ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്ര പ്രസിദ്ധമായ ഏവൂർ സംക്രമ ജലോത്സവം ഇന്ന്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്ര പ്രസിദ്ധമായ ഏവൂർ സംക്രമ ജലോത്സവം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 06:18 am IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട് : മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏവൂർ സംക്രമ ജലോത്സവം ഇന്ന്.

വിഷുവിന് പതിനായിരങ്ങൾ കണ്ണനെ കണികാണാനെത്തുന്ന ഓണാട്ടുകരയിലെ അതിപ്രശസ്തമായ മഹാക്ഷേത്രമാണ് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനും കായംകുളത്തിനും മദ്ധ്യേ ഏവൂര്‍ എന്ന കൊച്ചു ഗ്രാമത്തിലാണ്ഈ മഹാക്ഷേത്രം നിലനില്‍ക്കുന്നത്.

തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായതായി രാജാവ് സ്വപ്നത്തിൽ ദർശിക്കുകയും വിവരമറിയാൻ ആളയച്ച് പരിശോധിക്കുകയും ചെയ്തു. സത്യം ബോധ്യമായപ്പോൾ ഉടൻ തന്നെ ക്ഷേത്രം പുനർ നിർമ്മിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. ശ്രീമൂലം തിരുനാളിന്റെ നിർദേശ പ്രകാരം ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ എത്തിച്ചു. അത് ക്ഷേത്രത്തിനടുത്തുള്ള പുല്ലംപള്ളി ചിറയില്‍ നിന്നും ആവണക്കിന്‍ തോടുവഴി വള്ളങ്ങളിലാക്കി ആഘോഷമായിട്ടാണ് ഈ സാധന സാമഗ്രികൾ എത്തിച്ചത്. പിന്നീട് ക്ഷേത്രം അതിഗംഭീരമായി നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയതിന്‍റെ സ്മരണാര്‍ത്ഥമാണ് കര്‍ക്കടക സംക്രമ വള്ളം കളി നടത്തുന്നത്.

അന്നേ ദിവസം അതിരാവിലെ മൂന്ന് കരകളുടെയും നാഥന്മാര്‍ ക്ഷേത്രത്തില്‍ എത്തി അവിടെ നിന്നും ഒരുമിച്ച് വഞ്ചിപ്പാട്ടുപാടിക്കൊണ്ട് മൂന്ന് കരകളുടെയും നേതൃത്വത്തില്‍ കരിപ്പുഴ പുഞ്ച വഴി പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെത്തിച്ചേരും ദേവിക്ക് കാണിയ്‌ക്കയര്‍പ്പിച്ച് വെറ്റിലയും പുകയിലയും വാങ്ങി തിരിച്ച് ഏവൂർ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലെത്തുന്നു. അപ്പോഴേക്കും ആറാട്ടുകൊട്ടാരത്തില്‍ നിന്നുള്ള ഉരിളിച്ച വരവ് കിഴക്കേ നടയില്‍ എത്തിയിട്ടുണ്ടാവും. തുടര്‍ന്ന് ഏവൂർ നടയ്‌ക്കല്‍ കാഴ്ച സമര്‍പ്പിക്കുന്നു. അതിനു ശേഷം വള്ള സദ്യ നടക്കും.

ഉച്ചയ്‌ക്ക് ശേഷം ഭഗവാന്‍ കണ്ണമംഗലം ഉരിയ ഉണ്ണി തേവരെ കാണാന്‍ പുറപ്പെടുന്ന ചടങ്ങുണ്ട്. പുഷ്പാലംകൃതമായ വള്ളത്തില്‍ ഭഗവാനെ എഴുന്നള്ളിച്ച് ക്ഷേത്രം ഊരാണ്മക്കാര്‍ യാത്ര പുറപ്പെടുമ്പോള്‍ കരക്കാര്‍ അകമ്പടിയായി വള്ളങ്ങളില്‍ വഞ്ചിപ്പാട്ടുപാടി അനുഗമിക്കും.
കണ്ണമംഗലം ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന്‍ ഉപചാരങ്ങള്‍ ഏറ്റുവാങ്ങി സന്ധ്യയോടെ തിരിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.
ഭഗവാന്‍റെ അത്താഴപൂജയ്‌ക്കു ശേഷം ശ്രീ ഭൂതനാഥന്‍റെ നടയില്‍ കരിക്കേറു കര്‍മ്മം എന്ന അത്യപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന ചടങ്ങു നടക്കും. പിന്നീട് ഭഗവാന് നേദിച്ച അവിലും ഉണ്ണിയപ്പവും ഭക്തർക്ക് വിതരണം ചെയ്യുന്നതോടെ സംക്രമ വള്ളംകളിക്ക് സമാപ്തിയാകും.

ഏവൂര്‍ ക്ഷേത്രത്തിലെ വിഷുക്കണിയും കൃഷ്ണ ഭഗവാന്‍റെ ദശാവതാര ചാര്‍ത്തും അതിപ്രശസ്തമാണ്.ഏവൂർ വിഷു ദർശനത്തിനായി കണികാണാൻ പതിനായിരക്കണക്കിന് ഭക്തജനങ്ങളെത്തും.ഈ വർഷം ഏവൂർ സംക്രാന്തി വള്ളംകളി ജൂലൈ പതിനാറ് ചൊവ്വാഴ്ചയാണ്.

Tags: VALLAMKALIEvoor Temple
Share
Tweet
SendShare

More News from this section

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Latest News

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies