ഖാലിസ്ഥാൻ വാദി അമൃത്പാൽ സിംഗിന്റെ തടങ്കലിൽ ആശങ്ക അറിയിച്ച് ചരൺജിത് സിംഗ് ഛന്നി; വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് കോൺഗ്രസ്; വിമർശനവുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാലിസ്ഥാൻ വാദി അമൃത്പാൽ സിംഗിന്റെ തടങ്കലിൽ ആശങ്ക അറിയിച്ച് ചരൺജിത് സിംഗ് ഛന്നി; വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് കോൺഗ്രസ്; വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 08:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ വാദിയും പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ അമൃത്പാൽ സിംഗ് തടങ്കലിൽ തുടരുന്നതിൽ ആശങ്ക അറിയിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് എംപിയുമായ ചരൺജിത് സിംഗ് ഛന്നി. ഖാലിസ്ഥാൻ വിഘടനവാദിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത് പാൽ സിംഗ് കഴിഞ്ഞ വർഷമാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലാകുന്നത്.

തടവിൽ കഴിയുന്നതിനിടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമൃത്പാൽ മത്സരിച്ചത്. എന്നാൽ അമൃത്പാൽ ഇപ്പോഴും ജയിലിൽ തുടരുന്നത് അടിയന്തരാവസ്ഥയ്‌ക്ക് തുല്ല്യമാണെന്നായിരുന്നു ചരൺജിത് സിംഗ് ഛന്നിയുടെ വാദം. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് തന്റെ മണ്ഡലത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അതു അടിയന്തരാവസ്ഥ തന്നെയാണെന്നും ഛന്നി ആരോപിച്ചു.

എന്നാൽ ഖാലിസ്ഥാൻ വാദിയായ അമൃത്പാലിന് വേണ്ടി ഛന്നി നടത്തിയ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ ഇത് തള്ളി കോൺഗ്രസ് രംഗത്തെത്തി. അമൃത്പാൽ സിംഗിന് വേണ്ടി ഛന്നി നടത്തിയ പരാമർശങ്ങൾ തികച്ചും വ്യക്തിപരമാണെന്നും, അത് കോൺഗ്രസിന്റെ നിലപാടല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി സഖ്യത്തിന്റെ ഭാഗമായിട്ടുള്ള ആം ആദ്മിയും ഛന്നിയുടെ വാക്കുകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബിന്റെ ക്രമസമാധാനം മാത്രമാണ് തന്റെ ചിന്തയിൽ ഉള്ളതെന്നും, ഛന്നി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ പറഞ്ഞത്.

അതേസമയം ബിജെപിയും ഛന്നിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് ഉന്നത നേതൃത്വം ഇതിന് കൃത്യമായ വിശദീകരണം നൽകണമെന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. പ്രത്യേക സിഖ് രാഷ്‌ട്രമെന്ന ആശയവുമായി മുന്നോട്ട് പോകുന്ന ഖാലിസ്ഥാൻ വാദിയെ പിന്തുണയ്‌ക്കുന്നത് രാജ്യത്തിന് തന്നെ അപകടമാണെന്നും ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ ഡിഎൻഎ ആണ് ഇപ്പോൾ തെളിഞ്ഞുവരുന്നതെന്ന് ബിജെപി നേതാവ് ആർ പി സിംഗ് പറഞ്ഞു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഒരാളെയാണോ കോൺഗ്രസ് പിന്തുണയ്‌ക്കുന്നത് എന്ന കാര്യം മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസും വ്യക്തമാക്കണമെന്നും ആർ പി സിംഗ് പറഞ്ഞു.

Tags: FEATURED2Charanjit Channijailed MPCongressAmritpal Singh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies