സമ്പൂർണ്ണ വാരഫലം 2024 ജൂലൈ 21 മുതൽ ജൂലൈ 27 വരെയുള്ള (1199 കർക്കിടകം 06 – കർക്കിടകം 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം 2024 ജൂലൈ 21 മുതൽ ജൂലൈ 27 വരെയുള്ള (1199 കർക്കിടകം 06 – കർക്കിടകം 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 10:18 am IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരം ചിങ്ങരാശിക്കാർക്ക് വ്യക്തിപരമായ വളർച്ചയ്‌ക്കും ആത്മീയ ഉന്നമനത്തിനും അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും. ചിലർക്ക് അനുഭൂതിയുണർത്തുന്ന ചില ആത്മീയ തിരിച്ചറിവുകൾ ഉണ്ടായേക്കാം. ദീർഘകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിക്കാനും നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ ഫലങ്ങളും പ്രതീക്ഷിക്കാം. പുതിയ സുഹൃദ്ബന്ധങ്ങൾ രൂപപ്പെടുകയും അത്തരം സുഹൃത്തുക്കൾ വഴി ഭാവിയിൽ നല്ല പല കാര്യങ്ങൾ ജീവിതത്തിൽ ആരോഗ്യം, സമൃദ്ധി, ഭാഗ്യം എന്നിവ വർദ്ധിക്കുകയും ചെയ്യും. സാമ്പത്തികമായി ലാഭകരമായ സംരംഭങ്ങളിൽ ഏർപ്പെടാനും വിജയം കൈവരിക്കാനും അനുകൂല സമയമാണ്.

ചിങ്ങരാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ പരസ്പര ധാരണയും സ്നേഹവും വർദ്ധിക്കുന്നതായി അനുഭവപ്പെടും. അപ്രതീക്ഷിതമായ പുതിയ അവസരങ്ങളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും മുൻപെങ്ങും ഇല്ലാത്ത വിധം പിന്തുണയും സഹായവും ലഭിക്കും. സാമൂഹിക അംഗീകാരവും പ്രശസ്തിയും വർദ്ധിക്കുകയും അതുവഴി സമ്മാനങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

മാനസിക സമ്മർദ്ദങ്ങൾ കുറയുകയും ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങൾ തിരിച്ചറിയുകയും ചെയ്തേക്കാം. കുടുംബത്തിലെ ശുഭകാര്യങ്ങളിൽ പങ്കെടുക്കാനും സുപ്രധാന തീരുമാനങ്ങൾ എടുക്കാനും അവസരം ലഭിക്കും. എന്നിരുന്നാലും, വാരാന്ത്യത്തോട് അടുക്കുമ്പോൾ ശത്രുക്കളുടെ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ശത്രുക്കളോടു നേരിട്ട് പ്രതികരിക്കാതെ, ബുദ്ധിപരമായി ക്ഷമയോട് കൂടി അവസരം കാത്തിരുന്നു തന്ത്രപരമായി നേരിട്ട് വേണം വിജയിക്കേണ്ടത്. അപ്രതീക്ഷിതമായ പ്രതിസന്ധികളെ നേരിടാൻ മാനസികമായി സജ്ജരായിരിക്കുക.

ചിങ്ങക്കൂറിൽ ഉൾപ്പെടുന്ന മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം ബുധൻ, ചൊവ്വ, ഞായർ ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ഈ വാരത്തിന്റെ ആരംഭം കന്നി രാശികരിൽ ചിലർക്ക് മാനസിക വെല്ലുവിളികൾ തോന്നിയേക്കാം. അകാരണമായ ഭയം അസ്വസ്ഥത ഒക്കെയും ഉണ്ടാകും. അത്തരം തോന്നലുകളെ വർദ്ധിപ്പിക്കുന്ന തരത്തിൽ പ്രധാനപ്പെട്ട രേഖകളുടെ നഷ്ടം പോലുള്ള സംഭവങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാമെങ്കിലും, വാരത്തിന്റെ മധ്യത്തോടെ ഇവ തിരികെ ലഭിക്കുന്നതിനും സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനും സാധ്യതയുണ്ട്.

കന്നിരാശിക്കാർക്ക് യാത്രകൾ വർദ്ധിക്കുന്ന ഈ സമയത്ത്, വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. വളരെ നിസാരമായ അശ്രദ്ധ മൂലം വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയെ കുറച്ചുകാണരുത്. വാരത്തിന്റെ മധ്യത്തോടെ, വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളുമായി സമാഗമം ഉണ്ടാകാനും അവരുമായി സമയം പങ്കിടാനും അവസരം ലഭിക്കും. ചിലർക്കു അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ഈ കാലയളവിൽ പ്രതീക്ഷിക്കാവുന്നതാണ്.

ശത്രുക്കൾ സുഹൃത്തുക്കളായി പരിണമിക്കുന്നത് പോലുള്ള അപ്രതീക്ഷിത സംഭവവികാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശത്രുതാ മനോഭാവം മറന്നു അടുത്തു കൂടുന്ന എല്ലാരും സുഹൃത്തുക്കൾ ആയി കൊള്ളണം എന്നില്ല. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കും. അവിവാഹിതരായ വ്യക്തികൾക്ക് വിവാഹാലോചനകൾ വരികയും അനുയോജ്യ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യതയും ഉണ്ട്.

വാഹനം, സാമ്പത്തിക അഭിവൃദ്ധി, ബിസിനസ്സ് വിജയം, മനഃസമാധാനം എന്നിവ ഈ ആഴ്ചയുടെ സവിശേഷതകളാണ്. പരിശ്രമിച്ചാൽ ശത്രുക്കളുടെ മേൽ നിഷ്പ്രയാസം വിജയം കൈവരിക്കാനും കഴിയും. സ്വത്തുക്കളുടെ വിഭജനം സംബന്ധിച്ച തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.

കന്നിക്കൂറിൽ ഉൾപ്പെടുന്ന ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

വാരത്തിന്റെ തുടക്കത്തിൽ തുലാക്കൂറുകാരുടെ കുടുംബത്തിലെ ചില അംഗങ്ങൾക്ക് ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, വാരത്തിന്റെ മധ്യത്തോടെ ഈ പ്രതിസന്ധികൾക്ക് അയവ് വരുകയും കാര്യങ്ങൾ മൊത്തത്തിൽ അനുകൂലമായി മാറുകയും ചെയ്യും. യാത്രകൾക്കുള്ള അവസരങ്ങൾ വർധിക്കുന്നതാണ് ഈ വാരത്തിന്റെ മറ്റൊരു സവിശേഷത.

വാരാന്ത്യത്തോട് അടുക്കുമ്പോൾ, രോഗശമനം, ദാമ്പത്യ ഐക്യം, ശത്രുക്കളുടെ മേൽ വിജയം, തൊഴിൽ മേഖലയിലെ വിജയം എന്നിവ പോലുള്ള ശുഭകരമായ സന്തോഷകരമായ സംഭവങ്ങൾക്ക് സാധ്യതയുണ്ട്. പോലീസ്, പട്ടാളം, മറ്റ് സൈനിക വിഭാഗങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വളരെക്കാലമായി കൊണ്ടുനടന്നിരുന്ന സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴികളും ഈ വാരത്തിൽ തുലാക്കൂറുകാർക്ക് തെളിയുന്നു.

എന്നാൽ, ബാങ്ക് ഇടപാടുകൾ, നിക്ഷേപങ്ങൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായവും പിന്തുണയും ലഭിക്കും. വാരാന്ത്യത്തോട് അടുക്കുമ്പോൾ, ഉറക്കത്തിന്റെ ഗുണനിലവാരം, ഭക്ഷണക്രമം എന്നിവ മെച്ചപ്പെടുകയും സാമൂഹിക ജീവിതത്തിൽ അംഗീകാരവും ബഹുമാനവും വർധിക്കുകയും ചെയ്യും.

കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് വേണ്ടി ചികിത്സ തേടുന്ന മാതാപിതാക്കൾക്ക് പ്രതീക്ഷ നൽകുന്ന ഫലങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ കഴിയും, എന്നാൽ ജാതകത്തിൽ ശനിയുടെ സ്ഥാനം പ്രതികൂലമാണെങ്കിൽ ചില വിദ്യാഭ്യാസ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.

തുലാക്കൂറിൽ ഉൾപ്പെടുന്ന ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചിക കൂറുകാർക്ക് വാരത്തിന്റെ തുടക്കത്തിൽ സഹോദരങ്ങളിൽ നിന്നും അനുബന്ധ കുടുംബാംഗങ്ങളിൽ നിന്നും വളരെ ഗുണപരമായ പിന്തുണയും സഹകരണവും ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷംവിളയാടും. വളരെക്കാലമായി തീർപ്പുകൽപ്പിക്കാതെ കിടന്നിരുന്ന സ്വത്തു തർക്കങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നത് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സഹായിക്കും.

എന്നാൽ വാരത്തിന്റെ തുടക്കത്തിൽ അനുഭവപ്പെടുന്ന ആരോഗ്യപുരോഗതി, മധ്യത്തോടെ ഉറക്കക്കുറവ്, മാനസിക വിഷമം എന്നിവയ്‌ക്ക് വഴിമാറിയേക്കാം. ജീവിതപങ്കാളിയോടുള്ള ‘അനാവശ്യ’ സംശയങ്ങൾ വഴക്കുകൾക്കും അസ്വാരസ്യങ്ങൾക്കും കാരണമായേക്കാം. ഇതിനു പുറമെ മക്കളുമായുള്ള ബന്ധത്തിലും അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. വൃശ്ചിക കൂറുകാർക്ക് ഈ വാരത്തിൽ ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കാണുക, ഭക്ഷണത്തിൽ താൽപര്യക്കുറവ് അനുഭവപ്പെടുക തുടങ്ങിയവയും സംഭവിക്കാം. ഉദരസംബന്ധമായ അസുഖങ്ങൾ, ശർദ്ദി, അതിസാരം എന്നിവയ്‌ക്കും സാധ്യതയുണ്ട്. അകാരണമായ ഭയവും ഉത്കണ്ഠയും മനസ്സിനെ അലട്ടിയേക്കാം. കർശനമായും ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വയ്‌ക്കുക.

സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ മേഖലയിലെ തിരിച്ചടികൾ എന്നിവയും ഈ വാരത്തിൽ താത്കാലികമായി നേരിടേണ്ടി വന്നേക്കാം. കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ വേർപാട് വലിയ വൈകാരിക പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. എന്നിരുന്നാലും, വാരാന്ത്യത്തോടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി, പുതിയ തൊഴിലവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഈ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്ത് നേടിയെടുക്കുകയും ഭാവിയിലേക്ക് കൂടുതൽ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്യുക.

വൃശ്ചികക്കൂറിൽ ഉൾപ്പെടുന്ന വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V 

Tags: Weekly PredictionJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies