ഹിന്ദു ദേവതകളുടെ 94 ശിൽപ്പങ്ങൾ, സംസ്‌കൃത-പ്രാകൃത ലിഖിതങ്ങൾ; ഭോജ്ശാല ക്ഷേത്രം തന്നെ; സ്ഥിരീകരിച്ച് എഎസ്ഐ സർവേ റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ദേവതകളുടെ 94 ശിൽപ്പങ്ങൾ, സംസ്‌കൃത-പ്രാകൃത ലിഖിതങ്ങൾ; ഭോജ്ശാല ക്ഷേത്രം തന്നെ; സ്ഥിരീകരിച്ച് എഎസ്ഐ സർവേ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 01:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്‌ശാല സമുച്ചയം മുൻപ് ക്ഷേത്രമായിരുന്നുവെന്ന് സ്ഥിരീകരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( എഎസ്ഐ). ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഭോജ്ശാല സമുച്ചയത്തിൽ എഎസ്ഐ ശാസ്ത്രീയ സർവേ പൂർത്തിയാക്കിയിരുന്നു. തുടർന്ന് കോടതിയിൽ സമർപ്പിച്ച സർവേ റിപ്പോർട്ടിലാണ് പഴയ ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ചാണ് നിലവിലുള്ള നിർമ്മിതിയെന്ന് എസ്എസ്ഐ വ്യക്തമാക്കിയത്. ഈ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും അയച്ചിട്ടുണ്ട്.

ഖനനത്തിൽ വികൃതമാക്കപ്പെട്ട വിധത്തിൽ ഹിന്ദു ദേവതകളുടെ 94 ശിൽപ്പങ്ങൾ കണ്ടെത്തിയതായി എഎസ്ഐ റിപ്പോർട്ടിൽ പറയുന്നു. ഒരു വിഗ്രഹത്തിന്റെ വലതു കൈയിൽ ഏകദേശം 10 സെൻ്റീമീറ്റർ നീളവും 8 സെൻ്റീമീറ്റർ വീതിയുമുള്ള ചാരനിറത്തിലുള്ള ത്രിശൂലവും ആലേഖലം ചെയ്തിട്ടുണ്ട്. സരസ്വതിദേവി, മഹിഷാസുര മർദിനി, മഹാഗണപതി, ശ്രീകൃഷ്ണൻ, വാസുകി, മഹാവിഷ്ണു വിഗ്രഹങ്ങളും , നാഗപ്രതിഷ്ഠകളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ഇവയെല്ലാം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പള്ളികളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങൾ അനുവദനീയമല്ല. അതിനാലാകാം രൂപമാറ്റം വരുത്തിയതെന്നാണ് നി​ഗമനം.

ക്ഷേത്രം പരമാര കാലഘട്ടത്തിലെതാണെന്ന നി​ഗമനത്തിലും എഎസ്ഐ എത്തി. സമുച്ചയത്തിൽ കണ്ടെത്തിയ ലിഖിതങ്ങളിൽ ഭൂരിഭാഗവും “ഓം സരസ്വതി നമഃ, ഓം നമഃ ശിവായ തുടങ്ങിയവയാണ്. ഇതിന് പുറമേ സമുച്ചയത്തിന്റെ ചുമരുകളിൽ സംസ്കൃതത്തിലും പ്രാകൃതത്തിലും വലിയ ലിഖിതങ്ങൾ കണ്ടെത്തി. സംസ്‌കൃത ലിഖിതങ്ങൾക്ക് അറബിക് ലിഖിതങ്ങളേക്കാൾ പഴക്കമുണ്ട്.

ഈ വർഷം മാർച്ചിലാണ് എഎസ്ഐ സർവേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചത് .
പതിനൊന്നാം നൂറ്റാണ്ടിലെ എഎസ്ഐ സംരക്ഷിത സ്മാരകമായ ഭോജ്ശാലയെ ഹിന്ദുക്കൾ സരസ്വതി ദേവിയുടെ ക്ഷേത്രമായി കണക്കാക്കുന്നു, മുസ്ലീങ്ങൾ അതിനെ കമൽ മൗല പള്ളി എന്ന് വിളിക്കുന്നു. ജ്ഞാൻവാപിയിൽ ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ടിന് പിന്നാലെയാണ് ഭോജ്ശാലയിലെ സത്യവും പുറത്ത് വന്നത്.

Tags: TempleASIREPORTBhojshala
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies