അയോദ്ധ്യയുടെ സുരക്ഷ ഇനി കരിമ്പൂച്ചകൾക്ക് ; രാമക്ഷേത്രത്തിൻ്റെ സുരക്ഷയ്ക്കായി എൻഎസ്ജി സംഘം എത്തുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയുടെ സുരക്ഷ ഇനി കരിമ്പൂച്ചകൾക്ക് ; രാമക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കായി എൻഎസ്ജി സംഘം എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 10:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അയോദ്ധ്യയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) ഹബ് നിർമിക്കാനുള്ള ഒരുക്കങ്ങൾ ശക്തം . എൻഎസ്ജി സംഘം ജൂലൈ 17ന് ഇവിടെയെത്തി ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യും.

എൻഎസ്ജി സംഘത്തെ ഇവിടെ സ്ഥിരമായി വിന്യസിക്കും. നാല് ദിവസം അയോദ്ധ്യയിൽ തങ്ങുന്ന അവർ രാമജന്മഭൂമിയുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ വിലയിരുത്തും. സംഘം ജൂലൈ 20 വരെ അയോദ്ധ്യയിൽ തുടരും.അ യോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ചതു മുതൽ തീവ്രവാദ ഭീഷണി വർധിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികളെ നേരിടാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കിവരികയാണ്.

2024 ജനുവരിയിൽ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് ശേഷം, ഭക്തരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരാണ് ഇവിടെ ദർശനത്തിനെത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ഊന്നൽ നൽകുന്നത്. അയോദ്ധ്യയിൽ എൻഎസ്ജിയുടെ ഹബ്ബ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എൻഎസ്ജി ഹബ്ബിൽ ബ്ലാക്ക് ക്യാറ്റ് കമാൻഡോകളെ വിന്യസിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഭീകരാക്രമണങ്ങൾ ഉണ്ടായാൽ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് എൻ എസ്ജി സംഘം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. അയോദ്ധ്യയ്‌ക്ക് ചുറ്റുമുള്ള സുരക്ഷയും അവലോകനം ചെയ്യും. നിലവിൽ, രാമനവമി, സാവൻ, കാർത്തിക് പരിക്രമ മേളകളിൽ രാംനഗരിയിൽ എടിഎസ് വിന്യസിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല ഇപ്പോൾ എസ്എസ്എഫാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. എസ്എസ്എഫ് സൈനികർക്ക് എൻഎസ്ജി തന്നെ പരിശീലനം നൽകിയിട്ടുണ്ട്. പ്രത്യേക സേനയുടെ 200 കമാൻഡോകളാണ് നിലവിൽ അയോദ്ധ്യയിൽ സുരക്ഷയൊരുക്കുന്നത്.

 

Tags: ayodhyansg
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies