കർണാടക സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; മകനെ രക്ഷിക്കാൻ പട്ടാളത്തെ ഇറക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് അർജുന്റെ കുടുംബം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർണാടക സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; മകനെ രക്ഷിക്കാൻ പട്ടാളത്തെ ഇറക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് അർജുന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 04:56 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ വിമർശനവുമായി കുടുംബം. ഷിരൂരിൽ കാര്യക്ഷമമായി ഒന്നും നടക്കുന്നില്ലെന്ന് അർജുന്റെ മാതാവ് പ്രതികരിച്ചു.

മകനെ കാണാതായിട്ട് 5 ദിവസമാകുന്നു, കാണാതായ ഉടനെ പൊലീസിൽ അറിയിച്ചെങ്കിലും ആദ്യ രണ്ട് ദിവസവും അലംഭാവമായിരുന്നു. പിന്നീട് കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതിയത്. എന്നാൽ ഷിരൂരിൽ ഒന്നും നടക്കുന്നില്ല. ദൃക്സാക്ഷികൾ പറയുന്നത് കേൾക്കാൻ അധികൃതർ തയ്യാറാവുന്നില്ല. മകനെക്കുറിച്ച് ഓർത്ത് പേടി തോന്നുന്നുണ്ട്. ജീവനുണ്ടോയെന്ന് പോലും അറിയില്ല. കർണാടക സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒന്നുകിൽ പട്ടാളത്തെ ഇറക്കണം. അല്ലെങ്കിൽ കേരളത്തിൽ നിന്ന് പോകാൻ തയ്യാറായി നിൽക്കുന്ന സന്നദ്ധരായ പ്രവർത്തകർക്ക് അനുമതി നൽകണം. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ​​ഗോപിക്കും കത്തയച്ചിട്ടുണ്ട്. സുരേഷ് ഗോപി വിളിച്ചിരുന്നു. എല്ലാ ഉറപ്പും നൽകിയിട്ടുണ്ടെന്നും അർജുന്റെ കുടുംബം പ്രതികരിച്ചു.

പ്രതീക്ഷകൾ നഷ്ടപ്പെട്ടത് കൊണ്ടാണ് ഇത്തരം ആവശ്യവുമായി മുന്നോട്ട് വരേണ്ടി വന്നത്. ആവശ്യമായ സഹായ സഹകരണങ്ങൾ ഉണ്ടാകുന്നില്ല. മന്ത്രി പറയുന്നത് രണ്ട് ദിവസം കാത്തിരിക്കണമെന്നാണ്. ആദ്യഘട്ടത്തിൽ തന്നെ അവിടുത്തെ പോലീസ് സ്‌റ്റേഷനിൽ മിസ്സിം​ഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതി നൽകിയതിന് തെളിവുണ്ട്. പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങേണ്ടി വന്നു. എന്നിട്ടും അധികാരികൾക്ക് വീഴ്ചകൾ സംഭവിച്ചു. ആദ്യ ദിനങ്ങളിൽ ബന്ധുകൾ മാത്രമാണ് അപകട സ്ഥലത്ത് ഉണ്ടായിരുന്നത്. പക്ഷേ രക്ഷാപ്രവർത്തനം നടത്താൻ ബന്ധുക്കളല്ലാതെ അവിടെ വേറെയാരും ഉണ്ടായില്ല. അർജുനെ കിട്ടുന്നതുവരെ കൂടെ ഉണ്ടാകണം. രക്ഷാപ്രവർത്തം നിർത്തരുത്. രാത്രി വൈകിയാലും രക്ഷാദൗത്യം അവസാനിപ്പിക്കരുതെന്നും അർജുന്റെ കുടുംബം അഭ്യർത്ഥിച്ചു. യുവാവിന്റെ മാതാവ്, പിതാവ്, സഹോദരി, ഭാര്യ എന്നിവരായിരുന്നു മാദ്ധ്യമങ്ങളെ കണ്ട് ഇക്കാര്യങ്ങൾ അറിയിച്ചത്.

Tags: KARANATAKAARJUN
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies