അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കും; സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയമെന്ന് ഇസ്രോ; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കും; സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയമെന്ന് ഇസ്രോ; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 08:14 am IST
FacebookTwitterWhatsAppTelegram

പുത്തൻ നേട്ടവുമായി ഇസ്രോ. അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം. ഇതോടെ സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം.

രോഹിണി 560 (ആർഎച്ച്560) സൗണ്ടിം​ഗ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പൽഷൻ ഘടിപ്പിച്ച് അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. സാധാരണ റോക്കറ്റിൽ കുതിച്ചുയരാൻ ആവശ്യമായ ത്രസ്റ്റ് ഇന്ധനവും ഇന്ധനം ജ്വലിക്കാൻ ആവശ്യമായ ഓക്സിജന് വേണ്ടി ഓക്സിഡൈസറും രണ്ടു ടാങ്കുകളിലായി സംഭരിക്കും. എന്നാൽ എടിവിയിൽ ഇന്ധന ടാങ്ക് മാത്രമാണുള്ളത്. എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്ന് വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെയാണ് ഇന്ധനം ജ്വലിപ്പിക്കുന്നത്. റോക്കറ്റ് ശബ്ദാതിവേ​ഗത്തിലേക്ക് എത്തുമ്പോൾ വലിച്ചെടുക്കുന്ന വായുവിലെ ഓക്സിജനെ റോക്കറ്റിന്റെ വേഗം കൊണ്ടുണ്ടാകുന്ന മർദം ഉപയോഗിച്ച് കംപ്രസ് ചെയ്ത്, ഓക്സിഡൈസർ ആയി മാറ്റും. ഹൈഡ്രജൻ ഇന്ധനം കത്താൻ ഇത് സഹായിക്കും.

റോക്കറ്റിന്റെ ഭാരം കുറയ്‌ക്കുന്നതിനും കൂടുതൽ ഭാരമുള്ള ഉപ​ഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയും ഇത്തരം എടിവിക്ക് സാധിക്കും. വിക്ഷേപണത്തിന്റെ ചെലവ് കുറയ്‌ക്കുന്നതിലും ഇത് നിർണായകമാണ്. സാധാരണ റോക്കറ്റത്തിന്റെ ഭാരത്തിന്റെ 80 ശതമാനവും ഇന്ധനവും ഓക്സിഡൈസറുമാണ്.

Tags: isroscramjet rocket engine test
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies