കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 11:22 am IST
FacebookTwitterWhatsAppTelegram

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിച്ചു. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ..

  • സായുധ സേനയ്‌ക്ക് 4.54 ലക്ഷം കോടി. മൂലധന സമ്പാദനത്തിന് 1.72 ലക്ഷം കോടി. സായുധ സേനയുടെ ചെലവുകൾക്ക് 92,088 കോടി രൂപ. പ്രതിരോധ പെൻഷനുകൾക്ക് 1.41 ലക്ഷം കോടി രൂപ. കൂടാതെ, അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 6,500 കോടി രൂപയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന് 7,651.80 കോടി രൂപയും ഡിആർഡിഒയ്‌ക്ക് 23,855 കോടി രൂപയും അനുവദിച്ചു
  • ക്യാപിറ്റൽ ​ഗെയിൻ ടാക്സിൽ മാറ്റം. ഹ്രസ്വകാല സാമ്പത്തിക നേട്ടത്തിനുള്ള നികുതി 20 ശതമാനമാക്കി. ദീർഘകാല സാമ്പത്തിക നേട്ടത്തിനുള്ള നികുതി 12.5 ശതമാനമാക്കി. ഓഹരി വിപണി ഇടപാടുകൾ ഈ പരിധിയിൽ വരും.
  • നികുതി നിരക്ക് പരിഷ്കരിച്ചു
    0-3 ലക്ഷം വരെ നികുതിയില്ല
    3-7 ലക്ഷം വരെ അഞ്ച് ശതമാനം നികുതി
    7-10 ലക്ഷം വരെ പത്ത് ശതമാനം10-12 ലക്ഷം വരെ 15 ശതമാനം
    12-15 ലക്ഷം വരെ 20 ശതമാനം
    15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
    പുതിയ നികുതി ഘടന സ്വീകരിച്ചവർക്കാണ് ഇളവ്
  • സോളാർ പാനലുകൾക്കും സെല്ലുകൾകൾക്കും തീരുവ നീട്ടില്ല
  • പിവിസി, ഫ്ലക്സ്-ബാനറുകൾക്ക് തീരുവ 10 മുതൽ 25 ശതമാനം വരെ ആക്കി ഉയർത്തും
  • 25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി, അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
  • ഇ-കോമേഴ്സ് വ്യാപാരത്തിന് TDS കുറച്ചു
  • കുടുംബ പെൻഷൻകാരുടെ ഇളവ് പരിധി 15,000-ൽ നിന്ന് 25,000 ആയി ഉയർത്തി
  • ആദായനികുതിയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ കൂട്ടി. പുതിയ നികുതി ഘടന സ്വീകിരച്ചവർക്ക് നേട്ടം. പരിധി 50,000-ത്തിൽ നിന്ന് 75,000 ആയി ഉയർത്തി
  • കോർപ്പറേറ്റ് നികുതി കുറച്ചു. വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു
  • സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ നികുതിയിളവ് . മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ മൂന്ന് ഉത്പന്നങ്ങൾക്ക് നികുതി കുറയ്‌ക്കും.
  • കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും
  • ആദായ നികുതി നിയമത്തിൽ സമഗ്ര പരിഷ്കാരം.നികുതിദായകരിൽ മൂന്നിൽ രണ്ട് പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി സ്വീകരിക്കില്ല
  • പിഎം സൂര്യഘർ മുഫ്ത് ബിജിലി യോജന-പുരപ്പുറ സൗരോർജ പദ്ധതിയിൽ മാസം 300 യൂണിറ്റ് സൗജന്യം.
  • തുണിക്കും തുകലിനും വില കുറയും
  • പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും
  • ബഹിരാകാശ സമ്പദ് വ്യവസ്ഥയ്‌ക്കായി (space economy) 10,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട്
  • ഇന്നവേഷനും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ അനുസന്ധാൻ നാഷണൽ റിസർച്ച് ഫണ്ട്. അടിസ്ഥാന ഗവേഷണത്തിനും പ്രോട്ടോ ടൈപ്പ് വികസിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാം
  • മൊബൈൽ ഫോണിനും ചാർജറിനും വില കുറയും
  • സ്വർണം, വെള്ളി,പ്ലാറ്റിനം വില കുറയും
  • കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
  • കർഷകർക്കുള്ള ധനസഹായം 6,000 രൂപയായി തുടരും
  • നളന്ദ സർവകലാശാലയുടെ വികസനത്തിന് മുൻ​ഗണന
  • ഗയ, ബോധ്ഗയ ക്ഷേത്രങ്ങൾ നവീകരിക്കും
  • അടിസ്ഥാന വികസനത്തിനായി സംസ്ഥാനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ദീര്‍ഘകാല പലിശ രഹിത വായ്പ
  • പ്രളയം നേരിടാൻ ബിഹാറിന് 11,500 കോടി
  • മൂലധന ചെലവുകൾക്ക് 11,11,111 കോടി രൂപ
  • എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി
  • ബിഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴികൾക്ക് സഹായം
  • നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും
  • പ്രളയം നേരിടാൻ ബിഹാർ, അസം, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്ക് സഹായം
  • കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്. 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ്
  • പട്ടിണി അകറ്റാൻ തിരഞ്ഞെടുത്ത ന​ഗരങ്ങളിൽ 100 സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ
  • പ്രധാനമന്ത്രി ​ഗ്രാമ സടക് യോജന ഫേസ്-4– എല്ലാ കാലാവസ്ഥയിലും ഉപയോ​ഗിക്കാനാകുന്ന റോ‍ഡുകൾ‌ യാഥാർത്ഥ്യമാക്കും. 25,000 ​ഗ്രാമീണ മേഖലകളിൽ റോഡുകൾ
  • കാർഷിക ​ഗവേഷണത്തിന് പ്രത്യേക പദ്ധതി. ഒരു കോടി കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കും
  • തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം
  • പിഎം ആവാസ് യോജന പദ്ധതി പ്രകാരം മൂന്ന് കോടി വീടുകൾ കൂടി. നഗരങ്ങളിൽ ഒരു കോടി ഭവനങ്ങൾ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു.
  • ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പോളവാരം പദ്ധതി
  • വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി
  • മുദ്ര വായ്പയുടെ പരിധി ഉയർത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയാണ് ഉയർത്തിയത്.
  • വനവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം വനവാസികൾക്ക് പ്രയോജനം
  • ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബം​ഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾളുടെ വികസനത്തിനായി പൂർവോദയ പദ്ധതി. ബിഹാറിൽ പുതിയ വിമാനത്താവളം. ഹൈവേ വികസനത്തിന് 26,000 കോടി. മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കും
  • സ്ത്രീ ശാക്തീകരണത്തിന് രണ്ട് ലക്ഷം കോടി
  • എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ, ക്രെഡിറ്റ് ​ഗ്യാരൻ്റി സ്കീം-എംഎസ്എംഇകളുടെ വായ്പ ബുദ്ധിമുട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ആയിരം കോടി വകയിരുത്തും
  • ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം
  • ജൈവ കൃഷിക്ക് പ്രോത്സാഹനം
  • കിസാൻ ക്രഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങൾക്ക് കൂടി
  • ഗരീബ് കല്യാൺ യോജനയുടെ പ്രയോജനം 80 കോടി പേർക്ക്
  • 10,000 വ്യവസായ പരിശീലന കേന്ദ്രങ്ങൾ
  • ആന്ധ്രപ്രദേശിന് പ്രത്യേക സഹായം. വിവിധ വകുപ്പുകൾ വഴി 15,000 കോടിയുടെ സഹായം
  • ആദ്യമായി ജോലി നേടുന്ന യുവാക്കളുടെ ഒരു മാസത്തെ പിഎഫ് വിഹിതം കേന്ദ്രം നൽകും. 30 ലക്ഷം  യുവജനങ്ങളുടെ ഒരു മാസത്തെ പിഎഫ് വിഹിതമാകും നൽകുക
  • തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി. പുതുതായി ജോലിയിൽ കയറുന്നവർക്ക് ഒരു മാസത്തെ ശമ്പളം ഇൻസെൻ്റീവായി നൽകും. 15,000 രൂപ വരെ ശമ്പളമുള്ളവർക്കാണ് ആനുകൂല്യം. മൂന്ന് തവണകളായി നേരിട്ട് അക്കൗണ്ടിൽ പണമെത്തും
  • കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി
    അമൃത്സർ-കൊൽക്കത്ത വ്യവസായ ഇടനാഴിക്ക് സാമ്പത്തിക സഹായം
  • പട്ന-പൂനെ എക്സ്പ്രസ് വേ, ബു​ക്സാർ-ഭ​ഗൽപൂർ ഹൈവേ, ബോധ്​ഗയ-രാജ്​ഗിർ‌-വൈശാലി- ദർഭം​ഗ റോഡ്, ബുക്സറിൽ ​ഗം​ഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈൻ പാലം എന്നിവയ്‌ക്ക് 26,000 കോടി
  • രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‌ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ പിന്തുണ
  • മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ
  • ഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴിൽ ആറ് കോടി കർഷകർ
  • 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെൻ്ററുകൾ
  • കാർഷിക അനുബന്ധ മേഖലകൾക്ക് 1.52 ലക്ഷം കോടി
  • പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകൾ
  •  വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ എന്നിവയ്‌ക്ക് 1.48 ലക്ഷം കോടി
  • ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ
  • 1000 ഐഐടികളുടെ നവീകരണം 
  • പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
  • നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം
  • അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവതയ്‌ക്ക് തൊഴിൽ, നൈപുണ്യ വികസനം

 

Tags: nirmala sitharamanUnion Budget 2024-25
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies