മകന് പിറന്നാൾ ആശംസയുമായി മോഹൻലാൽ. പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകൾ. ഈ വർഷവും സ്പെഷ്യൽ ആയിരിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ അച്ച…’ എന്നായിരുന്നു സമൂഹമാദ്ധ്യമത്തിലൂടെ മോഹൻലാൽ കുറിച്ചത്.
മോഹൻലാൽ ആശംസകൾ നേർന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റ് ബോക്സിലൂടെ പ്രണവിന് പിറന്നാൾ ആശംസയുമായെത്തിയത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ആരാധകർ പങ്കുവച്ചിട്ടുണ്ട്.

സിനിമയെക്കാൾ യാത്രയെ ഇഷ്ടപ്പെടുന്ന പ്രണവ് പൊതുപരിപാടികളിലോ അഭിമുഖങ്ങളിലോ പ്രത്യക്ഷപ്പെടുന്നത് വിരളമാണ്. താര ജാഡയില്ലാതെ സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് പ്രണവ്. വർഷങ്ങൾക്കു ശേഷമാണ് പ്രണവിന്റെതായി അവസാനം ഇറങ്ങിയ ചിത്രം. യാത്രാ പ്രേമിയായ പ്രണവ് ഇപ്പോൾ എഴുത്തിന്റെ പാതയിലുമാണ്. തന്‍റെ കവിത പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ‘ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്’ എന്നാണ് കവിതാ സമാഹാരത്തിന്‍റെ പേര്.















