മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് കുക്കുമ്പർ. സാലഡിലും മറ്റും ഒഴിച്ചുകൂടാനാകാത്ത കുക്കുമ്പർ എല്ലാവർക്കും പ്രിയമാണ്. പോഷകസമ്പന്നമാണ് കക്കരിക്ക എന്നറിയപ്പെടുന്ന കുക്കുമ്പർ. വിറ്റാമിൻ സി, കെ, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, ആൻ്റി ഓക്സിഡൻ്റുകൾ തുടങ്ങിയവ ധാരാളമായി ഇതിലടങ്ങിയിട്ടുണ്ട്. എന്നാൽ കക്കരിക്കയെക്കാൾ ഗുണമേറിയതാണ് അതിന്റെ വിത്ത്. ഇതിന്റെ തൊലിയിലും പോഷകങ്ങൾ നിരവധിയുണ്ട്.
ആരോഗ്യകാര്യത്തിൽ മാത്രമല്ല ചർമ സംരക്ഷണത്തിലും കക്കരിക്കയും വിത്തുകളും ഉപയോഗിക്കുണ്ട്. കുക്കുമ്പർ വിത്തിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാനും, കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കുക്കുമ്പർ വിത്തുകൾ നിത്യവും കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളറിയാം..
1. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കക്കരിക്കയുടെ വിത്തുകൾ കഴിച്ചോളൂ. കലോറി കത്തിച്ച് കളയാൻ സഹായിക്കുന്ന പോഷകങ്ങൾ കക്കരിക്കയുടെ വിത്തിൽ അടങ്ങിയിട്ടുണ്ട്.
2. മൂത്രാശയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനും കുക്കുമ്പർ വിത്തുകൾ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതാണ് കുക്കുമ്പർ. മൂത്രത്തിൽ പഴുപ്പോ മറ്റ് അസ്വസ്ഥതകളോ ഉള്ളവർ തുടർച്ചയായി 15 മുതൽ 30 ദിവസം വരെ കുക്കുമ്പർ വിത്തുകൾ കഴിക്കുക. കുക്കുമ്പർ ജ്യൂസിനൊപ്പവും കുരുക്കൾ കഴിക്കാവുന്നതാണ്.
3. വൃക്കയിലെ കല്ലിനെ നിയന്ത്രിക്കാനും കക്കരിക്ക വിത്തുകൾ സഹായിക്കും. നിത്യവും രണ്ട് നേരം ഈ വിത്തുകൾ മറ്റ് ജ്യൂസിനൊപ്പമോ വെള്ളത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്.
4. തിളക്കമാർന്ന ചർമം സ്വപ്നം കാണുന്നവർക്ക് കണ്ണുംപൂട്ടി കുക്കുമ്പറും വിത്തുകളും കഴിക്കാവുന്നതാണ്.
5. തലമുടിയുടെ ആരോഗ്യത്തിനും കുക്കുമ്പർ വിത്തുകൾ സഹായിക്കും. മുടി കൊഴിച്ചിലിന് കുക്കുമ്പർ വിത്തുകൾ സഹായകരമാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന സൾഫർ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുക്കുമ്പർ ജ്യൂസിനൊപ്പം വിത്തുകളും കഴിക്കാവുന്നതാണ്.
6. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.















