ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ്; വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം;  രാജ്യത്ത് സംവരണ വിരുദ്ധ പ്രക്ഷോഭം കടുക്കുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ്; വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം;  രാജ്യത്ത് സംവരണ വിരുദ്ധ പ്രക്ഷോഭം കടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 01:13 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ജാ​ഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരണമെന്നും ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർക്കാണ് ഹൈക്കമ്മീഷന്റെ നിർദേശം നൽകിയിരിക്കുന്നത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി നമ്പറുകളിൽ വിളിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. വാട്സ്ആപ്പ് നമ്പർ അടക്കമുള്ള കാര്യങ്ങൾ ഹൈക്കമ്മീഷൻ പങ്കുവച്ചിട്ടുണ്ട്.

High Commission of India, Dhaka+880-1937400591
Assistant High Commission of India, Chittagong +880-1814654797 / +880-1814654799

ബം​ഗ്ലാദേശിലെ തെരുവുകളിലിറങ്ങി ആയിരക്കണക്കിന് പേരാണ് സംവരണ വിരുദ്ധ പ്രതിഷേധം നടത്തുന്നത്. ഭരണകക്ഷിയായ അവാമി ലീ​ഗിന്റെ വിദ്യാർത്ഥി സംഘടനയിലെ അം​ഗങ്ങളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ പ്രക്ഷോഭം വഷളാവുകയും സംഘർഷം അടിച്ചമർത്താൻ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിലും ടിയർ ​ഗ്യാസ് പ്രയോ​ഗത്തിലും പ്രതിഷേധക്കാരിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉത്തരവിട്ടു.

സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെയാണ് ബം​ഗ്ലാദേശിൽ പ്രക്ഷോഭം കടുക്കുന്നത്. 1971ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം നൽകിയതിനോടാണ് ഒരു വിഭാ​ഗക്കാർക്ക് എതിർപ്പ്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം സംവരണം റദ്ദാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.

സംവരണം നൽകുന്നതിനെതിരെയുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ബം​ഗ്ലാദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാരിന്റെ ഹർജി ഓഗസ്റ്റ് 7ന് കോടതി പരിഗണിക്കും. വിഷയത്തിൽ അന്തിമ വിധി വരുന്നത് വരെ പ്രതിഷേധക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് ബം​ഗ്ലാദേശ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: bangladeshindian high commissionanti-quota protestIndian Nationals
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies