ഇന്ത്യ ചന്ദ്രനിൽ ലാൻഡ് ചെയ്തു; മറ്റ് രാജ്യങ്ങൾക്ക് സാധിക്കാത്ത നേട്ടങ്ങളാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിക്കുന്നത്; സ്റ്റീവ് ലീ സ്മിത്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യ ചന്ദ്രനിൽ ലാൻഡ് ചെയ്തു; മറ്റ് രാജ്യങ്ങൾക്ക് സാധിക്കാത്ത നേട്ടങ്ങളാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിക്കുന്നത്; സ്റ്റീവ് ലീ സ്മിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 10:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ലീ സ്മിത്ത്. മറ്റ് രാജ്യങ്ങൾ കൈവരിക്കാത്ത പല നേട്ടങ്ങളും ബഹിരാകാശ മേഖലയിൽ ഇന്ത്യയ്‌ക്ക് നേടാൻ സാധിച്ചിട്ടുണ്ടെന്നും എല്ലാവരും ബഹുമാനിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറികഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ബഹിരാകാശ മേഖലയിൽ ലോകം ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇന്ന് ഇന്ത്യയുടെ പല പരീക്ഷണങ്ങളും മറ്റ് രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് മാതൃകയാക്കുന്നു. കഴിഞ്ഞ 20 വർഷമായി ബഹിരാകാശ മേഖലയിൽ വൻ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ചൊവ്വയെ കുറിച്ചറിയാനുള്ള ദൗത്യം ചരിത്രത്തിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം ചന്ദ്രനിൽ ഇന്ത്യ ലാൻഡ് ചെയ്തു. മറ്റ് രാജ്യങ്ങൾക്ക് കൈവരിക്കാൻ സാധിക്കാത്ത നേട്ടങ്ങളാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ചു കൊണ്ടിരിക്കുന്നത്.”- സ്റ്റീവ് ലീ സ്മിത്ത് പറഞ്ഞു.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനായുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഐഎസ്ആർഒ നടത്തുന്നത്. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്നതിൽ നാസയ്‌ക്കും മുഖ്യപങ്കുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞിരുന്നു.

പരിശീലനം നേടുന്ന രണ്ട് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ അടുത്ത വർഷം ബഹിരാകാശ നിലയത്തിലേക്ക് പറക്കും. 2035ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുമെന്നും ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന പേരിൽ ഇതറിയപ്പെടുമെന്നും എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു.

Tags: isroIndiaSteve Lee Smitformer Nasa astronaut
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies