ന്യൂഡൽഹി ; ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ഇതുവരെ ഒരു ലക്ഷം പേരെ അഗ്നിവീർ പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്തതായി എജി ലെഫ്റ്റനൻ്റ് ജനറൽ സിബി പൊന്നപ്പ . ഇവരിൽ 70,000 പേരെ യൂണിറ്റുകളിൽ വിന്യസിച്ചിട്ടുണ്ട്. 2024-25 വർഷത്തേക്ക് ഏകദേശം 50,000 ഒഴിവുകളുടെ വിവരങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും റിക്രൂട്ട്‌മെൻ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും പൊന്നപ്പ പറഞ്ഞു.
‘ 2022 ജൂൺ മുതൽ, ഈ സ്കീം ആരംഭിച്ചു, തുടർന്ന് 2022 ഡിസംബർ മുതൽ 2023 ജനുവരി വരെ റിക്രൂട്ട് ചെയ്യുകയും എൻറോൾ ചെയ്യുകയും ചെയ്ത ആദ്യത്തെ ബാച്ച് ഞങ്ങൾക്കുണ്ടായിരുന്നു. ഏകദേശം 1 ലക്ഷം അഗ്നിവീരന്മാർ സൈന്യത്തിൽ ചേർന്നിട്ടുണ്ട്. ഇതിൽ 200 പെൺകുട്ടികളും ഉൾപ്പെടുന്നു, ഏകദേശം 70,000 പേരെ ഇതിനകം യൂണിറ്റുകളിലേക്ക് അയച്ചിട്ടുണ്ട്, ഇതിൽ നൂറോളം വനിതകളും ഉൾപ്പെടുന്നു,‘ അദ്ദേഹം പറഞ്ഞു
മറ്റ് സൈനികരെ പോലെ എല്ലാ പ്രവർത്തനങ്ങളും മറ്റ് പ്രൊഫഷണൽ ചുമതലകളും അവർ ഏറ്റെടുക്കുന്നു. അവരെ പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു. അവർ ഒരേ യൂണിഫോം ധരിക്കുകയും ഒരേ ചുമതല നിർവഹിക്കുകയും ചെയ്യുന്നു – അദ്ദേഹം വ്യക്തമാക്കി.















