ഗോവൻ തീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടിത്തം; കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചു, കപ്പലിൽ 21 പേർ; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ​ഗാർഡ് രം​ഗത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവൻ തീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടിത്തം; കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചു, കപ്പലിൽ 21 പേർ; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ​ഗാർഡ് രം​ഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 06:23 am IST
Facebook
Twitter
WhatsAppTelegram

പനാജി: ​ചരക്ക് കപ്പലിൽ വൻ തീപിടിത്തം. ‘എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട്’ എന്ന കണ്ടെയ്‌നർ കപ്പലിലാണ് തീപിടിത്തമുണ്ടായത്.‌‌ ​ഗോവൻ തീരത്ത് നിന്ന് 102 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിന് തീപിടിച്ചത്. ഫിലിപ്പീൻസ് സ്വദേശിയായ ഒരാൾ മരിച്ചതായാണ് വിവരം.

കപ്പലിന്റെ മുൻഭാ​ഗത്ത് സ്ഫോടനം നടന്നതായും റിപ്പോ​ർട്ടുണ്ട്. ഫിലിപ്പീൻസ്, മോണ്ടിനെഗ്രിൻ, യുക്രെയ്ൻ സ്വദേശികൾ ഉൾപ്പെടെ 21 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്. മുന്ദ്ര തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. സ്ഫോടകവസ്തുക്കൾ‌, കത്തുന്ന ദ്രാവകങ്ങൾ, വാതകങ്ങൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ‌ പോലുള്ള ഇൻ്റർനാഷണൽ മാരിടൈം ഡെഞ്ചറസ് ​ഗുഡ്സ് (IMDG) വിഭാ​ഗത്തിൽപെട്ട ചരക്കുകളായിരുന്നു കപ്പലിൽ.
‌
ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കടൽ‌ പ്രക്ഷുബ്ധമാണെങ്കിലും കാലവസ്ഥ പ്രതികൂലമാണെങ്കിലും തീ അണയ്‌ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സേന അറിയിച്ചു. നിലവിൽ കോസ്റ്റ് ​ഗാർഡിന്റെ ഒരു കപ്പലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രണ്ട് കപ്പലുകൾ കൂടി കോസ്റ്റ് ഗാർഡ് പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണത്തിനായി ഡോർണിയർ വിമാനവും രംഗത്തിറക്കി.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കോസ്റ്റ് ​ഗാർഡ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. തീ അണയ്‌ക്കാൻ കഴിയാതെ വന്നപ്പോൾ മാത്രമാണ് ജീവനക്കാർ കോസ്റ്റ് ​ഗാർഡിനെ വിവരമറിയിച്ചതെന്നും ഉദ്യോ​ഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. ആദ്യം കപ്പൽ ജീവനക്കാർ സ്വയം തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. ഡെക്കിൽ അതിവേഗം തീ പടർന്ന് കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചു. കപ്പലിലെ 160 കണ്ടെയ്‌നറുകളിൽ 20 എണ്ണത്തിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.

Tags: coast guardRescue Mission
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies