ദേവദൂതനിൽ നായകനായി തീരുമാനിച്ചത് മാധവനെ; ആ സമയത്താണ് മോഹൻലാൽ കഥ കേട്ടത്, പിന്നീട്...: സിബി മലയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദേവദൂതനിൽ നായകനായി തീരുമാനിച്ചത് മാധവനെ; ആ സമയത്താണ് മോഹൻലാൽ കഥ കേട്ടത്, പിന്നീട്…: സിബി മലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 04:14 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. 24 വർഷങ്ങൾക്കുശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. വർഷങ്ങളുടെ കഥ പറയാനുണ്ട് ദേവദൂതൻ എന്ന സിനിമയ്‌ക്കും സിബി മലയിലിനും. ദേവദൂതനിൽ നായകനായി ആദ്യം തീരുമാനിച്ചത് മാധവനെ ആയിരുന്നുവെന്ന് സംവിധായകൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവദൂതൻ എന്ന സിനിമയ്‌ക്ക് പിന്നിലുള്ള നീണ്ട വർഷത്തെ അധ്വാനത്തിന്റെ കഥ സിബി മലയിൽ പറഞ്ഞത്.

“ദേവദൂതന്റെ കഥ മനസ്സിൽ രൂപപ്പെട്ടു വന്നപ്പോൾ അത് എഴുതാൻ പത്മരാജൻ സാറിനെയാണ് ഓർത്തത്. എന്നാൽ തിരക്കുകൾ കാരണം അദ്ദേഹത്തിന് അത് എഴുതാൻ കഴിഞ്ഞില്ല. പിന്നീടാണ് രഘുനാഥ് പാലേരി വരുന്നത്. 83 കാലഘട്ടത്തിൽ എന്റെ ആദ്യ സിനിമയ്‌ക്ക് രൂപപ്പെടുത്തിയ കഥാതന്തുവായിരുന്നു ഇതിന്റേത്. ഒരു വർഷത്തോളം ഞാനും രഘുവും ചേർന്ന് എഴുതി പൂർത്തിയാക്കിയതാണ് തിരക്കഥ. എന്നാൽ അന്നത് നടന്നില്ല. പിന്നീട് 18 വർഷങ്ങൾക്ക് ശേഷം സ്ക്രിപ്റ്റിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയാണ് ദേവദൂതൻ എന്ന പേരിൽ സിനിമ ചെയ്തത്. മോഹൻലാലിനെ കൊണ്ടുവരാൻ പറ്റുന്ന രീതിയിൽ കഥയിൽ മാറ്റങ്ങൾ വരുത്തി. അതാണ് 2000-ൽ കണ്ട ദേവദൂതൻ. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരു തലമുറ ഇന്നും ഉണ്ടെന്ന തിരിച്ചറിവിലാണ് 24 വർഷങ്ങൾക്ക് ശേഷം  ചിത്രം വീണ്ടും തീയറ്ററിലേക്ക് എത്തിക്കുന്നത്”.

“ഹൊറർ സ്റ്റോറി പറയാൻ അല്ല ദേവദൂതനിലൂടെ ഉദ്ദേശിച്ചത്. അതൊരു പ്രണയകഥയാണ്. മരിച്ചുപോയ ഒരാളുടെ ആത്മാവിന് അവന്റെ കാമുകിയോട് എന്തോ പറയണം. അതിനൊരു മാധ്യമം കണ്ടെത്തുകയായിരുന്നു. മൂന്ന് തലത്തിലൂടെയാണ് ആത്മാവ് സംവദിക്കുന്നത്. ആദ്യത്തെ വേർഷനിൽ ഏഴ് വയസ്സുകാരൻ കുട്ടിയുടെ ഭയത്തിലൂടെയായിരുന്നു. രണ്ടാമത്തെ വേർഷനിൽ ക്യാമ്പസിലെ ഒരു പ്രണയത്തിലൂടെയായിരുന്നു. മൂന്നാമത്തെ വേർഷനിൽ സംഗീതത്തിലൂടെയും. മൂന്നാമത്തെ വേർഷനാണ് നമ്മൾ കണ്ട ദേവദൂതൻ. കൊമേഷ്യൽ എലമെന്റ് എല്ലാം മാറ്റി നിർത്തിക്കൊണ്ട് എഡിറ്റ് ചെയ്ത ഒരു വേർഷൻ ആയിരിക്കും പുതുതായി റിലീസ് ചെയ്യുന്നത്”.

“ആദ്യത്തെ സ്ക്രിപ്റ്റ് കാസ്റ്റിങ്ങിലേക്കൊന്നും എത്തിയിരുന്നില്ല. കുട്ടിയുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല എങ്കിലും നിഖിൽ മഹേശ്വരന്റെയും അലീനയുടെയും കഥാപാത്രം ചെയ്യാൻ രണ്ടുപേരെ ഞാനും രഘുനാഥ് പലേരിയും മനസ്സിൽ കണ്ടിരുന്നു. നസറുദ്ദീൻ ഷായും മാധവിയുമായിരുന്നു. പിന്നീട് അത് വേണ്ടെന്നുവച്ച് മാധവനെ നായകനാക്കി ചിത്രം എടുക്കാമെന്ന് വിചാരിച്ചു. എന്നാൽ മാധവനിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മോഹൻലാലിലേക്ക് എത്തുകയായിരുന്നു. മോഹൻലാൽ കഥ കേട്ടു, ചെയ്യാൻ താല്പര്യവും പ്രകടിപ്പിച്ചു. അങ്ങനെയാണ് മോഹൻലാലിനായി സ്ക്രിപ്റ്റ് മാറ്റിയെഴുതിയത്. ക്യാമ്പസിലെ ഒരു പഴയ സ്റ്റുഡന്റായി മോഹൻലാലിനെ എത്തിച്ചു”- സിബി മലയിൽ പറഞ്ഞു.

Tags: mohanlalSUBSibi MalayilDEVADOOTHAN
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies