മുംബൈയിൽ കനത്ത മഴയ്ക്കും, ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്; തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം; സജ്ജരായി എൻഡിആർഎഫ് സംഘം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മുംബൈയിൽ കനത്ത മഴയ്‌ക്കും, ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്; തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം; സജ്ജരായി എൻഡിആർഎഫ് സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വരും മണിക്കൂറുകളിൽ മഹാരാഷ്‌ട്രയിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിദർഭയിലെ നാഗ്പൂർ, അമരാവതി , ഭണ്ഡാര, യവത്മാൽ, ഗഡ്‌ചിറോളി, വർധ, ഗോണ്ടിയ, ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും വിദർഭയിലെ അകോല ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വീടുകളിൽ സുരക്ഷിതരായി തുടരണമെന്നും, പുറത്തിറങ്ങുമ്പോൾ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ മുംബൈ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ്, താനെ, സത്താറ ഘട്ട് എന്നിവിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വസായ് (പാൽഘർ), താനെ, ഘാട്‌കോപ്പർ, പവായ് (കുർള), മഹദ് (റായിഗഡ്), ഖേഡ്, ചിപ്ലൂൺ (രത്‌നഗിരി), കുടൽ (സിന്ധുദുർഗ്), കോലാപ്പൂർ, സാംഗ്ലി, സതാര എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലായി  എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ പെയ്യുന്ന കനത്ത മഴ കാരണം തീരപ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും പൗരന്മാർക്ക് നിർദ്ദേശമുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈയിൽ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് പല ദിവസങ്ങളിലും ട്രെയിൻ സർവീസുകളും വിമാന സർവീസുകളും ഭാഗികമായി തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു, മഴ ആരംഭിച്ചതിന് പിന്നാലെ മുംബൈ വിമാനത്താവളത്തിലെ റൺവേ രണ്ട് തവണയാണ് അടച്ചിട്ടത്. 36ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

മുംബൈക്ക് പുറമെ ദേശീയ തലസ്‌ഥാനമായ ഡൽഹിയിലും ഗുജറാത്ത് , മധ്യപ്രദേശ് , ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട് . ഡൽഹി (സീമാപുരി), എൻസിആർ (ഹിന്ദൺ എഎഫ് സ്റ്റേഷൻ, ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രൗള, നോയിഡ, ദാദ്രി, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, മനേസർ), യമുനാനഗർ, കുരുക്ഷേത്ര എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി ഐഎംഡി പ്രവചിക്കുന്നു.

Tags: MumbaiRainimd
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies