100 ​​കോടിയുടെ ഭൂമി തട്ടിപ്പ്; ഒളിവിലായിരുന്ന തമിഴ്നാട് മുൻ മന്ത്രി എം. ആർ വിജയഭാസ്‌കർ തൃശൂരിൽ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

100 ​​കോടിയുടെ ഭൂമി തട്ടിപ്പ്; ഒളിവിലായിരുന്ന തമിഴ്നാട് മുൻ മന്ത്രി എം. ആർ വിജയഭാസ്‌കർ തൃശൂരിൽ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: 100 ​​കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന തമിഴ്നാട് മുൻ മന്ത്രിയെ തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്തു. അണ്ണാ ഡിഎംകെ മന്ത്രി ആയിരുന്ന എം. ആർ വിജയഭാസ്‌കറാണ് അറസ്റ്റിലായത്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്ന് തമിഴ്‌നാട് സിബി-സിഐഡി സംഘമാണ് കസ്റ്റഡിയിലെടുത്തത്.

അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷനിൽ എത്തിച്ച്  കോടതിയിൽ ഹാജരാക്കിയ വിജയഭാസ്കറിനെ  ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി

കരൂരിലെ വ്യവസായി പ്രകാശിനെ ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കറിലധികം വരുന്ന ഭൂമി വ്യാജരേഖ ചമച്ച് കൈയേറിയെന്ന് കാണിച്ച് മേയ് 11നാണ്  പരാതി നൽകിയത്. തുടർന്ന് കരൂർ ടൗൺ ഏഴ് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേസിൽ വിജയഭാസ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ  കരൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ മുൻമന്ത്രി താമസ സ്ഥലത്ത് നിന്ന് അപ്രത്യക്ഷനായി. വിജയഭാസ്‌കറിനെ കണ്ടത്താനായി അന്വേഷണ സംഘം ഉത്തരേന്ത്യ അടക്കം സന്ദർശിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിജയഭാസ്‌കറിന്റെ കരൂർ, ചെന്നൈ വസതികളിൽ റെയ്ഡും നടത്തിയിരുന്നു.

 

Tags: arrestedEX MINISTERAIDMKVijayabaskar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies