തിരുവനന്തപുരം കളക്ടർ 'തെറിച്ചു'; കൈ കഴുകലിനിടെ സർക്കാരിൻ്റെ ആദ്യ നടപടി; രക്ഷാപ്രവർത്തനത്തിലെ വീഴ്ച മറനീക്കി പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം കളക്ടർ ‘തെറിച്ചു’; കൈ കഴുകലിനിടെ സർക്കാരിന്റെ ആദ്യ നടപടി; രക്ഷാപ്രവർത്തനത്തിലെ വീഴ്ച മറനീക്കി പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 06:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യക്കൂമ്പാരത്തിൽപെട്ട് തൊഴിലാളി മരിച്ച സംഭവത്തിൽ കളക്ടറുടെ വീഴ്ച പരോക്ഷമായി അം​ഗീകരിച്ച് സർക്കാർ. ജില്ലാ കളക്ടറായിരുന്ന ജെറോമിക് ജോർജിനെ ജോയിയുടെ സംസ്കാരത്തിന് പിന്നാലെ മാറ്റി. തിരുവനന്തപുരം കളക്ടർക്കൊപ്പം മൂന്ന് കളക്ടർമാർക്ക് കൂടി സ്ഥലം മാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം.

തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പകരം അനു കുമാരിയെ കളക്ടറായി നിയമിച്ചു. പിന്നോക്ക ക്ഷേമ ഡയറക്ടറായാണ് ജെറോമിക് ജോർജ്ജിനെ നിയമിച്ചത്. കോട്ടയം കളക്ടർ‌ വി. വിഘ്നേശ്വരിയെ ഇടുക്കി കളക്ടറായി നിയമിച്ചു. ജോൺ വി സാമുലവാണ് കോട്ടയത്തിന്റെ പുതിയ കളക്ടർ. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി. ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായും സർക്കാർ നിയമിച്ചു.

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിലും രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കുന്നതിലും കളക്ടറും മേയറും ഉൾപ്പടെ പരാജയപ്പെട്ടിരുന്നതായി വിമർശനം ഉയർന്നിരുന്നു. 46 മണിക്കൂറിന് ശേഷമാണ് മരിച്ച ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മാലിന്യം നീക്കം കൃത്യസമയത്ത് നടത്തുന്നതിൽ ഭരണകൂടം വീഴ്ച വരുത്തിയതായി പ്രതിപക്ഷ നേതാവ് ഇന്നലെ ആരോപിച്ചിരുന്നു. മാലിന്യനീക്കത്തിൽ‌ റെയിൽവേയെ പഴിചാരുമ്പോഴും പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിയിലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. ആമയിഴഞ്ചാൻ തോട്ടിലെ തിരച്ചിലിനായി നാവികസേനയുടെ സേവനം തേടിയതും ഏറെ വൈകിയാണ്. ഇതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ സർക്കാർ ഡോക്ടർമാരെ വീട്ടിൽ വിളിച്ച് വരുത്തി ചികിത്സ തേടിയ സംഭവത്തിലും ജെറോമിക് ജോർജ് വിമർശനങ്ങൾ നേരിട്ടിരുന്നു.

Tags: collectorIAS
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies