2050 ഓടെ തമിഴ്‌നാട്ടിൽ കടുത്ത ജലക്ഷാമം നേരിടും; പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ല;ഡിഎംകെ സർക്കാർ നോക്കുക്കുത്തികളാകുന്നു: കെ അണ്ണാമലൈ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2050 ഓടെ തമിഴ്‌നാട്ടിൽ കടുത്ത ജലക്ഷാമം നേരിടും; പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ല;ഡിഎംകെ സർക്കാർ നോക്കുക്കുത്തികളാകുന്നു: കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 07:22 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഡിംഎംകെ സർക്കാരിനെ കടന്നാക്രമിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജലക്ഷാമം പരിഹരിക്കുന്നതിനായി ഡിഎംകെ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും വരും വർഷങ്ങളിൽ തമിഴ്‌നാട് കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകാൻ സാധ്യതതയുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ജലക്ഷാമം ലഘൂകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഒന്നും തന്നെ ഡിഎംകെ സർക്കാർ നടപ്പിലാക്കുന്നില്ല. 2050 ഓടെ കടുത്ത ജലക്ഷാമമാണ് തമിഴ്‌നാട് അഭിമുഖീകരിക്കാൻ പോകുന്നത്. എന്നാൽ ഇത് നേരിടാൻ യാതൊരു മുൻകരുതലും സ്റ്റാലിൻ സർക്കാർ സ്വീകരിക്കുന്നില്ല. ജനങ്ങൾ ആശങ്കയിലാണ്.”- അണ്ണാമലൈ പറഞ്ഞു.

കാവേരിയിൽ നിന്ന് ജലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജലക്ഷാമത്തിന്റെ സാധ്യത വീണ്ടും ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ജലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 14ന് കർണാടക സർക്കാരും തമിഴ്‌നാട് സർക്കാരും തമ്മിൽ ചർച്ചകൾ നടന്നിരുന്നു.

11,500 ക്യൂസെക്‌സ് വെള്ളമാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാൽ 8,000 ക്യൂസെക്‌സ് വെള്ളം മാത്രമാണ് കർണാടക വിട്ടുനൽകാൻ തയ്യാറായിരിക്കുന്നത്. ഈ സ്ഥിതി തുടർന്നു പോയാൽ ജലക്ഷാമം രൂക്ഷമാകും. ഇത് പരിഹരിക്കുന്നതിനായി ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

Tags: annamalaitamilnadBJP
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies