റെക്കോർഡ് തിരുത്താൻ എത്തിയത് ഓഫ്-വൈറ്റ് സിൽക്ക് സാരിയണിഞ്ഞ്; മുൻ ബജറ്റ് അവതരണങ്ങൾക്ക് നിർമല സീതാരാമൻ ധരിച്ച സാരികളെക്കുറിച്ച് അറിയാം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെക്കോർഡ് തിരുത്താൻ എത്തിയത് ഓഫ്-വൈറ്റ് സിൽക്ക് സാരിയണിഞ്ഞ്; മുൻ ബജറ്റ് അവതരണങ്ങൾക്ക് നിർമല സീതാരാമൻ ധരിച്ച സാരികളെക്കുറിച്ച് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 12:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബജറ്റ് അവതരണ ദിനത്തിൽ രാജ്യത്തിലെ എല്ലാ കണ്ണുകളും ധനമന്ത്രി നിർമ്മലാ സീതാരാമനിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധനമന്ത്രി തയ്യാറാക്കുന്ന ബജറ്റിനൊപ്പം അന്ന് ധരിച്ചിരിക്കുന്ന സാരിയും എപ്പോഴും ചർച്ചയാകാറുണ്ട്. ഏഴാം ബജറ്റ് അവതരണത്തിനായി ധനമന്ത്രി തെരഞ്ഞെടുത്തത് മ‍ജന്തയും ​ഗോൾഡനും ബോർഡറുള്ള വെളുത്ത പട്ടുസാരിയാണ്.  ആന്ധ്രയിൽ നിന്നുള്ള ഈ ഓഫ്-വൈറ്റ് സിൽക്ക് സാരിക്ക് ‘മംഗൾഗിരി’ എന്നാണ് പേര്.

2019ൽ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയ കാലം മുതൽ നിർമ്മല സീതാരാമന്റെ സാരികളും വാർത്തകളിൽ ഇടം നേടാറുണ്ട്. കൈത്തറിയിൽ നെയ്‌തെടുത്ത സാരികളാണ് ഇവയെല്ലാം എന്നതാണ് ഒരു പ്രത്യേകത. ഈ വർഷമാദ്യം, ഇടക്കാല ബജറ്റിനായി ബംഗാളില്‍ നിന്നുള്ള ഇളം നീല നിറത്തിലുള്ള ടസർ സിൽക്കിന്റെ സാരിയാണ് നിര്‍മ്മലാ സീതാരാമൻ ധരിച്ചത്. ബംഗാളിലെ കുടിൽവ്യവസായമെന്ന നിലയിൽ പേരുകേട്ട ‘കാന്ത’ വർക്കായിരുന്നു ചിത്ര തുന്നലുകളോടു കൂടിയ ടസർ സിൽക്ക് സാരിയിൽ. റണ്ണിങ് സ്റ്റിച്ചിങ് എന്ന ലളിതമായ തുന്നൽ ചേരുന്നതാണ് ‘കാന്ത’ എംബ്രോയ്ഡറി.

2023-ൽ സഹമന്ത്രി പ്രൾഹാദ് ജോഷി സമ്മാനിച്ച, കൈകൊണ്ട് നവലഗുണ്ട എംബ്രോയ്ഡറി ചെയ്ത ചുവന്ന നിറത്തിലുള്ള സാരിയാണ് അവർ ധരിച്ചത്. ഈ സാരിയിൽ മയില്‍, താമര, രഥം, ഗോപുരം തുടങ്ങിയ രൂപങ്ങൾ എംബ്രോയ്ഡറി ചെയ്തിരുന്നു.

2022-ലെ ബജറ്റ് അവതരണത്തിനായി റസ്റ്റ്- മെറൂണ്‍ നിറത്തിലുള്ള ബോംകൈ സാരിയാണ് മന്ത്രി തെരഞ്ഞെടുത്തത്. ഇതിന് വെള്ളി നിറത്തിലെ ബോർഡർ ആയിരുന്നു.

2021-ൽ ചുവപ്പും ഓഫ് വൈറ്റ് നിറവും ചേര്‍ന്ന പോച്ചംപള്ളി സാരിയിലാണ് നിർമ്മലാ സീതാരാമൻ എത്തിയത്. തെലങ്കാനയിലെ ഭൂദാനിലുള്ള പോച്ചംപള്ളിയിലാണ് ഈ സാരി നെയ്തത്.

നീല ബോർഡറുള്ള ​ഗോൾഡൻ സിൽക്ക് സാരിയായിരുന്നു 2020-ൽ ബജറ്റ് അവതരണത്തിനായി ധനമന്ത്രി തിരഞ്ഞെടുത്തത്. ക്രിസ്പ് യെല്ലോ- ഗോള്‍ഡ് നിറമായിരുന്നു സാരിക്ക്.

നിർമ്മലാ സീതാരാമന്റെ ആദ്യ ബജറ്റായ 2019-ൽ പിങ്ക് മംഗള്‍ഗിരി സാരിയാണ് ധരിച്ചിരുന്നത്. സാരിക്ക് വെള്ളി നിറത്തിലുള്ള ബോർഡറായിരുന്നു. ബജറ്റ് രേഖകൾ ബ്രീഫ് കേസില്‍ കൊണ്ടുവരുന്ന പതിവ് മാറ്റിയതും ഈ ബജറ്റിലായിരുന്നു. ഇതിന് പകരം ബജറ്റ് പേപ്പറുകള്‍ ചുവന്ന സില്‍ക്ക് തുണിയില്‍ പൊതിഞ്ഞായിരുന്നു അന്ന് മുതൽ കൊണ്ടു വന്നത്. ഇതിനോടൊപ്പം ദേശീയ ചിഹ്നവും പതിപ്പിച്ചിരുന്നു.

 

Tags: nirmala sitharamanUnion Budget 2024-25
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies