ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ഹ്രസ്വവുമായ ബജറ്റ് പ്രസംഗങ്ങൾ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ഹ്രസ്വവുമായ ബജറ്റ് പ്രസംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 11:11 am IST
Facebook
Twitter
WhatsAppTelegram

മൂന്നാം മോദി സർക്കാരിന്റെ ഒന്നാമത്തെ ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നതോടെ തുടർച്ചയായി ഏഴു ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന അപൂർവ്വമായ റെക്കോഡിനുടമയാകും അവർ

എന്നാൽ ബജറ്റ് അവതരിപ്പിക്കാൻ എടുത്ത സമയത്തിന്റെ അടിസ്ഥാനത്തിൽ മറ്റു രണ്ടു അപൂർവ്വ നേട്ടങ്ങൾ കൂടി നിർമ്മല സീതാരാമന്റെ തൊപ്പിയിലുണ്ട്. ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത് നിർമ്മലയാണ്. 2020 ലെ കേന്ദ്ര ബജറ്റ് 2 മണിക്കൂർ 40 മിനിറ്റ് ഉണ്ടായിരുന്നു . അത് രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് 1:40 വരെ നീണ്ടു. 2024 ലെ ഇടക്കാല ബജറ്റ് പ്രഖ്യാപനം നിർമ്മലയുടെ കരിയറിലെ ഏറ്റവും ചെറിയ പ്രസംഗമായിരുന്നു.ഇത് കേവലം 56 മിനറ്റ് ആയിരുന്നു നീണ്ടത്.

ദൈർഘ്യത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനവും നിർമ്മലക്ക് തന്നെയാണ്. 2019- വർഷത്തെ പ്രസംഗം രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു. 2019 വർഷം ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇത് ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയുടെ ആദ്യ ബജറ്റ് അവതരണമായിരുന്നു.

ജസ്വന്ത് സിംഗിന്റെ 2003 ലെ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂറും 13 മിനിറ്റും ആയിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ സാർവത്രിക ആരോഗ്യ ഇൻഷുറൻസ് നിർദ്ദേശിച്ചു, ആദായനികുതി റിട്ടേണുകളുടെ ഇ-ഫയലിംഗ് പ്രഖ്യാപിച്ചു, ചില ഇനങ്ങളുടെ എക്സൈസ്, കസ്റ്റംസ് തീരുവ കുറയ്‌ക്കൽ എന്നിവ പ്രഖ്യാപിച്ചു.

2014ൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രണ്ട് മണിക്കൂറും 10 മിനിറ്റുമാണ് ബജറ്റ് പ്രഖ്യാപനത്തിന് എടുത്തത്. ആ പ്രസംഗത്തിൽ 2 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപ വരെ നികുതി ഇളവ് പ്രഖ്യാപിക്കുകയും പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 49 ശതമാനമായി ഉയർത്തുകയും ചെയ്തു.

ഇനി ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന വാക്കുകളുടെ എണ്ണം നോക്കിയാൽ 1991 ലെ ബജറ്റ് അവതരണത്തിൽ മുൻ ധനമന്ത്രി മൻമോഹൻ സിംഗ് 18,700 വാക്കുകളുമായി ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി എന്ന് കാണാം. 18,604 വാക്കുകളുമായി അരുൺ ജെയ്റ്റ്‌ലിയാണ് രണ്ടാം സ്ഥാനത്ത്.

1977-ൽ മൊറാർജി ദേശായി മന്ത്രിസഭയുടെ കീഴിൽ ധനമന്ത്രിയായിരുന്ന ഹിരുഭായ് മുൽജിഭായ് പട്ടേലാണ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് അവതരിപ്പിച്ചത്. വാക്കുകളുടെ എണ്ണത്തിലും ഏറ്റവും ചെറിയ പ്രസംഗം ഹിരുഭായ് എം. പട്ടേലിന്റെ ഇടക്കാല ബജറ്റ് പ്രസംഗംആണ്. 800 വാക്കുകൾ മാത്രം ഉപയോഗിച്ച് 1977-ൽ അദ്ദേഹം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.

ഇന്ന് മറ്റൊരു പ്രസംഗം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ,അത് ഇന്ത്യയുടെ ചരിത്രത്തിൾ എങ്ങിനെ അടയാളപ്പെടുത്തും എന്ന് കാത്തിരുന്ന് കാണാം

Tags: nirmala sitharamanUnion Budget 2024-25
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies