഹ കമ്പനി രൂപീകരിച്ച് ബാങ്കിന്റെ ഭരണ സമിതി അതിന് കീഴിലാക്കി. റിസോർട്ടിന്റെ 3 % ഓഹരികൾ സിപിഎം നേതാക്കളുടെ പേരിലാക്കിയെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.

സഹകരണസംഘ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് സഹ കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ 97% ഓഹരിയും ബാങ്കിന്റെ പേരിലാണ്. 3 % ഓഹരിയാണ് സിപിഎം നേതാക്കളും മുൻ സെക്രട്ടറിയും ചേർന്ന് സ്വന്തമാക്കിയത്.50 കോടി രൂപ മുടക്കിയാണ് മൂന്നാർ സർവീസ് സഹകരണ ബാങ്ക് മൂന്ന് പദ്ധതികൾ ആരംഭിച്ചത്. റിസോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, സിപ് ലൈൻ തുടങ്ങിയ പദ്ധതികളാണ് സഹകരണ ബാങ്ക് ആരംഭിച്ചത്. ഈ പദ്ധതികളാണ് സഹകമ്പനി രൂപീകരിച്ച് ആ പേരിലേക്ക് മാറ്റിയത്.

ബാങ്കിന്റെ സാമ്പത്തിക ഇടപാടിന്റെ റിപ്പോർട്ട് ഓഡിറ്റിംഗിന് ഹാജരാക്കിയ സമയത്ത് സഹകമ്പനിയിലേക്ക് മാറ്റിയ 3 വിനോദ സഞ്ചാര പദ്ധതികളുടെ ലാഭം എത്രയാണ് എന്നതിനെ കുറിച്ച് കണക്കുകളില്ല. ജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ലാതെ അധിക പണം നൽകിയാണ് റിസോർട്ട് വാങ്ങിയിരിക്കുന്നത്. സഹകമ്പനിയിലേക്ക് പദ്ധതികൾ മാറ്റിയതിനും സഹകരണ വകുപ്പിന്റെ അനുമതിയില്ല. സഹകരണ നിയമ ഭേദഗതി പ്രകാരം അംഗീകാരം നഷ്ടമാകുമെന്ന കാരണത്താൽ മാക്‌സി മൂന്നാറിന്റെ പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് ബാങ്കിന്റെ വിശദീകരണം. കമ്പനിയുടെ വരവ് ചെലവ് കണക്കുകൾ സഹകരണ വകുപ്പിന് ബോധ്യപ്പെടുത്തി എന്നും അടുത്ത സാമ്പത്തിക വർഷത്തെ ഓഡിറ്റിംഗിൽ ഈ കാര്യം വ്യക്തമാകുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.

Tags: Maxi MunnarMunnar Co Operative BankAuditingCPMresortscam
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies