'രണ്ടാം ജന്മം'; മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ച സന്തോഷത്തിൽ സി​ദ്ദിഖും റൈഹാനത്തും; അത്ഭുതമായി അഫ്നാൻ ജാസിം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രണ്ടാം ജന്മം’; മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ച സന്തോഷത്തിൽ സി​ദ്ദിഖും റൈഹാനത്തും; അത്ഭുതമായി അഫ്നാൻ ജാസിം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 09:05 am IST
FacebookTwitterWhatsAppTelegram

മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത് തിക്കോടി സ്വദേശികളായ എം.കെ സിദ്ദിഖും റൈഹാനത്തും. 97 ശതമാനം മരണനിരക്കുള്ള രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ലോകത്താകെ രോ​ഗമുക്തി നേടിയത് 11 പേർ മാത്രമാണ്. 12-ാമനായി രക്ഷപ്പെട്ട് ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്തിയിരിക്കുകയാണ് 14-കാരൻ അഫ്നാൻ ജാസിം. രാജ്യത്ത് ഇതാദ്യമായാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചൊരാൾ‌ രോ​ഗമുക്തി നേടുന്നത്.

കഴിഞ്ഞ ഒന്നാം തീയതിയാണ് രോ​ഗലക്ഷണങ്ങളോടെ ജാ‌സിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ചികിത്സാ പ്രോട്ടോക്കോൾ പ്രകാരമായിരുന്നു ജാസിമിന് ചികിത്സ നൽകിയത്. മൂന്നാഴ്ച നീണ്ട ചികിത്സകൾക്കൊടുവിലാണ് കുട്ടി രോ​ഗമുക്തി നേടിയത്. പ്രാരംഭഘട്ടത്തിൽ രോ​ഗം തിരിച്ചറിയാൻ സാധിച്ചതും ജർമനിയിൽ നിന്ന് മരുന്നെത്തിച്ച് നൽകാൻ സാധിച്ചതുമാണ് 14-കാരന്റെ ജീവിതത്തിൽ വെളിച്ചം വീശിയത്.

കുട്ടി ആദ്യം മേലടി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിയത്. ആരോ​ഗ്യ പ്രവർത്തകർ‌ കുട്ടിയുടെ രോ​ഗലക്ഷണങ്ങളിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയ്‌ക്കായി ജർമനിയിൽ നിന്ന് ബ്രോഡ് സ്പെക്ട്രം ആൻ്റിമൈക്രോബയൽ മരുന്നായ മിൽറ്റെഫോസിൻ എത്തിച്ചത് രോ​ഗത്തിന്റെ തീവ്രത കുറയ്‌ക്കുന്നതിൽ നിർണായകമായി.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്. രോ​ഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നത് വഴി മാത്രമാണ് രോ​ഗബാധയുണ്ടാകുന്നത്.

അമീബ തലച്ചോറിലേക്ക് പ്രവേശിച്ച് കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയുമാണ് ചെയ്യുന്നു. ഇത് ഗുരുതരമാകുകയും ഒടുവിൽ മസ്തിഷ്ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

Tags: amoebic meningoencephalitisKozhikode boyAfnan Jasim
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies